FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
kerala

വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ബൈക്കിടിച്ച് തെറിപ്പിച്ചു

Monday, Sep 19, 2016,17:23 IST By മെട്രൊവാര്‍ത്ത A A A

തിരുവനന്തപുരം : വാഹനപരിശോധനയ്ക്കിടെ എസ്ഐയെ ബൈക്കിടിച്ച് തെറിപ്പിച്ചു. തിരുവല്ലം വാഴമുട്ടത്തിന് സമീപമാണ് സംഭവം. എആർ ക്യാംപിലെ എസ്ഐ സതീഷ് കുമാറിനെയാണ് മൂന്നുപേർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. ഹൈവെ പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. കെഎൽ01 എക്യു ബിക്യു7446 എന്ന നമ്പിറിലുള്ള ബൈക്കാണ് എസ്ഐയെ ഇടിച്ചു തെറിപ്പിച്ചത്.

ഇടിയുടെ ആഘാത്തിൽ റോഡിൽ തെറിച്ചു വീണ് സതീഷിന് തലയക്ക് ഗുരുതരമായി പരുക്കേറ്റു. സതീഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. എസ്ഐയെ ഇടിച്ചിട്ട ശേഷം ബൈക്ക് നിർത്താതെപോയി.