FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
Cinema

റിമ കല്ലിങ്കല്‍ ഡാന്‍സ് സ്കൂള്‍ തുടങ്ങുന്നു

Monday, Jun 30, 2014,21:23 IST By മെട്രൊവാര്‍ത്ത A A A

മലയാള നടി റിമ കല്ലിങ്കല്‍ ഡാന്‍സ് സ്കൂള്‍ തുടങ്ങുന്നു. കൊച്ചിയില്‍ ആഗസ്റ്റില്‍ സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങും. വെസ്റ്റേണ്‍ ഡാന്‍സിനോടൊപ്പം ഭരതനാട്യം, കുച്ചുപ്പുഡി, കളരി, യോഗ എന്നിവയും ഇവിടെ പരിശീലിപ്പിക്കും. മികച്ച നര്‍ത്തകിയായ റിമയുടെ അനുഭവങ്ങള്‍ പുതിയ തലമുറയ്ക്കും പകര്‍ന്നു നല്‍കുക എന്നതാണ് സ്കൂളിലൂടെ ഉദ്ദേശിക്കുന്നത്. 2009ല്‍ ശ്യാമപ്രസാദ് ചിത്രമായ ഋതുവിലൂടെയാണ് റിമ മലയാള സിനിമയില്‍ എത്തുന്നത്. 22 ഫിമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ റിമയുടെ അഭിനയം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ഈ ചിത്രത്തിലൂടെ റിമയ്ക്ക് ലഭിച്ചു. സംവിധായകന്‍ ആഷിക് അബുവിനെയാണ് റിമ വിവാഹം കഴിച്ചിരിക്കുന്നത്.