FLASH NEWS
Breaking News
സ്വർണ്ണക്കപ്പ് കോഴിക്കോടിന്
Kerala

കോവളത്ത് ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവം : ദമ്പതികൾ അറസ്റ്റിൽ

Saturday, Jul 9, 2016,15:55 IST By മെട്രൊവാര്‍ത്ത A A A

തിരുവനന്തപുരം : തിരുവനന്തപുരം കോവളത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. കൊല്ലപ്പെട്ട മേരി ദാസന്‍റെ അയൽവാസികളായിരുന്ന പാറശാല സ്വദേശി വിനുവിനെയും ഭാര്യയെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുനെൽവേലിയിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

വർഷങ്ങൾക്ക് മുമ്പ് മേരിദാസന്‍റെ അയൽവാസിയായിരുന്ന വിനു മോഷണത്തിനിടെയാണ് മേരി ദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ മേരിദാസന്‍റെ ഭാര്യയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ആക്രമണത്തിനു ശേഷം ഇവിടെ നിന്ന് നാലു പവന്‍റെ സ്വർണവും വിനു മോഷ്ടിച്ചിരുന്നു. ഇത് ഭാര്യ വഴി വിൽക്കാൻ ശ്രമിക്കവെയാണ് ഇവർ അറസ്റ്റിലായതെന്നാണ് വിവരം.

സംഭവത്തിൽ പ്രതിയായ വിനുവിന്‍റെ കൂട്ടുകാരൻ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.