FLASH NEWS
Breaking News
സെന്‍കുമാറിന് ഡിജിപി സ്ഥാനം തിരിച്ച് നല്‍കണമെന്ന് സുപ്രീം കോടതി
Cinema

ര​സ​മു​ള്ള വി​ശേ​ഷ​ങ്ങ​ളു​മാ​യി രസ്ന

Sunday, Sep 11, 2016,4:39 IST By ജി.​ജി. ഗൗ​ത​മി A A A

ഓ​ണ​ച്ചി​ത്ര​ങ്ങ​ൾ തി​യെ​റ്റ​റു​ക​ളി​ൽ വി​ജ​യ​യാ​ത്ര​യി​ലാ​ണ്. അ​ക്കൂ​ട്ട​ത്തി​ൽ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ സം​വി​ധാ​യ​ക​നും യു​വ​താ​ര​വും ഒ​ന്നി​ച്ച ഒ​രു ചി​ത്ര​മു​ണ്ട്. മെ​മ്മ​റീ​സ് എ​ന്ന വ​ലി​യ വി​ജ​യ​ത്തി​ന് ശേ​ഷം ജീ​ത്തു ജോ​സ​ഫും പൃ​ഥ്വി​രാ​ജും ഒ​ന്നി​ക്കു​ന്ന ഊ​ഴം എ​ന്ന സി​നി​മ​യെ​ക്കു​റി​ച്ചാ​ണ് പ​റ​ഞ്ഞു​വ​രു​ന്ന​ത്. ഊ​ഴം ക​ണ്ട​വ​രാ​രും ത​ന്നെ ചി​ത്ര​ത്തി​ലെ ഐ​ശ്വ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യെ മ​റ​ന്നി​ട്ടു​ണ്ടാ​കി​ല്ല. സൂ​ര്യ കൃ​ഷ്ണമൂ​ര്‍ത്തി എ​ന്ന പൃ​ഥ്വി​രാ​ജ് ക​ഥാ​പാ​ത്ര​ത്തി​നൊ​പ്പം ഇ​ണ​ങ്ങി​യും പി​ണ​ങ്ങി​യും കു​സൃ​തി കാ​ട്ടി​യും ഐ​ശ്വ​ര്യ കൃ​ഷ്ണ​മൂ​ര്‍ത്തി പ്രേ​ക്ഷ​ക മ​ന​സി​ല്‍ ഇ​ടം നേ​ടി. ഐ​ശ്വ​ര്യ കൃ​ഷ്ണ​മൂ​ര്‍ത്തി​യി​ലൂ​ടെ പു​തു​മു​ഖം ര​സ്ന പ​വി​ത്ര​നും മ​ല​യാ​ളി​ക​ളു​ടെ പ്രി​യം നേ​ടി​ക്ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഊ​ഴ​ത്തി​ല്‍ ഐ​ശ്വ​ര്യ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ഗം​ഭീ​ര​മാ​ക്കി​യ ര​സ്ന പ​വി​ത്ര​ന്‍റെ വി​ശേ​ഷ​ങ്ങ​ളി​ലൂ​ടെ…

ര​സ്ന​യു​ടെ
ഊ​ഴം
ഊ​ഴ​ത്തി​ല്‍ പൃ​ഥ്വി​രാ​ജി​ന്‍റെ അ​നു​ജ​ത്തി​യു​ടെ വേ​ഷ​മാ​ണ് ര​സ്ന​യ്ക്ക്. ഒ​രു ത്രി​ല്ല​ര്‍ എ​ന്ന​തി​ന​പ്പു​റം ഏ​ട്ട​നും അ​നി​യ​ത്തി​യും ത​മ്മി​ലു​ള്ള ഹൃ​ദ​യ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ഊ​ഴം. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഐ​ശ്വ​ര്യ​യു​ടേ​ത്. സു​ഹൃ​ത്ത് വ​ഴി​യാ​ണ് ചി​ത്ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ജീത്തു ജോ​സ​ഫി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ലേ​ക്ക് പു​തു​മു​ഖ​ങ്ങ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് സു​ഹൃ​ത്ത് പ​റ​യു​മ്പോ​ഴാ​ണ് ഫോ​ട്ടൊ അ​യ​യ്ക്കു​ന്ന​ത്. ആ​ദ്യം കു​റ​ച്ച് പോ​ര്‍ട്ട്ഫോ​ളി​യോ ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു അ​യ​ച്ചി​രു​ന്ന​ത്. ചി​ത്ര​ങ്ങ​ള്‍ ക​ണ്ട് ജീത്തു ജോ​സ​ഫ് ന​ല്ല​തെ​ന്ന് ക​മ​ന്‍റ് ചെ​യ്തി​രു​ന്നു. സം​വി​ധാ​യ​ക​ര്‍ നാ​ച്വ​റ​ലാ​യ ചി​ത്ര​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍കു​മെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു. അ​തി​നാ​ല്‍ മേ​ക്ക​പ്പൊ​ന്നു​മി​ല്ലാ​ത്ത ഫോ​ട്ടൊ​യും അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. ഈ ​ചി​ത്രം ക​ണ്ട​തോ​ടെ സെ​ല​ക്റ്റ് ചെ​യ്ത​താ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ന​ട​ന്ന ഓ​ഡി​ഷ​നി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
ഐ​ശ്വ​ര്യ​ കൃ​ഷ്ണ​മൂ​ര്‍ത്തി​യെ​ന്ന
അ​നി​യ​ത്തി​ക്കു​ട്ടി
ഊ​ഴ​ത്തി​ലെ ഐ​ശ്വ​ര്യ കൃ​ഷ്ണ​മൂ​ര്‍ത്തി​യെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു. അ​ഭി​ന​യി​ച്ച് തു​ട​ങ്ങി​യ​പ്പോ​ള്‍ ഐ​ശ്വ​ര്യ കൃ​ഷ്ണ​മൂ​ര്‍ത്തി​യാ​യി മാ​റി​പ്പോ​വു​ക​യാ​യി​രു​ന്നു. തു​ട​ക്ക​ക്കാ​രി​യു​ടെ പ​ത​ര്‍ച്ച​യൊ​ന്നും ഉ​ണ്ടാ​യി​ല്ല. അ​തി​ന് സ​ഹാ​യി​ച്ച​ത് ആ​ദ്യ ചി​ത്ര​ങ്ങ​ള്‍ ത​ന്നെ​യാ​യി​രു​ന്നു. പു​തു​മു​ഖം എ​ന്ന പ​രി​ഗ​ണ​ന​യി​ല്ലാ​തെ എ​ല്ലാ​വ​രും ന​ല്ല പി​ന്തു​ണ​യാ​ണ് ന​ല്‍കി​യ​ത്. ന​ല്ല സൗ​ഹൃ​ദ​ത്തോ​ടെ​യാ​ണ് എ​ല്ലാ​വ​രും പെ​രു​മാ​റി​യ​ത് ര​സ്ന പ​റ​യു​ന്നു.
ജീ​ത്തു ജോ​സ​ഫി​നെ പോ​ലെ വ​ലി​യൊ​രു സം​വി​ധാ​യ​ക​നും പൃ​ഥ്വി​രാ​ജി​നെ പോ​ലെ മി​ക​ച്ച യു​വ​താ​ര​ത്തി​നൊ​പ്പെ​വും അ​ഭി​ന​യി​ക്കാ​ന്‍ ല​ഭി​ച്ച അ​വ​സ​രം ഏ​റെ ഭാ​ഗ്യ​മെ​ന്നാ​ണ് ര​സ്ന പ​റ​യു​ന്ന​ത്. ആ​ദ്യം കു​റ​ച്ച് ടെ​ന്‍ഷ​നൊ​ക്കെ ഉ​ണ്ടാ​യെ​ങ്കി​ലും പി​ന്നീ​ട് അ​ടി​പൊ​ളി​യാ​യി​രു​ന്നു​വെ​ന്നു ര​സ്ന പ​റ​യു​ന്നു. ഏ​പ്രി​ലി​ലാ​യി​രു​ന്നു ഷൂ​ട്ട് ന​ട​ന്ന​ത്. വെ​ക്കേ​ഷ​നാ​യി​രു​ന്ന​തി​നാ​ല്‍ ജീ​ത്തു​ജോ​സ​ഫി​ന്‍റെ കു​ടും​ബ​വും സെ​റ്റി​ലു​ണ്ടാ​യി​രു​ന്നു. ജീത്തു​വി​ന്‍റെ ഭാ​ര്യ ലി​ന്‍ഡ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ കോ​സ്റ്റ്യൂം ഡി​സൈ​ന​ർ. ഷൂ​ട്ടി​ങ്ങി​നാ​യി ഇ​റ​ങ്ങു​മ്പോ​ള്‍ സെ​റ്റി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന തോ​ന്ന​ല്‍ ഉ​ണ്ടാ​യി​രി​ന്നി​ല്ല. സ്വ​ന്തം ചേ​ച്ചി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന അ​നു​ഭ​വ​മാ​യി​രു​ന്നു. ശ​രി​ക്കും വീ​ടു​പോ​ലെ​യാ​യി​രു​ന്നു സെ​റ്റ് ര​സ്ന പ​റ​യു​ന്നു.
സെ​റ്റി​ല്‍ ഏ​റെ ശാ​ന്ത സ്വ​ഭാ​വ​ത്തോ​ടെ​യാ​ണ് ജീ​ത്തു സാ​റി​ന്‍റെ പെ​രു​മാ​റ്റം. ഒ​രു ത​ര​ത്തി​ലു​ള്ള ടെ​ന്‍ഷ​നും അ​ദ്ദേ​ഹം കാ​ണി​ക്കാ​റി​ല്ല. ഇ​ത് ന​മ്മ​ളെ​യും സ്വാ​ധീ​നി​ക്കു​ന്നു. ന​മു​ക്കും ടെ​ന്‍ഷ​നൊ​ന്നും ഉ​ണ്ടാ​കി​ല്ല ര​സ്ന പ​റ​യു​ന്നു. എ​ന്തൊ​ക്കെ സീ​നു​ക​ള്‍ വേ​ണ​മെ​ന്നു ജീ​ത്തു സാ​റി​ന്‍റെ മ​ന​സി​ല്‍ ഉ​ണ്ടാ​യി​രി​ക്കും. അ​തി​നാ​ല്‍ അ​തി​ല്‍ കൂ​ടു​ത​ലാ​യി ഒ​ന്നും അ​ദ്ദേ​ഹം ഷൂ​ട്ട് ചെ​യ്യി​ല്ല. ഓ​രോ സീ​നും ക​ഴി​ഞ്ഞ് ന​മ്മ​ള്‍ എ​ങ്ങ​നെ ചെ​യ്തു എ​ന്ന് കാ​ണി​ച്ചു ത​രു​മാ​യി​രു​ന്നു. അ​തി​നു​ശേ​ഷം ആ ​സീ​ൻ എ​ങ്ങ​നെ ചെ​യ്താ​ല്‍ മെ​ച്ച​മാ​കു​മെ​ന്നും പ​റ​ഞ്ഞു ത​രും. ആ​ര്‍ട്ടി​സ്റ്റി​നെ മെ​ന്‍റ​ലി ഫ്രീ ​ആ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന സം​വി​ധാ​യ​ക​നാ​ണ് ജീ​ത്തു​വെ​ന്നും ര​സ്ന. ജോ​ലി​യോ​ട് ഏ​റെ ആ​ത്മാ​ർ​ഥ​ത​യു​ള്ള​യാ​ളാ​ണ് പൃ​ഥ്വി​രാ​ജ്. കോ​മ്പി​നേ​ഷ​ന്‍ സീ​നു​ക​ള്‍ ഒ​രു​പാ​ട് ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ള്‍ തി​ള​ങ്ങി നി​ല്‍ക്കു​ന്ന താ​ര​മാ​യി​രു​ന്ന​തി​ല്‍ പൃ​ഥ്വി​രാ​ജി​നൊ​പ്പ​മു​ള്ള അ​ഭി​ന​യി​ക്കു​ന്നു എ​ന്ന​റി​ഞ്ഞ​തു മു​ത​ൽ ഏ​റെ ത്രി​ല്ലാ​യി​രു​ന്നു. അ​ഭി​ന​യി​ച്ച് തു​ട​ങ്ങി​യ​പ്പോ​ള്‍ ടെ​ന്‍ഷ​ന്‍ തോ​ന്നി​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് സ്വ​ന്തം ഏ​ട്ട​നോ​ടു​ള്ള അ​ടു​പ്പ​മാ​ണ് പൃ​ഥ്വി​രാ​ജി​നോ​ട് തോ​ന്നി​യ​തെ​ന്നും ന​ടി പ​റ​യു​ന്നു.

സി​നി​മ​യി​ലേ​ക്കു​ള്ള
വ​ര​വ്
മൗ​നം ആ​യി​രു​ന്നു ര​സ്ന​യു​ടെ ആ​ദ്യ മ​ല​യാ​ള ചി​ത്രം. അ​തൊ​രു ആ​ര്‍ട്ട് ഫി​ലിം ആ​യി​രു​ന്നു. സു​രേ​ഷ് മ​ച്ചാ​ട് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. മാ​ട​മ്പ് കു​ഞ്ഞു​ക്കു​ട്ട​നാ​യി​രു​ന്നു തി​ര​ക്ക​ഥ. ന​മ്പൂ​തി​രി​ക്കു​ട്ടി​യു​ടെ വേ​ഷ​മാ​യി​രു​ന്നു ചി​ത്ര​ത്തി​ലേ​ത്. തി​ല​ക​ൻ, സൈ​ജു കു​റു​പ്പ് എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. തി​ല​ക​നെ​പ്പോ​ലെ വ​ലി​യൊ​രു ന​ട​നൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് വ​ലി​യൊ​രു ഭാ​ഗ്യ​മാ​ണെ​ന്ന് ര​സ്ന പ​റ​യു​ന്നു. ക​മ്മ്യൂ​ണി​സ​ത്തെ കു​റി​ച്ചൊ​ക്കെ പ​റ​യു​ന്ന ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. ഈ ​ചി​ത്ര​ത്തി​നു ശേ​ഷം കു​റ​ച്ച് കാ​ലം മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ള്‍ക്കാ​യി കാ​ത്തി​രു​ന്നു. അ​പ്പോ​ഴാ​ണ് ത​മി​ഴി​ലേ​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത്. തെ​രി​യാ​മ ഉ​ന്നൈ ക​ത​ലി​ച്ചി​ട്ടേ​ന്‍ ആ​യി​രു​ന്നു ചി​ത്രം. കെ. ​രാ​ജു സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ വി​ജ​യ് വ​സ​ന്ത​നാ​യി​രു​ന്നു നാ​യ​ക​ൻ.

ക​ണ്ണൂ​രു​കാ​രി​യു​ടെ
കു​ടും​ബ​വി​ശേ​ഷ​ങ്ങ​ൾ

ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​ണ് ര​സ്ന പ​വി​ത്ര​ൻ. അ​ച്ഛ​ന്‍ പ​വി​ത്ര​ന്‍ ഒ​രു വ​ര്‍ഷം മു​ൻ​പ് മ​രി​ച്ചു. സു​ജ​ന പ​വി​ത്ര​നാ​ണ് അ​മ്മ. നി​ത്യ അ​നി​ൽ, തൃ​ഷ്ണ മ​ഹേ​ഷ് എ​ന്നി​വ​ര്‍ ചേ​ച്ചി​മാ​രാ​ണ്. കു​ട്ടി​ക്കാ​ലം മു​ത​ല്‍ അ​ഭി​ന​യ​ത്തോ​ട് ഏ​റെ താ​ത്പ​ര്യം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ വീ​ട്ടു​കാ​ര്‍ക്ക് അ​ഭി​ന​യ​ത്തോ​ട് വ​ലി​യ താ​ത്പ​ര്യ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. വീ​ട്ടു​കാ​ര്‍ക്ക് ആ​ര്‍ക്കും സി​നി​മ​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​തു കൊ​ണ്ടും സി​നി​മ മേ​ഖ​ല​യി​ല്‍ ഗോ​ഡ്ഫാ​ദ​ര്‍മാ​ര്‍ ഇ​ല്ലാ​ത്ത​തു കൊ​ണ്ടും എ​ങ്ങ​നെ സി​നി​മ​യി​ല്‍ പി​ടി​ച്ചു നി​ല്‍ക്കാ​ന്‍ ക​ഴി​യും എ​ന്ന ഭ​യ​മാ​യി​രു​ന്നു വീ​ട്ടു​കാ​ര്‍ക്ക്. അ​ച്ഛ​നാ​യി​രു​ന്നു ഏ​റ്റ​വു​മ​ധി​കം എ​തി​ര്‍ത്തി​രു​ന്ന​തെ​ന്നും ര​സ്ന. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​നാ​യി അ​വ​സ​രം ചോ​ദി​ച്ച് ന​ട​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ലെ​ന്നും ദൈ​വാ​നു​ഗ്ര​ഹം കൊ​ണ്ട് ചി​ത്ര​ങ്ങ​ള്‍ ത​ന്നെ​ത്തേ​ടി വ​ന്നു​വെ​ന്നും പ​റ​യു​മ്പോ​ൾ ആ ​ക​ണ്ണു​ക​ളി​ൽ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും ഒ​രു​പോ​ലെ നി​റ​യു​ന്നു. പ​ഠ​ന​വും ക​ണ്ണൂ​രി​ൽ ത​ന്നെ​യാ​യി​രു​ന്നു. ലി​റ്റ​റേ​ച്ച​റാ​യി​രു​ന്നു വി​ഷ​യം. എ​ല്‍എ​ല്‍ബി ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ സി​നി​മാ പാ​ഷ​ന്‍ കാ​ര​ണം അ​തി​ന്‍റെ പി​ന്നാ​ലെ പോ​യി​ല്ലെ​ന്നു മാ​ത്രം.

പു​തി​യ ചി​ത്ര​ങ്ങ​ള്‍
ഊ​ഴ​ത്തി​നു പി​ന്നാ​ലെ മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ര​സ്ന​യെ തേ​ടി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ദു​ല്‍ക്ക​ര്‍ സ​ല്‍മാ​നെ നാ​യ​ക​നാ​ക്കി സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ജോ​മോ​ന്‍റെ സു​വി​ശേ​ഷം എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ് ര​സ്ന ഇ​പ്പോ​ൾ. ഇ​തി​നു ശേ​ഷം ക​മ​ലാ സു​ര​യ്യ​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ക​മ​ല്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​മി എ​ന്ന ചി​ത്ര​ത്തി​ലും ര​സ്ന മി​ക​ച്ച ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ബാ​ല​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

ഇ​ക്കു​റി ഇ​ര​ട്ടി സ​ന്തോ​ഷം സ​മ്മാ​നി​ച്ച ഓ​ണം
ഊ​ഴ​ത്തി​ന്‍റെ വി​ജ​യ​വും മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു​ള്ള മി​ക​ച്ചൊ​രു വ​ര​വും ഈ ​ഓ​ണ​ത്തി​ന്‍റെ സ​ന്തോ​ഷം ഇ​ര​ട്ടി​യാ​ക്കു​ന്നു. ത​ന്നെ​ക്കാ​ള്‍ ത​ന്‍റെ വീ​ട്ടു​കാ​ര്‍ക്കാ​ണ് ഇ​ത് ഏ​റെ സ​ന്തോ​ഷം ന​ല്‍കു​ന്ന​തെ​ന്നും ര​സ്ന. വീ​ട്ടു​കാ​ര്‍ക്കൊ​പ്പ​മാ​ണ് ഇ​ത്ത​വ​ണ​യും ഓ​ണം. പു​തു​വ​ര്‍ഷ​പ്പി​റ​വി​യോ​ടെ മി​ക​ച്ച അ​വ​സ​ര​ങ്ങ​ളു​മാ​യി മ​ല​യാ​ള സി​നി​മ​യി​ല്‍ സ​ജീ​വ​മാ​കാ​ന്‍ ക​ഴി​യു​മെ​ന്ന് വി​ശ്വാ​സ​ത്തി​ലാ​ണ് ര​സ്ന. ഇ​പ്പോ​ള്‍ സി​നി​മ​യ്ക്കാ​ണ് പ്രാ​ധാ​ന്യം ന​ല്‍കു​ന്ന​ത്. വി​വാ​ഹം ക​ഴി​ച്ച് കു​ടും​ബി​നി​യാ​കാ​നും ര​സ്ന​യ്ക്ക് ആ​ഗ്ര​ഹ​മു​ണ്ട്. ഊ​ഴ​ത്തി​ന്‍റെ വി​ജ​യ​ത്തി​ല്‍ ഏ​റെ ത്രി​ല്ലി​ലാ​ണ് ര​സ്ന. പ​ല​രും വി​ളി​ച്ച് ന​ല്ല അ​ഭി​പ്രാ​യം പ​റ​ഞ്ഞു. ചി​ത്രം ക​ണ്ടു ക​ഴി​ഞ്ഞാ​ല്‍ ഐ​ശ്വ​ര്യ എ​ന്ന അ​നി​യ​ത്തി​ക്കു​ട്ടി​യെ ആ​ര്‍ക്കും മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് പ​ല​രും പ​റ​ഞ്ഞ​താ​യും ര​സ്ന പ​റ​യു​ന്നു. അ​ഭി​ന​യം ത​നി​ക്ക് ക​ഴി​യു​മോ എ​ന്ന് സം​ശ​യി​ച്ച​വ​ര്‍ക്കു​ള്ള മ​റു​പ​ടി​യാ​ണ് ഊ​ഴ​ത്തി​ന്‍റെ വി​ജ​യ​മെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടു ര​സ്ന വി​ശേ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്നു.