FLASH NEWS
Breaking News
കള്ളപ്പണം കൈയ്യിലുള്ളവരാണ് മോദി സര്‍ക്കാരിനെ ഭയപ്പെടുന്നതെന്ന് അമിത് ഷാ
Cookery

“ദേ ​പു​ട്ട് ‘ പി​റ​ന്ന ക​ഥ

Tuesday, Sep 6, 2016,2:45 IST By കെ.​എം. സ​ന്തോ​ഷ് A A A

പു​ട്ട് മ​ല​യാ​ളി​യു​ടെ സ്വ​ന്തം ഭ​ക്ഷ​ണ​മാ​ണ്. ആ​വി പ​റ​ക്കു​ന്ന ചൂ​ട​ന്‍ പു​ട്ടി​ന്‍റെ​യും ക​ട​ല​ക്ക​റി​യു​ടെ​യും മ​ണം….. അ​തൊ​ന്നു വേ​റെ ത​ന്നെ. ഇ​ഡ്ഡ​ലി​യും ദോ​ശ​യു​മൊ​ക്കെ ത​മി​ഴ്നാ​ട്ടി​ലും ക​ര്‍ണാ​ട​ക​യി​ലു​മൊ​ക്കെ പോ​യാ​ല്‍ കി​ട്ടി​യേ​ക്കാം. എ​ന്നാ​ല്‍ പു​ട്ട് കി​ട്ട​ണ​മെ​ങ്കി​ല്‍ കേ​ര​ള​ത്തി​ല്‍ത്ത​ന്നെ വ​ര​ണം. ആ​വി​യി​ല്‍ വെ​ന്ത​ പു​ട്ട് ആ​രോ​ഗ്യ​ദാ​യ​ക​വു​മാ​ണ്. പുട്ടിന് ആ​വി വ​രു​ന്ന​ത് കാ​ത്തി​രു​ന്ന് ടെ​ന്‍ഷ​ന​ടി​ച്ചി​ട്ടി​ല്ലാ​ത്ത ഒ​രു വീ​ട്ട​മ്മ​യും ഭൂ​മി മ​ല​യാ​ള​ത്തി​ല്‍ ഉ​ണ്ടാ​വി​ല്ല. പു​ട്ടി​ന്‍റെ പി​റ​വി​യെ​ക്കു​റി​ച്ച് ക​ഥ​ക​ള്‍ പ​ല​താ​ണ്. വ​യ​നാ​ട​ന്‍ മ​ല​ക​ളി​ല്‍ ബ്രി​ട്ടീ​ഷു​കാ​ര്‍ക്കെ​തി​രെ ന​ട​ത്തി​യ ഒ​ളി​പ്പോ​രി​നി​ട​യി​ല്‍ പ​ഴ​ശി രാ​ജ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​ളി​പ്പോ​രാ​ളി​ക​ളാ​യ കു​റി​ച്ച്യ​രും ചേ​ര്‍ന്നാ​ണ് പു​ട്ടി​നു പി​റ​വി ന​ല്‍കി​യ​തെ​ന്നാ​ണ് ച​രി​ത്ര ക​ഥ​ക​ളി​ല്‍ വി​ശ്വ​സ​നീ​യ​മാ​യ​ത്. വ​യ​നാ​ട​ന്‍ കാ​ടു​ക​ളി​ല്‍ സു​ല​ഭ​മാ​യി​രു​ന്ന മു​ള​യ​രി മു​ളം​കു​റ്റി​യി​ല്‍ നി​റ​ച്ച് ആ​വി​യി​ല്‍ വേ​വി​ച്ചാ​ണ് ആ​ദി​വാ​സി വി​ഭാ​ഗ​മാ​യ കു​റി​ച്ച്യ പ​ട​യാ​ളി​ക​ളും വീ​ര പ​ഴ​ശി​യും അ​ന്ന് വി​ശ​പ്പ​ട​ക്കി​യ​ത്. പു​ട്ടി​ന്‍റെ ആ​ദി​മ രൂ​പ​വും ഇ​തു​ത​ന്നെ​യാ​വ​ണം. പു​ട്ടി​ന്‍റെ ക​ഥ പ​റ​യു​മ്പോ​ള്‍ ‘ദേ ​പു​ട്ടി​ന്‍റെ ‘ ക​ഥ പ​റ​യാ​തെ പൂ​ര്‍ണ്ണ​മാ​വി​ല്ല. ഇ​ട​തു ക​യ്യി​ല്‍ പു​ട്ടി​ന്‍റെ ട്രേ​യു​മാ​യി അ​ല്‍പ്പം വ​ശ​ത്തേ​ക്ക് ചാ​ഞ്ഞു​ള്ള മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ര്‍ താ​രം ദി​ലീ​പി​ന്‍റെ ചി​ത്രം ഇ​തി​നോ​ട​കം നി​ങ്ങ​ളു​ടെ മ​ന​സി​ല്‍ വ​ന്നി​ട്ടു​ണ്ടാ​വും.
പു​ട്ടി​ന്‍റെ മാ​യി​ക​ലോ​കം
കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം പു​ട്ടി​നെ വൈ​വി​ധ്യ​വ​ത്ക്ക​രി​ച്ച് തീ​ന്‍മേ​ശ​യി​ലെ​ത്തി​ക്കു​ക​യാ​ണ് ദേ ​പു​ട്ടി​ലൂ​ടെ ദി​ലീ​പും. നാ​ദി​ര്‍ഷാ​യും ചെ​യ്ത​ത്. കോ​ഴി​ക്കോ​ട്ടും എ​റ​ണാ​കു​ള​ത്തു​മു​ള്ള ദേ ​പുട്ട് റ​സ്റ്റൊ​റ​ന്‍റി​ല്‍ എ​ത്തു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് പു​ട്ടു​ക​ളു​ടെ മാ​യി​ക ലോ​ക​മാ​ണ്. പ​ഞ്ചാ​ബി ഹൗ​സ് പു​ട്ട്, ബ​ഡ്ജ​റ്റ് പു​ട്ട്, കാ​ഷ്യു ഡേ​റ്റ്സ് പു​ട്ട്, ചോ​ക്കോ ഫ്ലേ​ക്സ് പു​ട്ട, വെ​ജി​റ്റ​ബി​ള്‍ ബി​രി​യാ​ണി പു​ട്ട് എ​ന്നി​വ​യ്ക്ക് 100 രൂ​പ​യാ​ണ് വി​ല. ഒ​രു ക​ഷ്ണം പു​ട്ടി​നാ​ണ് 100 രൂ​പ​യെ​ന്ന് ക​രു​തി​യെ​ങ്കി​ല്‍ തെ​റ്റി ഒ​രു കു​റ്റി പു​ട്ടി​നാ​ണ്. വ​യ​റു നി​റ​ച്ച് ക​ഴി​ക്കാം. അ​ല്ലെ​ങ്കി​ല്‍ ര​ണ്ടാ​യി ഷെ​യ​ര്‍ ചെ​യ്യാം. ഓ​ട്ട്സ് പു​ട്ട്, ശി​ങ്കാ​ര​വേ​ല​ന്‍ പു​ട്ട്, ര​സി​ക​ന്‍ പു​ട്ട്, സ്പാ​നി​ഷ് വെ​ജി​റ്റ​ബി​ള്‍ പു​ട്ട്, ചോ​ക്ക്ലേ​റ്റ് പു​ട്ട്, മി​ക്സ് ഫ്രൂ​ട്ട് പു​ട്ട്, പൈ​നാ​പ്പി​ള്‍ പു​ട്ട്, റോ​സ്റ്റ​ഡ് ബ​നാ​ന പു​ട്ട് എ​ന്നി​വ​യ്ക്ക് 80 രൂ​പ ന​ല്‍കി​യാ​ല്‍ മ​തി. വൈ​റ്റ് പു​ട്ട്, വീ​റ്റ് പു​ട്ട്, ചെ​മ്പ പു​ട്ട്, ചോ​ളം പു​ട്ട്, മാ​ര്‍ബി​ള്‍ പു​ട്ട്, റാ​ഗി പു​ട്ട്, പ​യ​ര്‍ പു​ട്ട്, റൊ​ട്ടി​പ്പു​ട്ട് എ​ന്നി​വ​യാ​ണ് അ​ടു​ത്ത നി​ര. ഇ​വ​ക്കെ​ല്ലാം ഒ​രു കു​റ്റി​ക്ക് 50 രൂ​പ​യേ​യു​ള്ളൂ. വാ​ട്ടു ക​പ്പ പു​ട്ട് മീ​ന്‍ ക​റി​യും കൂ​ട്ടി​ക്ക​ഴി​ച്ചാ​ലോ? മ​തി​വ​രി​ല്ല ഈ ​രു​ചി​ക്കൂ​ട്ട്. മീ​ന്‍ ക​റി​ക്കു പ​ക​രം ബീ​ഫ് ക​റി​യു​മാ​വാം. വാ​ട്ടു​ക​പ്പ പു​ട്ടി​നു പ​ക​രം റൊ​ട്ടി​പ്പു​ട്ടും ന​ല്ല കോ​മ്പി​നേ​ഷ​ന്‍ ത​ന്നെ. പു​ട്ടു​ക​ളു​ടെ മാ​യി​ക ലോ​ക​മൊ​രു​ക്കി ദേ ​പു​ട്ട് പി​റ​ന്ന​തി​നു പി​ന്നി​ലു​മു​ണ്ട് ഒ​രു ക​ഥ.
ഒ​രു സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ക​ഥ 
ക​ലാ​ഭ​വ​ന്‍ മണി ചി​രി​യു​ടെ അ​മി​ട്ടു​ക​ള്‍ പൊ​ട്ടി​ച്ച് കേ​ര​ള​ത്തി​ലെ സ്റ്റേ​ജു​ക​ളെ ഇ​ള​ക്കി​മ​റി​ക്കു​ന്ന കാ​ലം. സ്റ്റേ​ജു​ക​ളി​ല്‍ നി​ന്ന് സ്റ്റേ​ജു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കൊ​ടു​വി​ല്‍ ദി​ലീ​പും നാ​ദി​ര്‍ഷാ​യും വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​ത് പാ​തി​രാ​ത്രി പി​ന്നി​ട്ടാ​ണ്. ഈ ​യാ​ത്ര​ക്കി​ട​യി​ല്‍ ത​ട്ടു​ക​ട​ക​ളി​ലെ പു​ട്ടാ​ണ് വി​ശ​പ്പി​നെ പി​ടി​ച്ചു നി​ര്‍ത്തി​യി​രു​ന്ന​ത്. എ​പ്പോ​ളോ പി​റ​ന്ന പു​ട്ട് പാ​തി​രാ​ത്രി​യി​ല്‍ ഉ​ണ​ങ്ങി ഉ​റ​ച്ചി​രി​ക്കും. ഇ​തു ക​ഴി​ക്കു​മ്പോ​ള്‍ ദ​ലീ​പ് പ​റ​യും എ​ടാ .. ന​മു​ക്കൊ​രു പു​ട്ടു​ക​ട തു​ട​ങ്ങ​ണം. ന​ല്ല തു​മ്പ​പ്പൂ പോ​ലെ​യു​ള്ള മൃ​ദു​ത്വ​മു​ള്ള പു​ട്ട് അ​വി​ടെ വി​ള​മ്പ​ണം.
ക​ലാ​ഭ​വ​ന്‍റെ സ്റ്റേ​ജു​ക​ളി​ല്‍ നി​ന്ന് സി​നി​മ​യി​ലേ​ക്കും അ​വി​ടെ നി​ന്ന് സൂ​പ്പ​ര്‍ സ്റ്റാ​ര്‍ പ​ദ​വി​ലി​യേ​ക്കും ദി​ലീ​പ് ചു​വ​ടു​വ​ച്ചു. തി​ര​ക്കി​ന്‍റെ ആ​നാ​ളു​ക​ളി​ലും പു​ട്ടു​ക​ട​യെ​ന്ന ആ ​മോ​ഹം മ​ന​സി​ല്‍ കി​ട​ന്നു. ക​ണ്ടു മു​ട്ടു​മ്പോ​ളെ​ല്ലാം നാ​ദി​ര്‍ഷാ ചോ​ദി​ക്കും.. ദി​ലീ​പേ എവി​ടാ ന​മ്മു​ടെ പു​ട്ടു​ക​ട…..? ഇ​നി ഈ ​മോ​ഹം മ​ന​സി​ല്‍ സൂ​ക്ഷി​ച്ചാ​ല്‍ പോ​ര ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ഇ​രു​വ​രും ഉ​റ​പ്പി​ച്ചു. എ​ന്നാ​ല്‍ പു​ട്ടി​ന്‍റെ കെ​മി​സ്ട്രി ഇ​രു​വ​ര്‍ക്കും അ​ത്ര വ​ശ​മി​ല്ല​താ​നും. മ​ന​സി​ലെ​ത്തി​യ​ത് സ​ഹ​പാ​ഠി​യും കൂ​ട്ടു​കാ​ര​നു​മാ​യ ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ മു​ഖം. അ​ങ്ക​മാ​ലി​യി​ലെ ആ​ന​ന്ദ ഭ​വ​ന്‍, രു​ഗ്മി​ണി എ​ന്നീ ഹോ​ട്ട​ലു​ക​ളു​ടെ ഉ​ട​മ​യാ​യ ച​ന്ദ്ര​ശേ​ഖ​ര​നു​മാ​യി ആ​ലു​വ വി​ദ്യാ​ധി​രാ​ജ സ്കൂ​ളി​ലെ പ​ഠ​ന​കാ​ല​ത്തേ സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു ദി​ലീ​പ്. പി​ന്നെ വൈ​കി​യി​ല്ല. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ പ​ക്ക​ലെ​ത്തി ആ​ഗ്ര​ഹം അ​റി​യി​ച്ചു, ദൗ​ത്യം ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഏ​റ്റെ​ടു​ത്തു. പി​ന്നീ​ടു​ള്ള ആ​റു മാ​സം ആ​ന​ന്ദ ഭ​വ​ന്‍ ഹോ​ട്ട​ലി​ന്‍റെ അ​ടു​ക്ക​ള പു​ട്ടു​ക​ളു​ടെ പ​രീ​ക്ഷ​ണ ശാ​ല​യാ​യി. പ​ല​ത​രം പു​ട്ടു​ക​ള്‍ അ​വി​ടെ പി​റ​ന്നു. ഏ​റ്റ​വും മൃ​ദു​വാ​യ പു​ട്ടി​നാ​യി​രു​ന്നു പ​രീ​ക്ഷ​ണം. അ​ന്ന് മാ​ര്‍ക്ക​റ്റി​ല്‍ ല​ഭ്യ​മാ​യ 140 ബാ​ന്‍ഡ് പു​ട്ടു​പൊ​ടി​ക​ളി​ലും, സ്വ​യം നി​ര്‍മ്മി​ച്ച പൊ​ടി​യി​ലും പ​രീ​ക്ഷ​ണം തു​ട​ര്‍ന്നു. അ​ങ്ങി​നെ 18 വൈ​വി​ധ്യ​മാ​ര്‍ന്ന പു​ട്ടു​ക​ള്‍ പി​റ​ന്നു. ദി​ലീ​പും ച​ന്ദ്ര​ശേ​ഖ​ര​നും കൈ ​ചേ​ര്‍ത്ത​ടി​ച്ചു. …. “ഓ​പ്പ​റേ​ഷ​ന്‍ സ​ക്സ​സ്
സ​ങ്ക​ല്‍പ്പ​ത്തി​ലെ പു​ട്ടു​ക​ള്‍ പി​റ​ന്ന​തോ​ടെ കൊ​ച്ചി ഇ​ട​പ്പ​ള്ളി​യി​ല്‍ റ​സ്റ്റൊ​റ​ന്‍റി​നു സ്ഥ​ലം ക​ണ്ടെ​ത്തി. പി​ന്നെ പേ​രി​നാ​യി ച​ര്‍ച്ച. ത​ല പു​ക​ഞ്ഞ ച​ര്‍ച്ച​ക്കൊ​ടു​വി​ല്‍ ദി​ലീ​പ് പ​റ​ഞ്ഞു. യാ​ത്ര​യി​ല്‍ ന​മ്മ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി പ​റ​യി​ല്ലെ …. “ദേ ​പു​ട്ട്…” എ​ങ്ങി​നെ? ച​ന്ദ്ര​ശേ​ഖ​ര​നും മ​റി​ച്ചൊ​രു അ​ഭി​പ്രാ​യ​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങി​നെ “ദേ ​പു​ട്ട്” പി​റ​ന്നു.
അ​ര​ങ്ങ​ത്ത് ദി​ലീ​പും നാാ​ദി​ര്‍ഷാ​യും പ​ശ്ചാത്ത​ല സം​വി​ധാ​നം ച​ന്ദ്ര​ശേ​ഖ​ര​നു​മാ​ണെ​ങ്കി​ല്‍ ദേ ​പു​ട്ടി​ന്‍റെ ശി​ല്‍പ്പി​ക​ളി​ല്‍ ര​ണ്ടു പേ​ര്‍ കൂ​ടി അ​ണി​യ​റ​യി​ലു​ണ്ട്. കാ​ര്‍ണി​വ​ല്‍ ഗ്രൂ​പ്പ് ചെ​യ​ര്‍മാ​ന്‍ ശ്രീ​കാ​ന്ത് ഭാ​സി​യും, ന​ദീ​റും. അ​ഞ്ചു പേ​രു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യി​ല്‍ പി​റ​ന്ന ‘ദേ ​പു​ട്ട്’ രു​ചി വൈ​വി​ധ്യ​ങ്ങ​ളൊ​രു​ക്കി ജൈ​ത്ര​യാ​ത്ര തു​ട​രു​ക​യാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ മ​ല​യാ​ളി​യു​ടെ സ്വ​ന്തം പു​ട്ടി​ന്‍റെ ക​ഥ ഇ​നി മു​ത​ല്‍ ദേ ​പു​ട്ടി​ന്‍റെ ക​ഥ​കൂ​ടി​യി​ല്ലാ​തെ പൂ​ര്‍ണ​മാ​വി​ല്ല.

പു​ട്ടി​ന്‍റെ രു​ചി മ​ല​ബാ​റി​ലും

രു​ചി​ക​ര​മാ​യ പു​ട്ട് തേ​ടി ഇ​ട​പ്പ​ള്ളി​യി​ലെ ദേ​ പു​ട്ടി​ൽ എ​ത്തി​യ​വ​രി​ൽ ഏ​റെ​യും മ​ല​ബാ​റു​കാ​രാ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ച് കോ​ഴി​ക്കോ​ട് മ​ല​പ്പു​റം ജി​ല്ല​ക്കാ​ര്‍. മ​ല​ബാ​റു​കാ​രു​ടെ പു​ട്ടു പ്രി​യം ക​ണ്ട​റി​ഞ്ഞാ​ണ് ദേ ​പു​ട്ടി​ന്‍റെ ര​ണ്ടാ​മ​ത്തെ ശാ​ഖ കോ​ഴി​ക്കോ​ട് തു​റ​ക്കു​ന്ന​ത്.
സി​നി​മാ പു​ട്ടു​ക​ൾ
ദി​ലീ​പ് ചി​ത്ര​ങ്ങ​ളു​ടെ പേ​രു​ള്ള പു​ട്ടു​ക​ളാ​ണ് ദേ ​പു​ട്ടി​ലെ എ​ക്കാ​ല​ത്തെ​യും താ​രം ഏ​ഴു സു​ന്ദ​ര രാ​ത്രി​ക​ള്‍, കു​ഞ്ഞി​ക്കൂ​ന​ന്‍ , മീ​ശ മാ​ധ​വ​ന്‍, റ​ണ്‍വെ, നാ​ടോ​ടി മ​ന്ന​ന്‍, ജോ​ക്ക​ര്‍, റിം​ഗ് മാ​സ്റ്റ​ര്‍ എ​ന്നി​വ​യാ​ണ് ദി​ലീ​പ് സി​നി​മാ പു​ട്ടു​ക​ള്‍. മ​ട്ട​ണ്‍ ബി​രി​യാ​ണി പു​ട്ട്, താ​യ് ചി​ക്ക​ന്‍ പു​ട്ട്, പ്രോ​ണ്‍സ് ഡി​ലൈ​റ്റ് പു​ട്ട്, പ്രോ​ണ്‍സ് ബി​രി​യാ​ണി പു​ട്ട്, എ​ഗ് ബി​രി​യാ​ണി പു​ട്ട്, ഇ​റ​ച്ചി​പ്പു​ട്ട്, ചി​ക്ക​ന്‍ കീ​മ പു​ട്ട്, സ്പാ​നി​ഷ് ചി​ക്ക​ന്‍ പു​ട്ട്, മി​നി നോ​ണ്‍ വെ​ജി​റ്റേ​റി​യ​ന്‍ കോ​ംമ്പോ പു​ട്ട്, ബീ​ഫ് ബി​രി​യാ​ണി പു​ട്ട്, ചി​ക്ക​ന്‍ ബി​രി​യാ​ണി പു​ട്ട്, ഫി​ഷ് ബി​രി​യാ​ണി പു​ട്ട്, ചെ​മ്മീ​ന്‍ പു​ട്ട്, ക​പ്പ ബീ​ഫ് ബി​രി​യാ​ണി​പു​ട്ട്, കാ​ട എ​ഗ് പു​ട്ട്, ടു ​ക​ണ്‍ട്രീ​സ്, മ​സാ​ല പു​ട്ട് വി​ത്ത് ബീ​ഫ് എ​ന്നി​വ​യ്ക്ക് 80 മു​ത​ല്‍ 150 രൂ​പ​വ​രെ​യാ​ണ് വി​ല. എ​ല്ലാ ഇ​ന​വും കൂ​ടി കൂ​ട്ടി​യാ​ല്‍ ദേ ​പു​ട്ട് റ​സ്റ്റ​റ​ന്‍റു​ക​ളി​ല്‍ ല​ഭ്യ​മാ​കു​ന്ന​ത് 140 ത​രം പു​ട്ടു​ക​ള്‍.
കാ​ക്ക​ത്തൊ​ള്ളാ​യി​രം
പു​ട്ടു​ക​ള്‍
കാ​ക്ക​ത്തൊ​ള്ളാ​യി​രം പു​ട്ടു​ക​ള്‍ ചു​ട്ടു നി​ര​ത്തു​മ്പോ​ള്‍ മ​ല​ബാ​റു​കാ​രു​ടെ ബി​രി​യാ​ണി പ്രി​യ​ത്തെ മ​റ​ക്കു​ന്നി​ല്ല ദേ ​പു​ട്ടി​ന്‍റെ ഉ​ട​മ​ക​ള്‍. അ​തു​കൊ​ണ്ടു ത​ന്നെ കോ​ഴി​ക്കോ​ട്ടെ ദേ ​പു​ട്ട് റ​സ്റ്റ​റ​ന്‍റി​ല്‍ മ​ട്ട​ന്‍, ചി​ക്ക​ന്‍, ഫി​ഷ് ബി​രി​യാ​ണി​ക​ളും, വെ​ജ്, നോ​ണ്‍ വെ​ജ് താ​ലി മീ​ല്‍സും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പി​ന്നെ വൈ​വി​ധ്യ​ങ്ങ​ളാ​യ അ​പ്പ​ങ്ങ​ളു​മു​ണ്ട്. മ​സാ​ല അ​പ്പം കോ​ംബോ, അ​പ്പം വി​ത്ത് മ​ട്ട​ണ്‍, അ​പ്പം പ്ലേ​റ്റ​ര്‍ ഇ​ങ്ങ​നെ പോ​വു​ന്നു അ​പ്പ​ത്ത​ര​ങ്ങ​ള്‍. ഇ​ത്ര​യും വൈ​വി​ധ്യ​മാ​ര്‍ന്ന പു​ട്ടു​ക​ളു​ടെ, ഭ​ക്ഷ​ണ വൈ​വി​ധ്യ​ങ്ങ​ളു​ടെ രു​ചി അ​റി​യാ​ന്‍ ദേ ​പു​ട്ടി​ന് പ​ക​രം മ​റ്റൊ​രു റ​സ്റ്ററ​ന്‍റ് ഇ​ല്ല.