FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
Info

നിങ്ങൾ തൊഴിൽ അന്വേഷകരാണോ? നിങ്ങൾക്കിതാ സുവർണാവസരം

Friday, Aug 26, 2016,19:32 IST By മെട്രൊവാര്‍ത്ത A A A

കൊച്ചി: നിങ്ങൾ ജോലി അന്വേഷിക്കുന്നുണ്ടോ. നിങ്ങൾക്കിതാ ഒരു സുവർണാവസരമൊരുങ്ങുന്നു. സംസ്ഥാനത്തുടനീളമുള്ള തൊഴിലന്വേഷകർക്കായി കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള നാഷണൽ കരിയർ സർവീസിന്‍റെ നേതൃത്വത്തിൽ കൊച്ചിയിലെ സൊസൈറ്റി ഫൊർ ഇന്‍റഗ്രേറ്റഡ് ഗ്രോത്ത് ഒഫ് ദി നാഷനുമായി സംയുക്തമായിട്ടാണ് മെഗാ ജോബ് ഫെയർ ഒരുക്കുന്നത്. ഓഗസ്റ്റ് 28 ഞായറാഴ്ച പത്തു മണിക്ക് കൊച്ചി സെന്‍റ് ആൽബർട്സ് ഹയർസെക്കൻഡറി സ്കൂളിൽ വച്ചാണ് ജോബ് ഫെയർ നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.

ജോബ് ഫെയറിൽ നൂറിലധികം ബഹുരാഷ്ട്ര കമ്പനികൾ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു. അഞ്ചാം ക്ലാസിനു മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഇതിൽ പങ്കെടുക്കാം. ഐടി, ഓട്ടോ മൊബൈൽസ്, നഴ്സിങ്, ഫിനാൻസ്, ട്രാവൽ, ടൂറിസം, ഹോട്ടൽ, പബ്ലിക് റിലേഷൻസ്, എച്ച് ആർ, ടെക്സ്റ്റൈൽസ്, ഹൗസ്കീപ്പിങ്, സെയിൽസ് തുടങ്ങിയ മേഖലകളിൽ 5000 തൊഴിലവസരങ്ങളാണുള്ളത്. യോഗ്യതയുടെയും മുൻ പരിചയത്തിന്‍റെയും അടിസ്ഥാനത്തിൽ അവസരം ലഭിക്കും.

വിവിധ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ മാത്രമായി ആയിരത്തോളം നഴ്സുമാരുടെ ഒഴിവാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎസ്‌സി, ജിഎൻഎം യോഗ്യതയുള്ളവരെ പരിഗണിക്കും. പാരാമെഡിക്കൽ വിഭാഗത്തിലും നിരവധി ഒഴിവുകളുണ്ട്. 28ന് രാവിലെ എട്ടു മുതൽ രജിസ്റ്റർ ചെയ്യാം. ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾക്ക് : 0471- 2332113, 9495746866 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.