FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
HighLight

വിജിലൻസ് ഡയറക്ടർ വിൻസൻ എം പോൾ പുറത്തേക്ക്

Thursday, Oct 29, 2015,12:14 IST By മെട്രൊവാര്‍ത്ത A A A

വിന്‍സണ്‍ എം. പോള്‍

തിരുവനന്തപുരം : ബാർകോഴക്കേസിൽ ധനമന്ത്രി കെ. എം മാണിക്കെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് വിജിലൻ കോടതി ഉത്തരവിട്ടതിനു പിന്നാലെ വിജിലൻസ് ഡയറക്റ്റര്‍ വിന്‍സണ്‍ എം. പോള്‍ സര്‍ക്കാരിനെ രാജി സന്നദ്ധത അറിയിച്ചു. വിജലന്‍സ് വകുപ്പിന്‍റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അദ്ദേഹം ഇതു സംബന്ധിച്ച് കത്ത് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനുമേല്‍ ഡയറക്റ്റര്‍ നേരിട്ട് സമ്മര്‍ദം ചെലുത്തി തന്‍റെ ഇച്ഛയ്ക്ക് അനുസരിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കിച്ച് കോടതിയില്‍ സമര്‍പ്പിച്ചു എന്ന ഗുരുതരമായ പരാമര്‍ശം വിധിന്യായത്തില്‍ ഉള്ളതിനാലാണ് ഡയറക്റ്ററുടെ തിരക്കിട്ട രാജിനീക്കം. വിജിലന്‍സിന് ചീത്തപ്പേരുണ്ടായതില്‍ ഖേദമുണ്ടെന്നു ഡയറക്റ്റര്‍ പിന്നീട് മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.