FLASH NEWS
Breaking News
ചാനല്‍ ചര്‍ച്ചകളില്‍ നിന്നും സിനിമാതാരങ്ങള്‍ക്ക് അമ്മയുടെ വിലക്ക്
kerala

തലസ്ഥാനത്ത് വൻ എടിഎം കവർച്ച

Monday, Aug 8, 2016,15:22 IST By മെട്രൊവാര്‍ത്ത A A A

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ എടിഎം കവർച്ച. ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി. ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച് വൻതോതിൽ പണം തട്ടിയെടുത്തിരിക്കുന്നതായാണ് വിവരം. ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച ശേഷം പാസ്‌വേർഡ് കണ്ടെത്തിയ ശേഷമാണ് പണം തട്ടിയെടുത്തിരിക്കുന്നത്.

എസ്ബിടി, എസ്ബഐ, ഫെഡറൾ ബാങ്ക് എടിഎമ്മുകളിൽ നിന്നാണ് പണം നഷ്ടമായിരിക്കുന്നത്. അമ്പതോളം പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുംബൈയിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വൻ സംഘം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതായാണ് വിലയിരുത്തുന്നത്.

പൊലീസ് എടിഎമ്മുകളിൽ പരിശോധന നടത്തുന്നുണ്ട്. ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയതായും വിവരങ്ങളുണ്ട്. മ്യൂസിയം, പേരൂർക്കട, വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.