FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
kerala

തൃശൂർ വട്ടപ്പാറ ക്വാറി സമരം അവസാനിച്ചു

Tuesday, Aug 2, 2016,17:23 IST By മെട്രൊവാര്‍ത്ത A A A

തൃശൂർ : തൃശൂർ വട്ടപ്പാറ ക്വാറി സമരം അവസാനിച്ചു. നടത്തറ പഞ്ചായത്തിലെ വട്ടപ്പാറയിലെ പാറമടകൾ പൂട്ടണമെന്നാവശ്യപ്പെട്ട് എട്ട് ദിവസമായി തുടരുന്ന നിരാഹാര സമരമാണ് അവസാനിപ്പിച്ചത്. പാറമടയുടെ പട്ടയം റദ്ദാക്കുമെന്ന റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍റെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഒരു മാസത്തിനകം പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇതോടെ ഒരുമാസമായി നടത്തിവരികയായിരുന്ന ജനകീയ സമരം വിജയം കണ്ടതായി സമരസമിതി അറിയിച്ചു. ആറ് ക്വാറികളും നാല് ക്രഷർ യൂണിറ്റുകളുമാണ് ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്നത്. ഇതിനെതിരെയാണ് ഒരുമാസമായി സമരം നടന്നു വരുന്നത്. പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ക്വാറികൾക്കെതിരെ നാട്ടുകാർ രംഗത്തെത്തിയത്.