FLASH NEWS
Breaking News
ചർച്ച പരാജയം, സ്വകാര്യബസ് സമരം തുടരും
kerala

തൃശൂരിൽ വെട്ടേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു

Friday, May 27, 2016,9:39 IST By മെട്രൊവാര്‍ത്ത A A A

തൃശൂർ : തൃശൂർ ഏങ്ങണ്ടിയൂരിൽ വെട്ടേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. പൊക്കുളങ്ങര പടിഞ്ഞാറ് ചെമ്പൻ വീട്ടിൽ കൃഷണൻ കുട്ടിയുടെ മകൻ ശശികുമാറാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെ പൊക്കുളങ്ങര പാലത്തിനു സമീപത്തു വച്ചാണ് ശശികുമാറിന് വെട്ടേറ്റത്.

നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ശശികുമാറിന്‍റെ ഒരു കാൽ അറ്റുപോയിരുന്നു.ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേൽക്കുകയും ചെയ്തിരുന്നു. ഈതിനെ തുടർന്ന് ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതമാണ് മരണ കാരണം. സംഭവവുമായി ബന്ധപ്പെട്ട് ആറ് ബിജെപി പ്രവർത്തകർ അറസ്റ്റിലായിരുന്നു.