FLASH NEWS
Breaking News
സിമന്‍റ് വില ചാക്കൊന്നിന് 35 രൂപ കൂടി
kerala

ശ്മശാനത്തിലേക്കുള്ള വഴി കൈയേറി : മഞ്ചേരിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു

Friday, Jul 29, 2016,12:49 IST By മെട്രൊവാര്‍ത്ത A A A

മലപ്പുറം : മലപ്പുറം മഞ്ചേരിയിൽ ശ്മശാനത്തിലേക്കുള്ള വഴി കൈയേറിയെന്നാരോപിച്ച് മഞ്ചേരി- നിലമ്പൂൾ പ്രധാനപാത നാട്ടുകാർ ഉപരോധിച്ചു. താലൂക്ക് ഓഫീസിനു മുന്നിലും പ്രതിഷേധക്കാർ ഉപരോധിച്ചു. മൃതദേഹവുമായാണ് പ്രതിഷേധം. പൂക്കോട്ടൂർ റോഡിലുള്ള ഹരിജൻ ശ്മശാനത്തിലേക്കുള്ള വഴിയാണ് സമീപത്തെ രണ്ട് വീട്ടുകാർ കൈയേറിയിരിക്കുന്നത്.

വഴികൈയേറിയതിനെ തുടർന്ന് മൃതശരീരങ്ങൾ ദഹിപ്പിക്കാൻ ഇങ്ങോട്ടേക്ക് എത്തിക്കുന്നതിന് വലിയ പ്രയാസമാണ്. രണ്ടര വർഷമായി ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിയട്ടും നടപടി എടുക്കാതിരുന്നതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജില്ലാ കലക്ടർ എത്തി പരിഹാരം കണ്ടെത്തിയതിനു ശേഷം മാത്രമെ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളൂവെന്ന് നാട്ടുകാർ അറിയിച്ചു. ഒടുവിൽ സബ്കലക്ടർ സ്ഥലത്തെത്തി മൂന്നു മാസത്തിനുള്ളിൽ സ്ഥലം ഏറ്റെടടുക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.