FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
India

ദളിത് നേതാവ് ജിഗ്നേഷ് മെവാനിയെ വിട്ടയച്ചു

Saturday, Sep 17, 2016,16:17 IST By മെട്രൊവാര്‍ത്ത A A A

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനത്തിനു മുന്നോടിയായി അറസ്റ്റിലായ ദളിത് പ്രക്ഷോഭ നേതാവ് ജിഗ്നേഷ് മൊവാനിയെ വിട്ടയച്ചു. അറസ്റ്റിനും കരുതൽ തടങ്കലിനും ശേഷമാണ് മൊവാനിയെ വിട്ടച്ചത്. പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചാണ് മോദിയുടെ ഗുജറാത്ത് സന്ദർശനം.

വെള്ളിയാഴ്ച രാത്രി പൊലീസ് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് മെവാനിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനു ശേഷം മെവാനിയെ വിട്ടയച്ചു. മോദി പങ്കെടുക്കുന്ന ആദിവാസി ദളിത് സമ്മേളനത്തിൽ കസേരകൾ പറക്കുന്നത് താൻ സ്വപ്നം കാണുന്നുവെന്ന് ജിഗ്നേഷ് പറഞ്ഞിരുന്നു. ഈ പരാമർശത്തെ തുടർന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.