FLASH NEWS
Breaking News
വാഹന പണിമുടക്കിൽ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കി
Cookery

വ്യ​ത്യ​സ്ത​ത​ നി​റ​ഞ്ഞ പു​ട്ട് രു​ചി​ക​ൾ

Sunday, Sep 18, 2016,11:30 IST By മെട്രൊവാര്‍ത്ത A A A

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട വി​ഭ​വ​ങ്ങ​ളി​ൽ മു​ന്നി​ലാ​ണ് പു​ട്ടി​ന്‍റെ സ്ഥാ​നം.
പു​ട്ടും ക​ട​ല​യും എ​ന്ന ബെ​സ്റ്റ് കോ​മ്പിനേഷ​നും ആ​രു​ടെ​യും മ​നം ക​വ​രും.
തേ​ങ്ങ​യും അ​രി​പ്പൊ​ടി​യും ചേ​ർ​ത്തു​ള്ള പ​തി​വ് പു​ട്ട് രു​ചി​ച്ച​വ​ർ​ക്ക് വ്യ​ത്യ​സ്തത
നി​റ​ഞ്ഞ കു​റ​ച്ച് പു​ട്ട് രു​ചി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണി​വി​ടെ. ചെ​മ്മീ​നും ചീ​ര​യും
ചി​ക്ക​നു​മൊ​ക്കെ പു​ട്ടി​ൽ ചേ​ർ​ത്താ​ൽ എ​ങ്ങ​നെ​യു​ണ്ടാ​കും… പു​ട്ട് പ്രേ​മി​ക​ൾ​ക്ക്
മാ​ത്ര​മ​ല്ല ആ​ർ​ക്കും ഇ​ഷ്ട​മാ​കു​ന്ന വ​ള​രെ എ​ളു​പ്പ​ത്തി​ൽ ത​യാ​റാ​ക്കാ​വു​ന്ന
പു​ട്ട് വി​ഭ​വ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടാം.

ചെ​മ്മീ​ൻ പു​ട്ട്
ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
വ​റു​ത്ത അ​രി​പ്പൊ​ടി – ഒ​രു ക​പ്പ്
തേ​ങ്ങ​പ്പീ​ര – ഒ​രു ക​പ്പ്
ഉ​പ്പ് – പാ​ക​ത്തി​ന്
വെ​ള്ളം – പൊ​ടി ന​നയ്​ക്കാ​ന്‍
ആ​വ​ശ്യ​മു​ള്ള​ത്
വൃ​ത്തി​യാ​ക്കി​യ ചെ​മ്മീ​ന്‍ – അ​ര ക​പ്പ്
സ​വാ​ള – ഒ​രെ​ണ്ണം
ത​ക്കാ​ളി – ഒ​രെ​ണ്ണം
വെ​ളു​ത്തു​ള്ളി – മൂ​ന്നോ നാ​ലോ അ​ല്ലി
ഇ​ഞ്ചി – ചെ​റി​യ ക​ഷ്ണം
പ​ച്ച​മു​ള​ക് – ഒ​ന്ന്
മ​ഞ്ഞ​ള്‍പ്പൊ​ടി – കാ​ല്‍ ടീ​സ്പൂ​ണ്‍
മു​ള​കു​പൊ​ടി – അ​ര ടീ​സ്പൂ​ണ്‍
ഗ​രം മ​സാ​ല – അ​ര ടീ​സ്പൂ​ണ്‍
മ​ല്ലി​യി​ല -ക​റി​വേ​പ്പി​ല
എ​ണ്ണ – ആ​വ​ശ്യ​ത്തി​ന്
ത​യാ​റാ​ക്കു​ന്ന വി​ധം
അ​രി​പ്പൊ​ടി തേ​ങ്ങ​യും ഉ​പ്പും വെ​ള്ള​വും ചേ​ര്‍ത്ത് പു​ട്ടി​നു ന​ന​യ്ക്കു​ന്ന​ത് പോ​ലെ ന​ന​ച്ചു വയ്​ക്കു​ക. അ​ര മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞു ഒ​ന്നു​കൂ​ടി ന​ന്നാ​യി തി​രു​മ്മി യോ​ജി​പ്പി​ച്ചാ​ല്‍ ന​ല്ല മ​യ​വും സ്വാ​ദും ഉ​ണ്ടാ​വും. സ​വാ​ള, പ​ച്ച​മു​ള​ക്, വെ​ളു​ത്തു​ള്ളി , ഇ​ഞ്ചി, ത​ക്കാ​ളി എ​ന്നി​വ പൊ​ടി​യാ​യി അ​രി​ഞ്ഞെ​ടു​ക്കു​ക. ചീ​ന​ച്ച​ട്ടി അ​ടു​പ്പ​ത്ത് വച്ച് ചൂ​ടാ​കു​മ്പോ​ള്‍ എ​ണ്ണ​യൊ​ഴി​ക്കു​ക . ചൂ​ടാ​യ എ​ണ്ണ​യി​ല്‍ അ​രി​ഞ്ഞു വ​ച്ചി​രി​ക്കു​ന്ന​വ ചേ​ര്‍ത്ത് വ​ഴ​ന്നു വ​രു​മ്പോ​ള്‍ മ​സാ​ല​പ്പൊ​ടി​ക​ള്‍ ചേ​ര്‍ത്ത് ന​ന്നാ​യി മൂ​പ്പി​ക്കു​ക. ശേ​ഷം ചെ​മ്മീ​നും പാ​ക​ത്തി​ന് ഉ​പ്പും വെ​ള്ള​വും ചേ​ര്‍ത്ത് , മൂ​ടി വ​ച്ച് വേ​വി​ക്കു​ക. ചെ​മ്മീ​ന്‍ വെ​ന്തു ക​ഴി​യു​മ്പോ​ള്‍ മൂ​ടി തു​റ​ന്നു വ​ച്ച് വെ​ള്ളം വ​റ്റി​ച്ചെ​ടു​ക്കു​ക. മ​ല്ലി​യി​ല​യും ക​റി​വേ​പ്പി​ല​യും ചേ​ര്‍ത്ത് അ​ല്‍പ്പ​സ​മ​യം അ​ട​ച്ചു വയ്​ക്കു​ക. ഇ​നി പു​ട്ടു​കു​റ്റി​യി​ല്‍ ന​ന​ച്ചു വ​ച്ചി​രി​ക്കു​ന്ന അ​രി​പ്പൊ​ടി ഇ​ടു​ക. പു​ട്ടി​നു പീ​ര​യെ​ന്ന പോ​ലെ ​ത​യാ​റാ​ക്കി​വ​ച്ച ചെ​മ്മീ​ന്‍ കൂ​ട്ട് ഇ​ട​യ്ക്കി​ടെ ചേ​ർ​ക്കാം. ആ​വി​ക​യ​റ്റി വേ​വി​ച്ച് ചൂ​ടോ​ടെ ക​ഴി​ക്കാം.

ചി​ക്ക​ന്‍ പു​ട്ട്
ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
ചി​ക്ക​ൻ – ഒ​രു കി​ലോ
പു​ട്ടു​പൊ​ടി – ര​ണ്ട് ക​പ്പ്
തേ​ങ്ങ ചി​ര​വി​യ​ത് – ഒ​രു ക​പ്പ്
സ​വാ​ള – മൂ​ന്ന് എ​ണ്ണം, ത​ക്കാ​ളി -ഒ​രെ​ണ്ണം
ഇ​ഞ്ചി​യും വെ​ള്ളു​ത്തു​ള്ളി​യും
അ​ര​ച്ചെ​ടു​ത്ത​ത് – ര​ണ്ട് സ്പൂ​ൺ
പ​ച്ച​മു​ള​ക് – നാ​ലെ​ണ്ണം
മ​ഞ്ഞ​ള്‍ പൊ​ടി- ഒ​രു ടീ​സ്പൂ​ൺ
മു​ള​കു​പൊ​ടി- ര​ണ്ട് ടീ​സ്പൂ​ൺ
മ​ല്ലി​പ്പൊ​ടി – ര​ണ്ട് സ്പൂ​ൺ
ചി​ക്ക​ന്‍ മ​സാ​ല – ര​ണ്ട് സ്പൂ​ൺ
ഉ​പ്പ്, എ​ണ്ണ, ക​റി​വേ​പ്പി​ല – ആ​വ​ശ്യ​ത്തി​ന്
ത​യാ​റാ​ക്കു​ന്ന വി​ധം
ചൂ​ടാ​യ ചീ​ന​ച്ച​ട്ടി​യി​ലേ​ക്ക് എ​ണ്ണ ഒ​ഴി​ച്ച് സ​വാ​ള, പ​ച്ച​മു​ള​ക്, ത​ക്കാ​ളി, ക​റി​വേ​പ്പി​ല എ​ന്നി​വ​യെ​ല്ലാം ഇ​ട്ട് ന​ന്നാ​യി വ​ഴ​റ്റി​യ ശേ​ഷം ഉ​പ്പും മ​സാ​ല പൊ​ടി​ക​ളും ചേ​ര്‍ത്ത് ഒ​ന്നു​കൂ​ടി വ​ഴ​റ്റു​ക. ശേ​ഷം ചെ​റു​താ​യി നു​റു​ക്കി​യെ​ടു​ത്ത പ​കു​തി വേ​വി​ച്ചു​വ​ച്ചി​രി​ക്കു​ന്ന ചി​ക്ക​ന്‍ ക​ഷ്ണ​ങ്ങ​ള്‍ ഇ​ട്ടു വേ​വി​ക്കു​ക. ചി​ക്ക​ൻ ക​ഷ്ണ​ങ്ങ​ൾ ചെ​റു​താ​യി ഉ​ട​ച്ചെ​ടു​ക്ക​ണം. വേ​വു​പാ​ക​മാ​യാ​ല്‍ ക​റി​യി​ല്‍ കൂ​ടു​ത​ലു​ള്ള വെ​ള്ളം വ​റ്റി​ച്ച​ടു​ത്ത് മാ​റ​റി വയ്​ക്കു​ക. പു​ട്ടു​കു​റ്റി​യി​ല്‍ ആ​ദ്യം തേ​ങ്ങ ചി​ര​വി​യ​ത്, പു​ട്ടു​പൊ​ടി, ത​യാ​റാ​ക്കി വച്ച ചി​ക്ക​ന്‍ എ​ന്നീ ക്ര​മ​ത്തി​ല്‍ ഇ​ട്ടു കൊ​ടു​ക്കു​ക.​ എ​ന്നി​ട്ട് ആ​വി​യി​ല്‍ വേ​വി​ക്കു​ക. രു​ചി​ക​ര​മാ​യ ചി​ക്ക​ൻ പു​ട്ട് റെ​ഡി.

പ​ച്ച​ക്ക​റി പു​ട്ട്

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
അ​രി​പ്പൊ​ടി – ഒ​രു കി​ലോ
കാ​ര​റ്റ് – 100 ഗ്രാം
​ബീ​റ്റ്റൂ​ട്ട് – 100 ഗ്രാം
​തേ​ങ്ങ ചി​ര​കി​യ​ത് – ര​ണ്ട് ക​പ്പ്
ചീ​ര – ഒ​രു ക​പ്പ്
ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്
ത​യാ​റാ​ക്കു​ന്ന വി​ധം
ക്യാ​ര​റ്റും ബീ​റ്റ്റൂ​ട്ടും തേ​ങ്ങ ചു​ര​ണ്ടു​ന്ന​തു​പോ​ലെ ചീ​വി​യെ​ടു​ക്കു​ക. ചീ​ര ചെ​റു​താ​ക്കി അ​രി​യു​ക. ക്യാ​ര​റ്റും ബീ​റ്റ്റൂ​ട്ടും ചീ​ര​യും അ​രി​പ്പൊ​ടി​യി​ല്‍ ചേ​ര്‍ത്ത് ഉ​പ്പു​വെ​ള്ളം കു​ട​ഞ്ഞ് പു​ട്ടി​ന്‍റെ പാ​ക​ത്തി​ൽ ന​ന​യ്ക്കുക. പു​ട്ടു കു​റ്റി​യി​ല്‍ പൊ​ടി നി​റ​യ്ക്കു​മ്പോ​ള്‍ അ​ടി​യി​ലും മു​ക​ളി​ലും നാളി​കേ​ര​മി​ട്ട് ന​ന്നാ​യി ആ​വി വ​രു​ന്ന​തു​വ​രെ വേ​വി​ക്കു​ക. മ​ര​ത്തി​ന്‍റെ പു​ട്ടു​കു​റ്റി​യി​ലു​ണ്ടാ​ക്കി​യാ​ൽ രു​ചി അ​ൽ​പം കൂ​ടും. വേ​റെ ക​റി​ക​ളൊ​ന്നു​മി​ല്ലാ​തെ ചൂ​ടോ​ടെ പു​ട്ട് ക​ഴി​ക്കാം.

ക​പ്പ പു​ട്ട് 

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
മ​ര​ച്ചീ​നി – ഒ​രു കി​ലോ
തേ​ങ്ങ – ഒ​രു ക​പ്പ്
ഉ​പ്പ്- ആ​വ​ശ്യ​ത്തി​ന്
ത​യാ​റാ​ക്കു​ന്ന വി​ധം
തൊ​ലി ക​ള​ഞ്ഞ് വൃ​ത്തി​യാ​ക്കി​യ ക​പ്പ ചെ​റു​താ​യി അ​രി​ഞ്ഞ് ഉ​ണ​ക്കു​ക. ഉ​ണ​ക്കി​യ മ​ര​ച്ചീ​നി പൊ​ടി​ച്ചെ​ടു​ക്കു​ക. ഈ ​പൊ​ടി​യി​ല്‍ ഉ​പ്പും വെ​ള്ള​വും പാ​ക​ത്തി​ന് ചേ​ര്‍ത്ത് ന​ന​ച്ചെ​ടു​ക്കു​ക.​ പി​ന്നീ​ട് സാ​ധാ​ര​ണ പു​ട്ടു​ണ്ടാക്കുന്നതുപോ​ലെ ഇ​ട​യ്ക്ക് തേ​ങ്ങ​യി​ട്ട് ആ​വി​യി​ൽ വേ​വി​ച്ചെ​ടു​ക്കു​ക. ഏ​റെ തേ​ങ്ങ ചേ​ർ​ക്കു​ന്ന​ത് പു​ട്ടി​ന്‍റെ രു​ചി കൂ​ട്ടും.