FLASH NEWS
Breaking News
സ്വകാര്യബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ
Crime

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു : ഗുണ്ടാപ്പകയെന്ന് സൂചന

Saturday, Aug 13, 2016,11:10 IST By മെട്രൊവാര്‍ത്ത A A A

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് യാത്രികനായ യുവാവിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നു. നെയ്യാറ്റിൻകര വണ്ടന്നൂരിലാണ് സംഭവം. തമലം സ്വദേശി സുരേഷ് ആണ് മരിച്ചത്. ബൈക്കിൽ പോവുകയായിരുന്ന സുരേഷിനെ കാറിലെത്തിയ നാലംഗ സംഘം പിന്തുടർ നടുറോഡിൽ വച്ചാണ് വെട്ടിക്കൊന്നത്. മാരകായുധങ്ങളുപയോഗിച്ചായിരുന്നു കൊലപാതകം. ഗുണ്ടാക്കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ബൈക്ക് പോവുകയായിരുന്ന സുരേഷിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പൂജപ്പുര ബിനുകുമാർ വധക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട സുരേഷ്. സംബവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായിട്ടുണ്ട്. കാറോടിച്ച ഗിരീഷ് കുമാറാണ് പിടിയിലായത്. മറ്റ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.