FLASH NEWS
Breaking News
കുറ്റസമ്മതമല്ല; രാഷ്ട്രീയധാർമ്മികതയുടടെ പേരിൽ രാജി വയ്ക്കുന്നു എ കെ ശശീന്ദ്രൻ
Info

ബയോടെക്നോളജി ഗവേഷണം ബെറ്റിലൂടെ

Monday, Mar 28, 2016,9:43 IST By മെട്രൊവാര്‍ത്ത A A A

ജീവശാസ്ത്രത്തെ ആധുനിക സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ച് നൂതന ഉത്പന്നങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുക്കുന്ന ശാസ്ത്ര ശാഖയായ ബയോ ടെക്നോളജിയില്‍ ഉയര്‍ന്നതലത്തില്‍ ഗവേഷണം നടത്തുന്നതിന് കേന്ദ്ര ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്‍റ് (ഡിബിടി) അവസരം ഒരുക്കുന്നു. ന്യൂഡല്‍ഹിയിലെ ബയോടെക് കണ്‍സോര്‍ഷ്യം ഇന്ത്യാ ലിമിറ്റഡുമായി സഹകരിച്ചാണ് ഇതിനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നത്.
ബയോടെക്നോളജി, അപ്ലൈഡ് ബയോളജി മേഖലകളില്‍ ഗവേഷണം നടത്താന്‍ അതി സമര്‍ഥരെ തെരഞ്ഞെടുത്ത് ഡിബിടി ജൂണിയര്‍ റിസര്‍ച്ച് ഫെലോഷിപ് (ഡിബിടി-ജെആര്‍എഫ്) നല്‍കുകയാണു പദ്ധതി കൊണ്ടു ലക്ഷ്യമിടുന്നത്. രണ്ടു തരത്തിലാണു ഡിബിടി-ജെആര്‍എഫ് രൂപകല്പന ചെയ്തിരിക്കുന്നത്. ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ് (ബിഇടി-ബെറ്റ്) വഴിയാണ് യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കുന്നത്. ബെറ്റില്‍ ആദ്യ 275 സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് ഫെലോഷിപ് നല്‍കുന്നതാണ് ആദ്യ സ്കീം. ഇക്കൂട്ടര്‍ക്ക് ഇന്ത്യയിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിലോ സ്ഥാപനത്തിലോ പിഎച്ച്ഡി പ്രോഗ്രാമിനു രജിസ്റ്റര്‍ ചെയ്യാം. 100 പേരെയാണു രണ്ടാം വിഭാഗത്തില്‍ തെരഞ്ഞെടുക്കുക. ഇവര്‍ക്ക് ഡിബിടി സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന പ്രൊജക്റ്റുകളില്‍ ചേര്‍ന്നു ഗവേഷണം നടത്താം.
ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും ബയോടെക്നോളജിയില്‍ ബിടെക് നേടിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 2016 മാര്‍ച്ച് 16ന് 28 കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെ ഇളവുണ്ട്. ഏപ്രില്‍ 17നു രാവിലെ 10നാണു ബെറ്റ്. കേരളത്തില്‍ തിരുവനന്തപുരവും എറണാകുളവുമാണു പരീക്ഷാ കേന്ദ്രങ്ങള്‍. അപേക്ഷാ ഫീസ് 1000 രൂപ. മാര്‍ച്ച് 31നകം അപേക്ഷിക്കണം.