FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
India

സിവിൽ സർവീസ് പരീക്ഷയ്ക്ക് ഇംഗ്ലീഷ് മാർക്ക് പരിഗണിക്കില്ലെന്ന് കേന്ദ്രം

Monday, Aug 4, 2014,16:58 IST By metrovaartha A A A

ന്യൂഡൽഹി

സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷയ്ക്ക് ഇംഗ്ലിഷ് മാര്‍ക്ക് മാനദണ്ഡമാകില്ലെന്നു പിഎംഒയുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയെ അറിയിച്ചു.
2011ല്‍ പരീക്ഷ എഴുതിയവര്‍ക്ക് ഒരവസരം കൂടി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇംഗ്ലിഷിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് വഴി പരീക്ഷകളില്‍ മുന്നിലെത്താന്‍ കഴിയുന്നില്ലെന്ന് പ്രാദേശിക നിലവാരത്തില്‍ പഠിച്ച ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ കഴിഞ്ഞ രണ്ടു ദിവസം പാര്‍ലമെന്‍റ് പ്റക്ഷുബ്ധമാകുകയും ചെയ്തു.
ഇതേത്തുടര്‍ന്നാണു സര്‍ക്കാരിന്‍റെ വിശദീകരണം.