FLASH NEWS
Breaking News
കൊല്ലത്ത് അനധികൃത പണം പിടിച്ചു
Nri

ദുബായിൽ ബഹുനില കെട്ടിടത്തിൽ അഗ്നിബാധ

Wednesday, Jul 20, 2016,22:12 IST By മെട്രൊവാര്‍ത്ത A A A

ദുബായ് : ദുബായിൽ ബഹുനിലകെട്ടിടത്തിൽ അഗ്നിബാധ. മറീനയിലെ 75 നിലയുള്ള സുഫല ടവറിലാണ് അഗ്നിബാധയുണ്ടായത്. ആളപായങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തി‌ട്ടില്ല. ഏറെ മണിക്കൂറുകൾക്കു ശേഷം തീ നിയന്ത്രണ വിധേയമായി. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം.

കെട്ടിടത്തിന്‍റെ 35ാം നിലയിലാണ് തീ ആദ്യം പ്രത്യക്ഷപ്പെട്ടത്. പെട്ടെന്ന് തന്നെ തീ മുകളിലെ നിലയിലേക്ക് പടരുകയായിരുന്നു. തീപിടിത്ത സമയത്ത് നൂറുകണക്കിന് ആളുകളാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. ഇവരെ ഡിഫൻസ് അധികൃതരും പൊലീസും താഴെ ഇറക്കുകയായിരുന്നു. തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇവിടേക്കുള്ള റോഡുകളും അടച്ചു. ചുറ്റുമുള്ള കെട്ടിടങ്ങളിലുള്ളവരെയും ഒഴിപ്പിച്ചു.

പത്തിലധികം ഫയർ എൻജിനുകളാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. മൂന്നു മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഉയരത്തിന്‍റെ കാര്യത്തിൽ 23ാം സ്ഥാനത്താണ് സുഫല ടവർ.