FLASH NEWS
Breaking News
ഒബ്‌റോണ്‍ മാള്‍ അടച്ചുപൂട്ടി
kerala

ഒമാനിൽ വാഹനാപകടം : രണ്ട് മലയാളികളടക്കം അഞ്ച് മരണം

Sunday, Jul 31, 2016,16:40 IST By മെട്രൊവാര്‍ത്ത A A A

മസ്കറ്റ് : ഒമിനിലെ അൽബാദിൽ വാഹനാപകടത്തിൽ രണ്ട് മലയാളികളടക്കം അഞ്ച് പേർ മരിച്ചു. പട്ടാമ്പി സ്വദേശി സൈനൽ അബ്ദീൻ, ചേർപ്പ് സ്വദേശി ഷാനവാസ് ആറ്റുംപുറത്ത് എന്നിവരാണ് മരിച്ചത്. മൃതദേഹം സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.

മരിച്ചവരിൽ രണ്ടുപേർ ഒമാൻ പൊലീസ് ഉദ്യോഗസ്ഥരാണ്. അൽഖൗദിലെ ഭക്ഷണ ശാലയിൽ ഡെലിവറി ബോയിസ് ആയി ജോലി നോക്കുന്നവരാണ് മരിച്ച സൈനൽ അബ്ദീനും ഷാനവാസും. പൊലീസ് ചെക്കിങ് പോയിന്‍റിൽവച്ചാണ് അപകടമുണ്ടായത്.

ചെക്കിങ്പോയിന്‍റിൽ അമിതവേഗത്തിൽ വരികയായിരുന്ന കാാറിടിച്ചാണ് അപകടം.