FLASH NEWS
Breaking News
ജയയുടെ മരണത്തിലെ ദുരൂഹത: പനീർശെൽവം എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സ്റ്റാലിൻ
Sports

വിൻഡീസിന്‍റെ ആഘോഷങ്ങളിൽ ബെൻസ്റ്റോക്സിന്‍റെ കണ്ണീർ

Monday, Apr 4, 2016,18:55 IST By മെട്രൊവാര്‍ത്ത A A A

കോൽക്കത്ത : ലോകക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷിങ് എന്ന വിശേഷണത്തിന് അർഹമാണ് ഇംഗ്ലണ്ടിനെതിരെ വിൻഡീസ് താരം ബ്രാത്ത് വെയിറ്റ് ഈഡൻ ഗാർഡൻസിൽ സ്വന്തമാക്കിയത്. അവസാന ഓവറിലെ നാലു പന്തും നിലം തൊടിയിക്കാതെ ബ്രാത്ത് വെയ്റ്റ് പായിച്ചപ്പോൾ പിടഞ്ഞത് ഇംഗ്ലീഷ് ബൗളർ ബെൻസ്റ്റോക്കിന്‍റെ ഹൃദയമായിരുന്നു. വിൻഡീസിന്‍റെ വിജയത്തിനു പിന്നിൽ ബെൻസ്റ്റോക്കിന്‍റെ കണ്ണീരിന്‍റെ നനവുണ്ടായിരുന്നു.

അവസാന ഓവർ നേരിടുമ്പോൾ വിൻഡീസിന് വിജയിക്കാൻ വേണ്ടിയിരുന്നത് 19 റൺസായിരുന്നു. അസാധ്യമെന്നു കരുതിയിരുന്ന വിജയം നിഷ്പ്രയാസം ബ്രാത്ത്‌വെയ്റ്റ് നേടുകയായിരുന്നു. അവസാന ഓവറിലെ ആദ്യ ബോൾ എറിഞ്ഞ ബെൻസ്റ്റോക്കിനെ ബ്രാത്ത്‌‌വെയ്റ്റ് അടിച്ചു പറത്തി. പതറിപ്പോയ ബെൻസ്റ്റോക്കിന്‍റെ പിന്നീടുള്ള ബോളുകളും ബ്രാത്ത്‌വെയ്റ്റ് നിലം തൊടാതെ പായിച്ചു.

വിൻഡീസ് താരങ്ങൾ ആർപ്പുവിളികളോടെ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയപ്പോൾ കണ്ണീരുമായി ബെൻസ്റ്റോക്ക് ഗ്രൗണ്ടിൽ ഇരുന്നു. സഹതാരങ്ങൾ ആശ്വസിപ്പിച്ചെങ്കിലും ബെൻസ്റ്റോക്കിന്‍റെ കണ്ണീർ അവസാനിച്ചില്ല. കൈപിടിയിലെത്തിയ വിജയം തലനാരിഴയ്ക്ക് നഷ്ടപ്പെട്ടതിന്‍റെ നിരാശയായിരുന്നു സ്റ്റോക്കിന്. ഒടുവിൽ ട്വിറ്ററിലും ആ ദുഃഖം സ്റ്റോക്ക് രേഖപ്പെടുത്തി.

ടീമിനു വേണ്ടി കളിക്കാനായതിൽ സന്തോഷമുണ്ട്. എന്നാൽ കിരീടം നേടാനാകാത്തതിൽ നിരാശയുണ്ട്- സ്റ്റോക്ക് ട്വീറ്റ് ചെയ്തു. വിജയിച്ച വിൻഡീസിന് ആശംസകൾ നേരാനും സ്റ്റോക്ക് മറന്നില്ല.