FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Bollywood

ഹാപ്പി ന്യൂ ഇയര്‍ ചൈനയിലേക്ക്

Saturday, Feb 7, 2015,4:45 IST By metrovaartha A A A

ഷാരൂഖ്ഖാന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം ഹാപ്പി ന്യൂ ഇയര്‍ ചൈനയില്‍ റിലീസിങ്ങിന് ഒരുങ്ങുന്നു. ചൈനയില്‍ 5000ത്തോളം സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ഈ മാസം 12നാണ് ചിത്രത്തിന്‍റെ ചൈനാ റീലീസ്. ഫറഖാന്‍ സംവിധാനം ചെയ്ത ഹാപ്പി ന്യൂ ഇയര്‍ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. ഷാരൂഖാന്‍റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദീപിക പദുക്കോണ്‍ നായികയായ ഹാപ്പി ന്യൂ ഇയറില്‍ അഭിഷേക് ബച്ചനും പ്രധാന വേഷത്തെ അവതരിപ്പിച്ചിരിക്കുന്നു. ബോമ്മന്‍ ഇറാനി, സോനു സൂദ്, ജാക്കി ഷെറഫ് എന്നിവരാണു മറ്റു അഭിനേതാക്കള്‍.
ഇന്ത്യന്‍ സിനിമകള്‍ക്ക് ഏറെ പ്രേക്ഷകരാണ് ചൈനയിലുള്ളത്. മൊഴിമാറ്റിയും ചൈനീസ് ഭാഷയില്‍ സബ് ടൈറ്റിലുകള്‍ കാണിച്ചുമാണ് സിനിമകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുക. ആമിര്‍ ഖാന്‍ ചിത്രമായ പികെയും ചൈന റിലീസിങ്ങിന് ഒരുങ്ങുകയാണ്.