FLASH NEWS
Breaking News
സ്വകാര്യബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ
Crime

ഓസ്ട്രേലിയയിൽ മലയാളി കൊല്ലപ്പെട്ട സംഭവം : ഭാര്യയും കാമുകനും അറസ്റ്റിൽ

Saturday, Aug 20, 2016,22:47 IST By മെട്രൊവാര്‍ത്ത A A A

മെൽബൺ : മെൽബണിൽ മലയാളി കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. പുനലൂർ സ്വദേശിയും യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാമിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭാര്യ സോഫിയയും കാമുകൻ അരുൺ കമലാസനനും അറസ്റ്റിലായത്.

കഴിഞ്ഞ ഒക്ടോബറിലാണ് സാം കൊല്ലപ്പെട്ടത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതം മൂലമാണ് സാം കൊല്ലപ്പെട്ടതെന്നായിരുന്നു സോഫിയ വീട്ടുകാരെ അറിയിച്ചിരുന്നത്. പിന്നീട് സാമിന്‍റെ മൃതദേഹം നാട്ടിൽ കൊണ്ടുുവന്ന് സംസ്കരിക്കുകയും ചെയ്തു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധനയിലാണ് സാം സയനയ്ഡ് ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് വ്യക്തമായത്. നേരത്തെയും സാമിനു നേരെ വധശ്രമം ഉണ്ടായിട്ടുണ്ടായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതകം സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്. സംഭവം നടന്ന് പത്ത് മാസത്തിനു ശേഷമാണ് പ്രതികളെ പിടികൂടുന്നത്. സംശയത്തെ തുടർന്ന് പൊലീസ് സോഫിയയുടെ ഫോൺ കോളുകൾ പരിശോധിച്ചിരുന്നു. ഭക്ഷണത്തിൽ സയനയ്ഡ് കലർത്തിയായിരുന്നു കൊലപാതകം.