FLASH NEWS
Breaking News
ലാവ്‌ലിൻ കേസിൽ പിണറായി കുറ്റവിമുക്തൻ
kerala

ച​രി​ത്ര​ത്തി​നൊ​പ്പം ചു​വ​ടു​വ​യ്ക്കാ​ൻ പെ​ൺ​പു​ലി​ക​ൾ

Saturday, Sep 17, 2016,10:44 IST By പി.​കെ. ജ്യോ​തി A A A

തൃ​ശൂ​ര്‍: തൃ​ശൂ​രി​ന്‍റെ​യും, കേ​ര​ള​ത്തി​ന്‍റെ ത​ന്നെ​യും പ്ര​ധാ​ന സാം​സ്കാ​രി​ക ചി​ഹ്ന​ങ്ങ​ളി​ലൊ​ന്നാ​യ പു​ലി​ക​ളി​ക്ക് ഇ​നി ആ​ൺ​കോ​യ്മ അ​വ​കാ​ശ​പ്പെ​ടാ​നാ​വി​ല്ല. അ​ഞ്ചാം ഓ​ണ​മാ​യ ഇ​ന്ന് തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ ന​ട​ക്കു​ന്ന പു​ലി​ക​ളി​യി​ൽ പെ​ൺ​പു​ലി​ക​ളു​മി​റ​ങ്ങും. ച​രി​ത്ര​ത്തി​നൊ​പ്പം ചു​വ​ടു​വ​യ്ക്കാ​നെ​ത്തു​ന്ന​ത് തൃ​ശൂ​ര്‍ പൊ​ലീ​സ് ക്യാം​പി​ലെ എ​എ​സ്ഐ​യാ​യ എ​ന്‍.​എ. വി​ന​യ​യും സം​ഘ​വു​മാ​ണ്. വാ​ശി​യേ​റി​യ പു​ലി​ക​ളി അ​വ​ത​രി​പ്പി​ക്കു​ന്ന ദേ​ശ​പ്പു​ലി​ക്കൂ​ട്ട​ങ്ങ​ളി​ല്‍ വി​യ്യൂ​ര്‍ ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ​ര്‍ പു​ലി​ച്ച​മ​യ​മ​ണി​യു​ന്ന​ത്. പു​ലി​ക​ളി​യു​ടെ ച​രി​ത്ര​ത്തി​ല്‍ ത​ന്നെ ആ​ദ്യ​മാ​യാ​ണ് പെ​ൺ​പു​ലി​ക​ളി​റ​ങ്ങു​ന്ന​ത്.
വി​ങ്സ് എ​ന്ന വ​നി​താ സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ കൂ​ടി​യാ​യ ദി​വ്യ​യും സ​ക്കീ​റ​യു​മാ​ണ് വി​ന​യ​യോ​ടൊ​പ്പം പു​ലി​ച്ചു​വ​ട് വ​യ്ക്കാ​ൻ പോ​കു​ന്ന​ത്. നേ​ര​ത്തെ ടീ​മു​ക​ള്‍ സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മാ​യി​രു​ന്ന​തി​നാ​ലാ​ണ് വി​യ്യൂ​ര്‍ ദേ​ശ​ത്തി​നു മൂ​ന്നി​ല്‍ കൂ​ടു​ത​ല്‍ സ്ത്രീ​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​ത്. 48 ആ​ൺ​പു​ലി​ക​ളും വി​യ്യൂ​ര്‍ ദേ​ശ​ത്തി​നൊ​പ്പ​മു​ണ്ടാ​കും.
നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി​യാ​യ ദി​വ്യ അ​ധ്യാ​പി​ക​യാ​ണ്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ സ​ക്കീ​റ ഫാ​ഷ​ന്‍ ഡി​സൈ​ന​റും. സ്ത്രീ ​ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ടു പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​ങ്സി​ന്‍റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​ണ് വി​ന​യ, ദി​വ്യ സെ​ക്ര​ട്ട​റി​യും. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ങ്സി​ന്‍റെ ഭാ​ര​വാ​ഹി​യാ​ണ് സ​ക്കീ​റ. സാം​സ്കാ​രി​ക ന​ഗ​രി​യു​ടെ അ​ഭി​മാ​ന​മാ​യ പു​ലി​ക​ളി വി​സ്മ​യ​ങ്ങ​ളോ​ടൊ​പ്പം ചു​വ​ടു​വ​യ്ക്കു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് മൂ​വ​രും. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ ന​ട​ത്തി​യ ടീ​മി​ന്‍റെ ട്ര​യ​ല്‍ ന​ഗ​ര​പ്ര​ദ​ക്ഷി​ണം പോ​ലു​ള്ള വ്യ​ത്യ​സ്ത സ​ന്തോ​ഷം അ​നു​ഭ​വി​ച്ചു ത​ന്നെ അ​റി​യ​ണ​മെ​ന്ന് അ​വ​ർ ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യു​ന്നു.
പു​ലി​ക​ളി​ക്കി​റ​ങ്ങു​ക എ​ന്ന​ത് ദീ​ര്‍ഘ​കാ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രൂ​പ​പ്പെ​ട്ട​ത​ല്ലെ​ന്ന് വി​ന​യ പ​റ​യു​ന്നു. കു​മ്മാ​ട്ടി​ക്ക​ളി​യാ​യി​രു​ന്ന ല​ക്ഷ്യം. അ​തി​ന് ഇ​രു​പ​തോ​ളം പേ​ർ മാ​സ​ങ്ങ​ളാ​യി ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍, പ​ങ്കെ​ടു​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന് ദേ​ശ​ക്കു​മ്മാ​ട്ടി സം​ഘം അ​വ​സാ​ന നി​മി​ഷം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ഗ​ണ​ന അ​പ​മാ​ന​മാ​യി തോ​ന്നി. അ​തു​കൊ​ണ്ടു ത​ന്നെ ഇ​ത്ത​വ​ണ പു​ലി​ക​ളി​ക്കി​റ​ങ്ങാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
പു​ലി​ക​ളി​യി​ല്‍ എ​ല്ലാ വ​ര്‍ഷ​വും വ്യ​ത്യ​സ്ത​ത കൊ​ണ്ടു​വ​രു​ന്ന ടീ​മാ​ണ് വി​യ്യൂ​ര്‍ ദേ​ശം. അ​തു​കൊ​ണ്ടു ത​ന്നെ ആ​ദ്യം അ​വ​രെ ത​ന്നെ സ​മീ​പി​ച്ച് അ​വ​സ​രം തേ​ടി.
അ​നു​വാ​ദം കി​ട്ടി​യ​തോ​ടെ യൂ​ട്യൂ​ബി​ലും മ​റ്റും പു​ലി​ക​ളി​യു​ടെ വി​ഡി​യൊ​ക​ള്‍ ക​ണ്ടും, അ​റി​യാ​വു​ന്ന​വ​രി​ല്‍ നി​ന്ന് ഉ​പ​ദേ​ശം ചോ​ദി​ച്ചു​മാ​ണ് ത​യാ​റെ​ടു​പ്പ് ന​ട​ത്തി​യ​ത്.
ഇ​തൊ​രു മ​ത്സ​ര​യി​നം കൂ​ടി​യാ​യ​തി​നാ​ല്‍, നി​യ​മ​പ​ര​മാ​യ ത​ട​സ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് ടീ​മി​ലേ​ക്ക് വ​നി​ത​ക​ളെ എ​ടു​ത്ത​തെ​ന്ന് വി​യ്യൂ​ര്‍ ദേ​ശം പു​ലി​ക്ക​ളി സം​ഘം സെ​ക്ര​ട്ട​റി സി.​എം. അ​നി​ല്‍ കു​മാ​ര്‍ പ​റ​യു​ന്നു.
പു​ലി​ക​ളി അ​ടി​സ്ഥാ​ന​പ​ര​മാ​യി ഒ​രു ക​ലാ​രൂ​പ​മാ​ണ്. പൊ​തു ഇ​ട​ങ്ങ​ളും പൊ​തു​വാ​യ ആ​ഘോ​ഷ​ങ്ങ​ളും സ്ത്രീ​ക​ളു​ടേ​തു​കൂ​ടി​യാ​ക്കി മാ​റ്റു​ക​യെ​ന്ന​താ​ണ് പു​ലി​ക്ക​ളി​യി​ലേ​ക്ക് ഇ​റ​ങ്ങാ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്ന് ദി​വ്യ. സ്ത്രീ​പ​ക്ഷ കേ​ര​ളം ഉ​റ​പ്പു ന​ല്‍കു​ന്ന സ​ര്‍ക്കാ​ര്‍ പു​ലി​ക​ളി​പോ​ലു​ള്ള ക​ലാ​രൂ​പ​ങ്ങ​ളി​ലെ സ്ത്രീ ​പ്രാ​തി​നി​ധ്യം ഉ​റ​പ്പി​ക്കാ​ന്‍ പ്രോ​ത്സാ​ഹ​നം ന​ല്‍കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. സ്ത്രീ​യെ വേ​റി​ട്ട സ​മൂ​ഹ​മാ​ക്കാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് വി​ങ്സ് ന​ട​ത്തു​ന്ന​തെ​ന്നും ദി​വ്യ പ​റ‍യു​ന്നു.