FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
India

ഇൻഷുറൻസ് ബില്ലിനെ എതിർത്ത് സിപിഎം വിപ്പ്

Monday, Aug 4, 2014,12:01 IST By Metrovaartha A A A

ന്യൂഡൽഹി
ഇൻഷുറൻസ് നിയമഭേദഗതി ബില്ലിനെ എതിർക്കണമെന്ന് ചൂണ്ടിക്കാട്ടി ഇടത് എംപിമാർക്ക് വിപ്പ് നൽകി. ബിൽ രാജ്യസഭയുടെ പരിഗണനക്ക് വരുമ്പോൾ എതിർത്ത് വോട്ട് ചെയ്യണമെന്നാ‌ണ് പാർട്ടി എംപിമാർക്ക് സിപിഎം നൽകിയിട്ടുള്ള നിർദേശം.
അതെസമയം, ബില്ലിനെ പിന്തുണക്കുമെന്ന് ബിജു ജനതാദൾ (ബിജെഡി) അറിയിച്ചു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് കോൺഗ്രസ് ആവശ്യം. പ്രതിപക്ഷത്തിന്‍റെ അർഥവത്തായ നിർദേശങ്ങൾ സർക്കാർ പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി