FLASH NEWS
Breaking News
സർക്കാർ ജീവനക്കാർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിയന്ത്രണം
kerala

വാഹനപരിശോധനയ്ക്കിടെ യാത്രക്കാരന് പൊലീസിന്‍റെ മർദനം

Friday, Aug 5, 2016,19:29 IST By മെട്രൊവാര്‍ത്ത A A A

കൊല്ലം : കൊല്ലത്ത് വാഹനപരിശോധനയ്ക്കിടെ യുവാവിന് പൊലീസ് മർദനം. ആശ്രാമത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്താണ് സംഭവം. ട്രാഫിക് പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റ് ധരിക്കാതെയെത്തിയ കൊല്ലം സ്വദേശി സന്തോഷിനാണ് മർദനമേറ്റത്. പൊലീസ് മർദിക്കുമ്പോൾ സന്തോഷിനൊപ്പം കുട്ടിയുമുണ്ടായിരുന്നു. ആശുപത്രിയിൽ അഡ്മിറ്റായ അമ്മയുടെ ചികിത്സയ്ക്കായി പണം തികയാതെ വന്നപ്പോൾ സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങുന്നതിന് പോകവെയാണ് സന്തോഷിന് മർദനമേറ്റത്.

ബൈക്ക് നിർത്താൻ ആവശ്യപ്പെ‌ട്ടപ്പോൾ മുന്നോട്ട് കയറ്റി നിർത്തിയതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. വയർലെസ് സെറ്റ് ഉപയോഗിച്ച് പൊലീസ് ഇയാളെ മർദിക്കുകയായിരുന്നു. തലക്ക് പരുക്കേറ്റ സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എആർ ക്യാംപിലെ മാഷ് ദാസ് എന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനാണ് സന്തോഷിനെ തല്ലിയത്. സംഭവത്തിനു പിന്നാലെ ഇയാൾ ഓടി രക്ഷപ്പെ‌ടുകയായിരുന്നു.

സംഭവത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. സന്തോഷിനെ മർദിച്ച മാഷ് ദാസിനെ സസ്പെൻഡ് ചെയ്തു. സിറ്റി പൊലീസ് കമ്മിഷ്ണറാണ് ഇയാളെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.