FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
Cookery

ബീറ്റ്റൂട്ട് – അവല്‍ സ്പെഷ്യല്‍

Wednesday, Jul 2, 2014,11:34 IST By മെട്രൊവാര്‍ത്ത A A A

ചേരുവകള്‍
ബീറ്റ്റൂട്ട് ചുരണ്ടിയത് – ഒരു കപ്പ്, ക്യാരറ്റ് ചുരണ്ടിയത് – അരക്കപ്പ്, തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്, അവല്‍ – രണ്ട് കപ്പ്, മല്ലിയില പൊടിയായി അരിഞ്ഞത് – കാല്‍ക്കപ്പ്, ഇഞ്ചി ചുരണ്ടിയത് – ഒരു ടേബിള്‍ സ്പൂണ്‍, നാരങ്ങാനീര് – അര ടേബിള്‍ സ്പൂണ്‍, പാചക എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍, പഞ്ചസാര – ഒരു ടീ സ്പൂണ്‍, കടുക് – അര ടീ സ്പൂണ്‍, കായപ്പൊടി – കാല്‍ ടീ സ്പൂണ്‍, പപ്പടം – മൂന്നെണ്ണം, പച്ചമുളക് പൊടിയായി അരിഞ്ഞത് – രണ്ടെണ്ണം
പാചകരീതി
ബീറ്റ്റൂട്ട്, ക്യാരറ്റ്, തേങ്ങ, ഇഞ്ചി, നാരങ്ങാനീര്, പഞ്ചസാര, ഉപ്പ് എന്നിവ യോജിപ്പിക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ച് കടുക്, കായം, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കി ആദ്യം യോജിപ്പിച്ചു വച്ച മിശ്രിതത്തിലേക്കു ചേര്‍ക്കുക. അവലും ചേര്‍ത്ത് ഇളക്കുക. പപ്പടം കാച്ചിയതിനു ശേഷം പൊടിച്ച് ഈ മിശ്രിതത്തിലേക്കു ചേര്‍ത്ത് മല്ലിയിലയും വിതറി ഇളക്കുക. ഉടന്‍ തന്നെ വിളമ്പണം.