FLASH NEWS
Breaking News
ഒബ്‌റോണ്‍ മാള്‍ അടച്ചുപൂട്ടി
India

ബഹ്റിൻ രാജാവ് വാക്കുപാലിച്ചു: ദനാ മാഞ്ജിക്ക് പണം കൈമാറി

Friday, Sep 16, 2016,17:58 IST By മെട്രൊവാര്‍ത്ത A A A

ഭുവനേശ്വർ : ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ഭാര്യയുടെ മൃതദേഹവും ചുമലിലേറ്റി ന‌ടന്ന ഒറീസ സ്വദേശി ദനാ മാഞ്ജിക്ക് ബഹ്റിൻ രാജാവ് വാഗ്ദാനം ചെയ്ത പണം കൈമാറി. കഴിഞ്ഞ മാസമാണ് ദനാ മാഞ്ജി വാർത്തകളിൽ ഇടം നേടിയത്.

ക്ഷയരോഗം ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ പണം ഇല്ലാത്തതിനെ തുടർന്നാണ് മകൾക്കൊപ്പം മാഞ്ജി മൃതദേഹവും ചുമന്ന് പതിമൂന്ന് കിലോമീറ്ററുകളോളം നടന്നത്. ഇത് രാജ്യത്തിനകത്തും പുറത്തും ഏറെ ചർച്ചയായിരുന്നു. തുടർന്നാണ് മാഞ്ജിക്ക് ധനസഹായം പ്രഖ്യാപിച്ച് രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ രംഗത്തെത്തിയത്. 8.87 ലക്ഷം രൂപയുടെ ചെക്ക് ഡൽഹിയിലെ ബഹ്റൈൻ എംബസി വഴി രാജാവ് കൈമാറിയത്.