FLASH NEWS
Breaking News
സ്വകാര്യബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ
Heritage

ച​രി​ത്ര​ത്തി​ൽ​നി​ന്നു മാ​യു​ന്ന സ്മാ​ര​ക​ങ്ങ​ൾ

Saturday, Aug 27, 2016,9:40 IST By പി.​ബി. ബി​ച്ചു A A A

സ്വ​ന്തം ച​രി​ത്ര​മ​റി​യാ​ത്ത ജ​ന​ത വേ​രു​ക​ളി​ല്ലാ​ത്ത മ​രം പോ​ലെ​യാ​ണെ​ന്നാ​ണ് മാ​ർ​ക്ക​സ് ഗാ​ർ​വി പ​റ​ഞ്ഞി​ട്ടു​ള്ള​ത്. വേ​രു​ക​ളി​ല്ലാ​ത്ത മ​രം ക​രി​ഞ്ഞു​ണ​ങ്ങി കാ​റ്റു പി​ടി​ച്ചു മ​ണ്ണോ​ടു മ​ണ്ണു ചേ​രും. ഇ​വി​ടെ വ​യ​നാ​ട്ടി​ൽ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ച​രി​ത്ര​മാ​ണ് വേ​രു​ക​ളി​ല്ലാ​ത്ത മ​രം പോ​ലെ നി​സാ​ര​മാ​യി ക​ട​പു​ഴ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തും, ച​രി​ത്രം സം​ര​ക്ഷി​ക്കാ​ൻ ബാ​ധ്യ​സ്ഥ​മാ​യ പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ കാ​ര​ണം.
പ​ന​മ​ര​ത്തി​നു സ​മീ​പം പു​ഞ്ച​വ​യ​ലി​ല്‍ ക​ല്ല​മ്പ​ല​ങ്ങ​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജൈ​ന ക്ഷേ​ത്ര​ങ്ങ​ൾ സം​ര​ക്ഷ​ണ​മി​ല്ലാ​തെ ത​ക​ര്‍ന്നു വീ​ണു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ക​ണ്ടു നി​ൽ​ക്കു​ന്ന​വ​ർ നി​സ​ഹാ​യ​ര​മാ​ണ്. ച​രി​ത്ര​മ​റി​യു​ന്ന ജ​ന​ത, ച​രി​ത്ര​ത്തെ വി​സ്മ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന കാ​ഴ്ച. പു​രാ​വ​സ്തു വ​കു​പ്പി​ന്‍റ തൃ​ശൂ​ര്‍ സ​

ര്‍ക്കി​ളി​ല്‍ പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. ച​രി​ത്ര​വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നി​ര​ന്ത​ര​മാ​യ അ​ഭ്യ​ര്‍ഥ​ന​യെ​ത്തു​ട​ര്‍ന്നു സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കൈ​വ​ശ​മു​ള്ള സ്ഥ​ലം പു​രാ​വ​സ്തു വ​കു​പ്പ് ഏ​റ്റെ​ടു​ത്ത​താ​യും ഉ​ട​ന്‍ ദേ​ശീ​യ​സ്മാ​ര​ക​മാ​യി ഉ​യ​ര്‍ത്തു​മെ​ന്നും കേ​ന്ദ്ര മ​ന്ത്രി നാ​രാ​യ​ണ സ്വാ​മി 2009ല്‍ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഏ​ഴു വ​ര്‍ഷം പി​ന്നി​ട്ടി​ട്ടും ഇ​തു സം​ബ​ന്ധി​ച്ച് ഒ​രു ത​ര​ത്തി​ലു​ള്ള വി​ജ്ഞാ​പ​ന​മോ

ഇ​റ​ങ്ങി​യി​ട്ടി​ല്ല​ന്നു പു​രാ​വ​സ്തു​വ​കു​പ്പ് തൃ​ശൂ​ര്‍ സ​ര്‍ക്കി​ള്‍ സൂ​പ്ര​ണ്ട് പ​റ​യു​ന്നു. എ​ന്നാ​ല്‍, ഏ​റ്റെ​ടു​ക്കാ​ന്‍ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ ത​യ്യാ​റാ​ക്കി കേ​ന്ദ്ര​പു​രാ​വ​സ്തു വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​ന​മ​രം വി​ല്ലെ​ജ് ഓ​ഫി​സ് അ​ധി​കാ​രി​ക​ള്‍ക്കു പ​റ​യാ​നു​ള്ള​ത്.
700 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ സ്ഥി​തി ചെ​യ്യു​ന്നു ജ​നാ​ര്‍ദ്ദ​ന ഗു​ഡി എ​ന്ന ഈ ​ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ള്‍. തൃ​ശൂ​ര്‍ സ​ര്‍ക്കി​ളി​ലെ സൂ​പ്ര​ണ്ട് ടി. ​
ശ്രീ​ല​ക്ഷ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ര്‍ശി​ക്കു​ക​യും പി​ന്നീ​ട് സം​സ്ഥാ​ന സ​ര്‍ക്കാ​രി​നു റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കു​ക​യും ചെ​യ്തു. പ​ക്ഷേ, ക്ഷേ​ത്രം ഏ​റ്റെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മൊ​ന്നു​മാ​യി​ട്ടി​ല്ല ഇ​തു​വ​രെ.
പ​തി​നാ​ലാം നൂ​റ്റാ​ണ്ടി​ല്‍ ജൈ​ന​മ​ത പ്ര​ചാ​ര​ക​രാ​യ ഹൊ​യ്സാ​ള രാ​ജാ​ക്ക​ന്മാ​ര്‍ നി​ര്‍മി​ച്ച​താ​ണ് ഈ ​ക്ഷേ​ത്ര​ങ്ങ​ളെ​ന്ന് മ​ല​ബാ​ര്‍ മാ​ന്വ​ലി​ല്‍ പ​റ​യു​ന്നു​ണ്ട്. ജ​നാ​ര്‍ദ​ന ഗു​ഡി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​വി​ടെ ഇ​രു​പ​ത്തി​മൂ​ന്നാം ജൈ​ന​മ​ത തീ​ര്‍ഥ​ങ്ക​ര​നാ​യി​രു​ന്ന പാ​ര്‍ശ്വ​നാ​ഥ​ന്‍റെ പ്ര​തി​ഷ്ഠ​യാ​ണി​തി​ലു​ള്ള​ത്.
ജൈ​ന​രു​ടെ​യും വൈ​ഷ്ണ​വ​രു​ടെ​യും ദേ​വ​ത​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ ഒ​ര​മ്പ​ല​ത്തി​ല്‍ ത​ന്നെ കൊ​ത്തി​യി​ട്ടു​ള്ള രാ​ജ്യ​ത്തെ ഏ​ക ക്ഷേ​ത്ര​മാ​ണി​തെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. ഹി​ന്ദു – ജൈ​ന ഏ​റ്റു​മു​ട്ട​ലി​നെ​ത്തു​ട​ര്‍ന്നു​ണ്ടാ​യ ഒ​ത്തു​തീ​ര്‍പ്പി​ന്‍റെ സ്മാ​ര​ക​മാ​യാ​ണ് ച​രി​ത്ര​കാ​ര​ന്മാ​ര്‍ ക്ഷേ​ത്ര​ത്തി​ലെ കൊ​ത്തു​പ​ണി​ക​ളെ കാ​ണു​ന്ന​ത്. പു​രാ​ത​ന​കാ​ല​ത്തെ ചി​ത്ര​ങ്ങ​ളും കൊ​ത്തു​പ​ണി​ക​ളും നി​ര​വ​ധി​യു​ള്ള ഈ ​ജൈ​ന ക്ഷേ​ത്ര​ങ്ങ​ള്‍ ച​രി​ത്ര​വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ടൂ​റി​സ്റ്റു​ക​ള്‍ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ്.
പൂ​ര്‍ണ​മാ​യും ക​രി​ങ്ക​ല്‍ പാ​ളി​ക​ള്‍കൊ​ണ്ടു നി​ര്‍മി​ച്ചി​രി​ക്കു​ന്ന ക്ഷേ​ത്ര​ത്തി​ന്‍റ ഘ​ട​ന​യും നൂ​റ്റാ​ണ്ടു​ക​ള്‍ക്കു മു​ൻ​പു​ള​ള ക​ലാ​കാ​ര​ന്‍മാ​രു​ടെ ക​ര​വി​രു​തി​ല്‍ വി​രി​ഞ്ഞ കൊ​ത്തു​പ​ണി​ക​ളും ചു​മ​ര്‍ച്ചി​ത്ര​ങ്ങ​ളും ആ​രെ​യും അ​തി​ശ​യി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണ്.
എ​ന്നാ​ല്‍, ഈ ​സ്മാ​ര​ക​ര​ക​ത്തി​ന്‍റ ഇ​ന്ന​ത്തെ അ​വ​സ്ഥ ഏ​റെ പ​രി​താ​പ​ക​രം. കാ​ടു​ക​യ​റി​യും ത​ക​ര്‍ന്നും കി​ട​ക്കു​ന്ന ക്ഷേ​ത്രം ഇ​പ്പോ​ള്‍ തെ​രു​നാ​യ​ക​ളു​ടെ ആ​വ​സ​കേ​ന്ദ്രം മാ​ത്രം. പ​ന​മ​ര​ത്തെ ഈ ​ക​ല്ല​മ്പ​ല​ങ്ങ​ള്‍ക്ക് പു​റ​മെ ബ​ത്തേ​രി, വ​ര​ദൂ​ര്‍, പു​ളി​യാ​ര്‍മ​ല എന്നീ ഭാ​ഗ​ങ്ങ​ളി​ലും നാ​ശ​മാ​യി​കൊ​ണ്ടി​രി​ക്കു​ന്ന ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ള്‍ നി​ര​വ​ധി.
വ​ര്‍ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യാ​കാ​ത്ത​തി​നാ​ല്‍ ക​ല​ക്റ്റ​റും ജ​ന​പ്ര​തി​നി​ധി​ക​ളു​മ​ട​ങ്ങു​ന്ന സം​ഘം വി​ഷ​യം ച​ര്‍ച്ച ചെ​യ്ത് സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. പു​രാ​വ​സ്തു വ​കു​പ്പ് ഏ​റ്റെ​ടു​ത്താ​ല്‍ സ്മാ​ര​കം പ​ഴ​യ​പ​ടി പു​ന​സ്ഥാ​പി​ക്കു​മെ​ന്നാ​ണ് ച​രി​ത്രാ​ന്വേ​ഷി​ക​ളു​ടെ പ്ര​തീ​ക്ഷ.