FLASH NEWS
Breaking News
കൊല്ലത്ത് ബിജെപി ഹർത്താലിൽ സംഘർഷം
Nri

എയർഹോസ്റ്റസിനെ ബലമാ‍യി ചുംബിക്കാൻ ശ്രമം: യുവാവിന് മൂന്നു മാസം ജയിൽ ശിക്ഷ

Monday, Sep 5, 2016,16:54 IST By മെട്രൊവാര്‍ത്ത A A A

ദുബായ്: വിമാനത്തിൽ എയർ ഹോസ്റ്റസിനെ മോശമായി സ്പർശിക്കുകയും ബലമായി ചുംബിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവിന് മൂന്നു മാസം ജയിൽ ശിക്ഷ. ഏപ്രിൽ 22നാണ് സംഭവം ഉണ്ടായത്. ദാർ എസ് സലാമിൽ നിന്ന് ദുബായിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് സംഭവം.

വിമാനം ദുബായിലെത്തിയപ്പോൾ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു സുവനീറിലേക്കായി അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടൊ എടുക്കാമോ എന്ന് ഇയാൾ ചോദിക്കുകയായിരുന്നു. ഇത് എയർഹോസ്റ്റ് സമ്മതിക്കുകയായിരുന്നു. മറ്റൊരു സ്റ്റാഫ് ഫോട്ടൊ എടുക്കുന്ന സമയത്ത് ഇയാൾ പരാതിക്കാരിയായ എയർഹോസ്റ്റസിനെ തന്നോടൊപ്പം ബലമായി ചേർത്തു നിർത്താൻ ശ്രമിക്കുകയായിരുന്നു.

ഇത് എയർഹോസ്റ്റസ് നിഷേധിച്ചപ്പോൾ ഇയാൾ ബലമായി കെട്ടിപ്പിടിക്കാൻ ശ്രമിക്കുകയും കഴുത്തിൽ ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു.