FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
World

അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ പ്രതിസന്ധിയില്‍

Tuesday, Jun 24, 2014,23:37 IST By Metro Admin A A A

കാബൂള്‍
ഇന്ത്യക്കും അഫ്ഗാനുമിടയില്‍പ്പെട്ട ഫുട്ബോളിന്‍റെ അവസ്ഥായാണ് തങ്ങള്‍ക്കെന്ന് അഫ്ഗാനിസ്ഥാനില്‍ കടുത്ത വിവേചനം നേരിടുന്ന ഹിന്ദു, സിഖ് സമുദായക്കാര്‍. ഇന്ത്യയിടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന പ്രതീക്ഷയും പുലര്‍ത്തുന്നു ഇവര്‍. അഫ്ഗാനിസ്ഥാനില്‍ ഇസ്ലാം ഇതര സമുദായങ്ങള്‍ വളരെ കുറവാണെങ്കിലും അവരെ രണ്ടാംതരം പൗരന്മാരായണ് കണക്കാക്കുന്നത്. പരമ്പരാഗതമായി അഫ്ഗാനികളെങ്കിലും ഇക്കൂട്ടരുടെ ജീവിതത്തിന് ഭരണകൂടവും വേണ്ടവിധം സഹായം നല്‍കുന്നില്ല.
വര്‍ഷങ്ങള്‍ക്കുമുന്‍പെ അഫ്ഗാനിലെത്തിയ ഇവരുടെ പരമ്പര ആദ്യ കാലത്ത് സാമ്പത്തികമായി പ്രബലരായിരുന്നെങ്കിലും പിന്നീട് ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായി. ഇപ്പോള്‍ നിത്യ ജീവതം പോലും കടുത്ത വെല്ലുവിളിയായിരിക്കുകയാണ് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്. തൊഴിലവസരങ്ങള്‍ നിഷേധിക്കുന്നതും കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാത്തതും ന്യൂനപക്ഷങ്ങളെ സമൂഹ മുഖ്യധാരയില്‍നിന്ന് അകറ്റുന്നു. ഇന്ത്യയിലെ സമുദായവുമായി കൂടിച്ചേര്‍ന്ന് കഴിയാന്‍ അവര്‍ക്ക് താത്പര്യമുണ്ടെങ്കിലും അഫ്ഗാനി പൗരത്വമുള്ളത് തടസമാകുന്നു. ഇവരെ സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് സാങ്കേതിക ബുദ്ധിമുട്ടുകളുമുണ്ട്.
രണ്ടു വര്‍ഷം മുന്‍പ് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഇന്ത്യയിലേക്കു പോകാന്‍ ശ്രമിച്ചെങ്കിലും വന്‍ തിരിച്ചടിയാണ് നേരിട്ടതെന്ന് കാബൂള്‍ സ്വദേശി രാജേന്ദ്ര സിങ് പറയുന്നു. തങ്ങളുടെ മുന്‍ഗാമികളുടെ നാടെന്ന നിലയ്ക്ക് ഇന്ത്യ സ്വീകരിക്കാന്‍ തയാറാകാണമെന്ന് രാജേന്ദ്ര സിങ് പറയുന്നു. മതപരിവര്‍ത്തനത്തിന് സമ്മര്‍ദമുണ്ടാകുന്നതാണ് മറ്റൊരു വലിയ പ്രശ്നമായി മൂന്നു മക്കളുള്ള ഇന്ദിര കൗര്‍ ചൂണ്ടിക്കാട്ടിയത്. മക്കളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാണെന്നും അവര്‍. കൗറും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഇന്ത്യയിലെത്തിയിരുന്നെങ്കിലും പൗരത്വം പ്രശ്നമായി.