FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
India

മാനഭംഗത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യുമോ? പുരുഷൻമാരുടെ പ്രതികരണം കാണുക

Monday, Aug 4, 2014,18:12 IST By മെട്രൊവാര്‍ത്ത A A A

ന്യൂഡൽഹി
മാനഭംഗങ്ങൾ ഇന്ത്യയിൽ നിത്യസംഭവങ്ങളായി കഴിഞ്ഞു. ഇവ തടയാൻ സർക്കാരുകൾക്ക് കഴിയാതെ വന്നതോടെ ദിവസവും നിരവധി പെൺകുട്ടികൾക്കാണു മാനനഷ്ടമാകുന്നത്. ഇത്തരത്തിൽ പെട്ടുപോയ പെൺകുട്ടികളെ സമൂഹം കുറ്റവാളിയെന്നു മുദ്രകുത്തി അകറ്റി നിർത്തുകയാണു പതിവ്. മാനഭംഗങ്ങൾക്കെതിരേ ശബ്ദമുയർത്തുന്നവർ ഇവരുടെ ഭാവിയെക്കുറിച്ചു ഒരിക്കലും ചിന്തിക്കാറില്ല. ജീവിതകാലം മുഴുവൻ തന്‍റേതല്ലാത്ത കുറ്റത്തിന്‍റെ പേരിൽ പാപഭാരവും പേറി ജീവിക്കാൻ ഇവർ നിർബന്ധിതരാകുന്നു. ഈ ചോദ്യത്തിൽ നിന്നുമാണു ഡബ്യൂടിഎഫ് ഇന്ത്യ എന്ന സംഘടന പുരുഷൻമാരുടെ ഇടയിലേക്ക് ഒരു ചോദ്യവുമായി ഇറങ്ങിയത്. മാനഭംഗത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യുമോ?
പ്രതികരിച്ചവരിൽ ചിലർ വിവാഹം ചെയ്യാൻ വാക്കു കൊണ്ടെങ്കിലും സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ മറ്റു ചിലർ അതിനു പോലും മുതിരാൻ തയാറായില്ല.