FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
Regional

നെയ്യാറില്‍ ജലനിരപ്പ് താഴ്ന്നു; പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

Wednesday, Mar 16, 2016,11:12 IST By മെട്രൊവാര്‍ത്ത A A A

നെയ്യാറ്റിന്‍കര: വേനല്‍ കനത്തതോടെ നെയ്യാറില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു തുടങ്ങി. നെയ്യാറിന്‍റെ തീരങ്ങളിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി.വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകളിലും വെള്ളമെത്തുന്നത് തോന്നിയപാടെ .ഇതോടെ കുടിവെള്ളത്തിനായി ജനം പരക്കം പായുകയാണ്. വീടുകളിലെ കിണറുകളിലും ജലാശയങ്ങളിലും വെള്ളം വറ്റിത്തുടങ്ങിയതോടെ ജനങ്ങള്‍ കുടിവെള്ളത്തിനായി മറ്റു പ്രദേശങ്ങളെ ആശ്രയിക്കുകയാണ്.പൈപ്പുകളില്‍ കൃത്യമായി കുടിവെള്ളത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെ വാട്ടര്‍ അഥോറിറ്റി അധികൃതരും മൗനം പാലിക്കുന്നു. വേനല്‍ മഴ ലഭിക്കാത്തതാണു പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം.ഗ്രാമപ്രദേശങ്ങളിലെ കുളങ്ങളും ഏതാണ്ടു വറ്റി വരണ്ട നിലയിലാണ്. പ്രദേശങ്ങളിലെ നീരുറവകളുടെ സംരക്ഷണമില്ലാതെ നാശത്തിലാണ്.വാട്ടര്‍ അഥോറിറ്റി വെള്ളത്തിനായി ഉപയോഗിച്ചിരുന്നത് നെയ്യാറിനെയാണ്. വെള്ളമില്ലാതെ കാര്‍ഷിക വിളകളും വന്‍ഭീഷണി നേരിടുന്നു. നെയ്യാറിലെ ജലമാണു കൃഷി ആവശ്യത്തിനായി ഉപയോഗിച്ചു വന്നിരുന്നത്.പ്രദേശത്തെ ഹെക്റ്റര്‍ കണക്കിനു കൃഷി വെള്ളമില്ലാതെ കരിഞ്ഞുണങ്ങുന്നു. അഭൂതപൂര്‍വമായ ചൂടും ജലക്ഷാമമാണുപ്രദേശവാസികള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. നെയ്യാറിന്‍റെ പലഭാഗങ്ങളിലും നീരൊഴുക്കും നിലച്ചു മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നു. നെയ്യാറ്റിന്‍കര,ബാലരാമപുരം തുടങ്ങിയ പ്രദേശങ്ങളില്‍ പല കിണറുകളും വരള്‍ച്ചയുടെ വക്കിലാണ്. ഇവിടത്തെ ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാല്‍ മഴ പെയ്താല്‍ പോലും കിണറുകള്‍ നിറയാറില്ല. ഈ പ്രദേശത്തു കുഴല്‍ കിണര്‍ കുഴിച്ചാലും പലപ്പോഴും വെള്ളം ലഭിക്കാറുമില്ല.സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ ആവിഷ്കരിച്ച കുടിവെള്ള പദ്ധതികളെല്ലാം പ്രവര്‍ത്തന രഹിതമാണ്. ലക്ഷങ്ങള്‍ മുടക്കി നഗരസഭ,പഞ്ചായത്ത് പ്രദേശത്തുനടപ്പിലാക്കിയിട്ടുള്ള കുടിവെള്ള പദ്ധതികളെല്ലാം നോക്കുകുത്തിയാകുന്നു.വരും ദിവസങ്ങളില്‍ വീണ്ടും നെയ്യാറിലെ ജലനിരപ്പു വീണ്ടും താഴുമെന്നാണു വിദഗ്ധ പഠനം തെളിയിക്കുന്നത്.പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനു ഉടന്‍ പരിഹാരം വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.