FLASH NEWS
Breaking News
കൊല്ലത്ത് അനധികൃത പണം പിടിച്ചു
kerala

ഓണാഘോഷങ്ങൾക്ക് കൊട്ടിക്കലാശം

Sunday, Sep 18, 2016,19:01 IST By മെട്രൊവാര്‍ത്ത A A A

തിരുവനന്തപുരം: തലസ്ഥാനത്ത് ഓണം വാരാഘോഷ പരിപാടികൾക്ക് കൊട്ടിക്കലാശം. വാരാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സാംസ്കാരിക ഘോഷയാത്ര ഗവർണർ പി. സദാശിവം ഫ്ലാഗ്ഓഫ് ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ  വി. കെ പ്രശാന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സാംസ്കാരിക ഘോഷയാത്രയ്ക്ക് സാക്ഷിയാവാൻ വൻജനാവലിയാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്. ഉച്ചമുതൽ തന്നെ ഘോഷയാത്ര കടന്നു പോകുന്ന വഴികൾ ആളുകൾ കൈയടക്കിയിരുന്നു.

വെള്ളയമ്പലത്തു നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. അശ്വാരൂഢ സേനയാണ് മുന്നിൽ. കേരള വസ്ത്രം ധരിച്ച സ്ത്രീ പുരുഷന്മാർ, മുത്തുക്കുട ചൂടിയവർ, വിവിധ കലാരൂപങ്ങൾ, പുലികളി തുടങ്ങി സാംസ്കാരിക തനിമയേകുന്ന ദൃശ്യങ്ങളും റോളർ സ്കേറ്റിങും ഘോഷയാത്രയിൽ അണിനിരക്കുന്നുണ്ട്.

വിവിധ നിശ്ചല ദൃശ്യങ്ങളാണ് ഘോഷയാത്രയുടെ ഏറ്റവും വലിയ പ്രത്യേകത. 1000ത്തിലധികം കലാകാരന്മാരാണ് ഘോഘയാത്രയിൽ പങ്കെടുത്തിരിക്കുന്നത്. രണ്ടാഴ്ച നീണ്ട ആഘോഷങ്ങൾക്കാണ് സമാപനമായിരിക്കുന്നത്.