FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Nri

വിദേശത്ത് പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കരുതെന്ന് പൗരന്മാർക്ക് യുഎഇയുടെ മുന്നറിയിപ്പ്

Monday, Jul 4, 2016,14:31 IST By മെട്രൊവാര്‍ത്ത A A A

ദുബായ് : വിദേശത്ത് പോകുന്ന പൗരന്മാർ പരമ്പരാഗത വസ്ത്രം ധരിക്കരുതെന്ന് യുഎഇയുടെ മുന്നറിയിപ്പ്. ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളുടെ ആക്രമണത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ ആശങ്കപ്പെടുന്ന സാഹചര്യത്തിൽ പരമ്പരാഗത അറബ് വസ്ത്രങ്ങൾ സംശയത്തിനിടയാക്കുമെന്നതിനാൽ അത് ഒഴിവാക്കണമെന്നാണ് യുഎഇയുടെ നിർദേശം.

കഴിഞ്ഞ ദിവസം യുഎസിലെ ഒഹായോയിൽ പരമ്പരാഗത അറബ് വസ്ത്രം ധരിച്ചെത്തിയ എമിറേറ്റ്സ് പൗരനെ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് യുഎഇയുടെ പ്രതികരണം. വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പൗരന്മാർ സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും സ്ത്രീകൾ മുഖം മറയ്ക്കരുതെന്ന നിർദേശം പാലിക്കണമെന്നും നിർദേശിക്കുന്നുണ്ട്.

അഹമ്മദ് അൽ മെൻഹാലി എന്ന എമിറേറ്റ്സ് പൗരനാണ് അമെരിക്കയിൽ അറസ്റ്റിലായത്. പരമ്പരാഗത അറബ് വസ്ത്രം ധരിച്ച് അറബ് ഭാഷയിൽ സംസാരിക്കുന്നതു കണ്ട് സംശയം തോന്നിയ ഹോട്ടൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യവസായിയായ അഹമ്മദ് ചികിത്സക്കാണ് അമെരിക്കയിലെത്തിയത്.

അതേസമയം ഇയാൾക്ക് തീവ്രവാദവുമായി ബന്ധമില്ലെന്നറിഞ്ഞതോടെ ഇയാളെ വിട്ടയച്ചു. സംഭവത്തിൽ പൊലീസ് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.