FLASH NEWS
Breaking News
സ്വകാര്യബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ
Info

വ്യ​ക്തി​ത്വ വി​കാ​സ​ത്തി​ന് പ​ന്ത്ര​ണ്ടു കാ​ര്യ​ങ്ങ​ൾ

Wednesday, Sep 21, 2016,12:15 IST By മെട്രൊവാര്‍ത്ത A A A

ന​ല്ലൊ​രു ക​രി​യ​റി​ന് അ​ത്യാ​വ​ശ്യം വേ​ണ്ട ഒ​ന്നാ​ണ് ന​ല്ലൊ​രു വ്യ​ക്തി​ത്വം . എ​ന്നാ​ൽ ആ​രും ന​ല്ലൊ​രു വ്യ​ക്തി​ത്വ​വു​മാ​യ​ല്ല പി​റ​ന്നു വീ​ഴു​ന്ന​ത്. വ​ള​ർ​ച്ച​യു​ടെ ഘ​ട്ട​ങ്ങ​ളി​ൽ , പ്ര​ത്യേ​കി​ച്ചു കൗ​മാ​ര​ത്തി​ൽ അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സ​മോ അ​പ​ക്വ​ത​യോ ആ​ഡം​ബ​ര ഭ്ര​മ​മോ ഒ​ക്കെ​യാ​കാം കു​ട്ടി​ക​ളെ ന​യി​ക്കു​ന്ന​ത്. ഇ​താ​ക​ട്ടെ ന​ല്ലൊ​രു ക​രി​യ​റി​ലേ​ക്കെ​ത്തു​മ്പോ​ൾ അ​ഭി​മു​ഖ പ​രീ​ക്ഷ​ക​ളി​ൽ അ​വ​രെ പി​ന്നോ​ട്ട​ടി​ക്കു​ക​യും ചെ​യ്യു​ന്നു. ന​ല്ല വ്യ​ക്തി​ത്വ​രൂ​പീ​ക​ര​ണം സ്വ​ഭ​വ​ന​ത്തി​ൽ ത​ന്നെ തു​ട​ങ്ങേ​ണ്ട​താ​ണ് .ഇ​ക്കാ​ര്യ​ത്തി​ൽ മാ​താ​പി​താ​ക്ക​ളാ​യി​രി​ക്ക​ണം ആ​ദ്യ ഗു​രു​നാ​ഥ​ൻ അ​ഥ​വാ ഗു​രു​നാ​ഥ. അ​തു​കൊ​ണ്ട് ഇ​ന്നു ന​ല്ല വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നു​ള്ള പ​ന്ത്ര​ണ്ടു ടി​പ്സു​ക​ളാ​വ​ട്ടെ പ്ലേ​സ്മെ​ന്റ് സെ​ല്ലി​ൽ .

നി​ങ്ങ​ൾ നി​ങ്ങ​ളെ​ത്ത​ന്നെ അ​റി​യു​ക

നി​ങ്ങ​ൾ നി​ങ്ങ​ളെ​ത്ത​ന്നെ അ​റി​യു​ക എ​ന്ന പ്ര​ശ​സ്ത​മാ​യ അ​രി​സ്റ്റോ​ട്ടി​ലി​ന്‍റെ ആ​പ്ത വാ​ക്യ​ത്തി​ൽ നി​ന്നു തു​ട​ങ്ങാം. നാ​മെ​ല്ലാ​വ​രും ന​മ്മു​ടെ ന​ന്മ​ക​ളെ കു​റി​ച്ചും ക​ഴി​വു​ക​ളെ കു​റി​ച്ചും ഏ​റെ അ​റി​വും ബോ​ധ്യ​വു​മു​ള്ള​വ​രാ​ണ് . എ​ന്നാ​ൽ സ്വ​ന്തം കു​റ​വു​ക​ളെ കു​റി​ച്ചോ കു​റ്റ​ങ്ങ​ളെ കു​റി​ച്ചോ ആ​രും വേ​ണ്ട​ത്ര ശ്ര​ദ്ധി​ക്കാ​ൻ മെ​ന​ക്കെ​ടാ​റി​ല്ല. ഇ​തു ത​ന്നെ​യാ​ണ് പ​ല​രു​ടെ​യും ജീ​വി​തം ആ​ത്യ​ന്തി​ക​മാ​യി വി​ജ​യി​ക്കാ​ത്ത​തി​നു കാ​ര​ണ​വും. മ​റ്റൊ​രാ​ളോ​ടു നാം ​പ്ര​തി​ക​രി​ക്കു​മ്പോ​ൾ ആ ​വ്യ​ക്തി​യു​ടെ സ്ഥാ​ന​ത്തു ഞാ​നാ​യി​രു​ന്നെ​ങ്കി​ൽ എ​ന്നൊ​ന്നു ചി​ന്തി​ച്ച ശേ​ഷ​മാ​ണെ​ങ്കി​ൽ നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ വ​ലി​യൊ​രു പ​ങ്കു പ്ര​ശ്ന​ങ്ങ​ളും അ​വ​സാ​നി​ച്ച​താ​യി അ​നു​ഭ​വി​ച്ച​റി​യാം. അ​പ്പോ​ഴു​ണ്ടാ​കു​ന്ന ആ​ത്മ​നി​ർ​വൃ​തി​യും അ​ഭി​മാ​ന​വും ഒ​ന്നു വേ​റെ​യാ​ണ് . അ​തു കൊ​ണ്ട് ന​മു​ക്കാ​ദ്യം ന​മ്മെ​യ​റി​യാ​ൻ ശ്ര​മി​ക്കാം.
ജീ​വി​ത വീ​ക്ഷ​ണ​ത്തി​ൽ ബി ​പോ​സി​റ്റീ​വ്
ആ​കു​ക
ചി​ല​രു​ണ്ട് , എ​ല്ലാ​യ്പോ​ഴും എ​ന്തി​നെ​ക്കു​റി​ച്ചെ​ങ്കി​ലും ആ​കു​ല​രാ​യി​രി​ക്കും ഇ​ക്കൂ​ട്ട​ർ . ഒ​രി​ക്ക​ലും മു​ഖ​ത്തൊ​രു തെ​ളി​ച്ച​വും ഉ​ണ്ടാ​കി​ല്ല . ചി​രി​ച്ചാ​ൽ ത​ന്നെ ആ ​ചി​രി​ക്കും കാ​ണും ഒ​രു വാ​ട്ടം. എ​ന്നാ​ൽ ഇ​ക്കൂ​ട്ട​ർ​ക്ക് പൊ​തു​വെ അ​ത്ര ജീ​വി​ത​ക്ലേ​ശ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല. മ​റി​ച്ച് സം​തൃ​പ്ത​മാ​യൊ​രു ജീ​വി​ത​മാ​യി​രി​ക്കും അ​വ​രു​ടേ​ത് .എ​ന്നാ​ൽ ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ പ്ല​സ് പോ​യി​ന്‍റ്സ് അ​വ​ർ അ​റി​യാ​റേ​യി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം . പ​ല​പ്പോ​ഴും ജീ​വി​ത​ത്തി​ൽ എ​ല്ലാ ദു:​ഖ​ങ്ങ​ളും താ​ന​റി​യാ​തെ വ​ഹി​ച്ച പ​ങ്കാ​ളി, അ​മ്മ, അ​ച്ഛ​ൻ , സ​ഹോ​ദ​ര​ൻ എ​ന്നി​ങ്ങ​നെ ആ​രെ​യെ​ങ്കി​ലും എ​ന്നേ​യ്ക്കു​മാ​യി ന​ഷ്ട​പ്പെ​ട്ടു ക​ഴി​യു​മ്പോ​ഴേ ഇ​ക്കൂ​ട്ട​ർ അ​തു വ​രെ​യു​ണ്ടാ​യി​രു​ന്ന ജീ​വി​ത​ത്തി​ന്‍റെ ന​ന്മ​ക​ൾ ചി​ന്തി​ക്കാ​ൻ തു​ട​ങ്ങൂ. ചി​ന്ത​ക​ളെ നെ​ഗ​റ്റീ​വാ​ക്കി വ​ള​ർ​ത്തു​ന്ന​തി​ന്‍റെ കു​ഴ​പ്പ​മാ​ണ​ത്. ന​മു​ക്കും ചു​റ്റും ന​ല്ല​തും ചീ​ത്ത​യു​മു​ണ്ട് . ന​ല്ല​തു തെ​ര​ഞ്ഞെ​ടു​ക്കു​ക എ​ന്ന​ത് ന​മ്മു​ടെ ക​ർ​ത്ത​വ്യ​മാ​യി കാ​ണ​ണം. എ​ന്നു ത​ന്നെ​യ​ല്ല , ന​മ്മെ​ക്കാ​ൾ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള​വ​രെ​ക്കാ​ൾ താ​ഴ്ന്ന നി​ല​വാ​ര​ത്തി​ൽ ജീ​വി​ക്കു​ന്ന​വ​രെ കാ​ണാ​ൻ ക​ണ്ണു​ണ്ടാ​ക​ണം. അ​പ്പോ​ഴാ​ണ് ഈ​ശ്വ​ര​ൻ ന​മു​ക്കു ത​ന്നി​രി​ക്കു​ന്ന ജീ​വി​ത​സൗ​ഭാ​ഗ്യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്നു മ​ന​സി​ലാ​കു​ക.

പുതിയ ആൾക്കാരെ പരിചയപ്പെടുക

പു​തി​യ ആ​ൾ​ക്കാ​രെ പ​രി​ച​യ​പ്പെ​ടു​ന്ന​തും പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളെ അ​ടു​ത്ത​റി​യു​ന്ന​തും നി​ങ്ങ​ളു​ടെ ജീ​വി​ത​പ​രി​ച​യ​ത്തെ​യും നി​ങ്ങ​ളു​ടെ വ്യ​ക്തി​ലോ​ക​ത്തെ​യും കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കും . അ​തു വ​ഴി പു​ത്ത​ന​റി​വു​ക​ൾ നേ​ടാ​നും പു​ത്ത​ൻ ചി​ന്താ​ഗ​തി​ക​ൾ പ​ഠി​ച്ചെ​ടു​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും . എ​ന്നാ​ൽ ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ തി​ക​ച്ചും ആ​രോ​ഗ്യ​പ​ര​മാ​യി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധ വേ​ണം.
പരന്ന വായന ശീലമാക്കുക

പു​തി​യ ആ​ശ​യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി പു​ത്ത​ൻ പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കു​ന്ന​തി​നു പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. അ​തി​നു പ​ര​ന്ന വാ​യ​ന ത​ന്നെ വേ​ണം. ഇ​പ്പോ​ള​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ കി​ൻ​ഡി​ൽ പോ​ലു​ള്ള ആ​പ്പു​ക​ൾ വാ​യ​നാ​പ്രേ​മി​ക​ൾ​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​ണ്. ദി​ന​പ​ത്ര​വാ​യ​ന​യും മു​ട​ക്ക​രു​ത്. ഇ​തു വ​ഴി നാം ​കൂ​ടു​ത​ലാ​യി ലോ​ക​ത്തെ ത​ന്നെ​യാ​ണ് അ​റി​യു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര വാ​ർ​ത്ത​ക​ൾ​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധ ന​ൽ​ക​ണം . ചി​ന്ത​ക​ളെ പാ​കി വ​ള​ർ​ത്തു​ന്ന മ​നു​ഷ്യ​രാ​ണ് വി​ജ്ഞാ​നി​ക​ളാ​യും പ്ര​തി​ഭാ​ശാ​ലി​ക​ളാ​യും അ​റി​യ​പ്പെ​ടു​ന്ന​ത് . ഇ​തി​നു മെ​ന​ക്കെ​ടാ​ത്ത​തു കൊ​ണ്ടാ​ണ് പ​ല​രി​ലും അ​ന്ത​ർ​ലീ​ന​മാ​യ ക​ഴി​വു​ക​ൾ പു​റ​ത്ത​റി​യാ​തെ പോ​കു​ന്ന​ത്.

വ്യക്തമായ  അഭിപ്രായം സൂക്ഷിക്കുക

എ​ന്തി​നും അ​ഭി​പ്രാ​യ​മു​ണ്ടാ​യി​രി​ക്ക​ണം . നി​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് നി​ങ്ങ​ളെ മ​റ്റു​ള്ള​വ​ർ അ​ള​ക്കു​ന്ന​തെ​ന്ന​റി​യു​ക . അ​തു കൊ​ണ്ടു ത​ന്നെ അ​റി​യാ​നും പ​ഠി​ക്കാ​നും ശ്ര​മി​ച്ചു കൊ​ണ്ടേ​യി​രി​ക്ക​ണം . വ്യ​ക്ത​മാ​യി അ​റി​യി​ല്ലാ​ത്ത​തി​നെ കു​റി​ച്ച് എ​നി​ക്ക​റി​യി​ല്ല എ​ന്നു ത​ന്നെ പ​റ​യ​ണം . വെ​റു​തെ എ​ന്തെ​ങ്കി​ലു​മൊ​ക്കെ പ​റ​ഞ്ഞാ​ൽ അ​ഭി​പ്രാ​യ പ്ര​ക​ട​നം വെ​റും സം​സാ​ര​ചാ​പ​ല്യം മാ​ത്ര​മാ​യി മാ​റി​പ്പോ​കും . ഇ​തി​നു വാ​യ​ന​യാ​ണ് ഏ​റ്റ​വും ന​ല്ല ഒ​റ്റ​മൂ​ലി.
ജീവിതത്തെ ഹാസ്യപൂർവം സമീപിക്കുക

ജീ​വി​ത​ത്തി​ൽ ന​ർ​മം സൂ​ക്ഷി​ക്കു​ക. ഉ​പ്പി​ല്ലാ​ത്ത ക​റി​യി​ല്ല. അ​തു പോ​ലെ​യാ​ണ് ജീ​വി​ത​ത്തി​നു ന​ർ​മ​വും . ന​ർ​മ​ങ്ങ​ളി​ല്ലാ​ത്ത ജീ​വി​തം ഉ​പ്പി​ല്ലാ​ത്ത ക​റി പോ​ലെ​യാ​ണ്. എ​ത്ര പ​ണ​മു​ണ്ടെ​ങ്കി​ലും , എ​ത്ര​യൊ​ക്കെ സൗ​ഭാ​ഗ്യ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ജീ​വി​ത​ത്തി​നു പൂ​ർ​ണ​ത​യി​ല്ലെ​ന്നു തോ​ന്നു​ന്ന​വ​ർ ഇ​ക്കാ​ര്യം ഒ​ന്നു ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ് . ന​ർ​മ​മു​ഖ​രി​ത​മാ​യ ജീ​വി​ത​ശൈ​ലി​യൊ​ന്നു കൊ​ണ്ടു മാ​ത്രം ക്യാ​ൻ​സ​റി​നെ വ​രെ അ​തി​ജീ​വി​ക്കാ​നാ​വു​മെ​ന്നാ​ണ് അ​നു​ഭ​വ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. പി​ന്തു​ണ​ച്ചും പ്രോ​ത്സാ​ഹി​പ്പി​ച്ചും ജീ​വി​ത​ത്തി​ൽ മു​ന്നേ​റാ​നും ന​ർ​മ​മ​നോ​ഭാ​വം ന​മ്മെ സ​ഹാ​യി​ക്കു​ന്നു. മ​ല പോ​ലെ വ​രു​ന്ന പ്ര​ശ്ന​ങ്ങ​ളെ എ​ലി പോ​ലെ​യാ​ക്കാ​ൻ പോ​ന്ന ഈ ​ന​ർ​മ​ങ്ങ​ൾ ഇ​നി നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലു​മു​ണ്ടാ​ക​ട്ടെ . പ​ക്ഷേ , അ​താ​രെ​യും നോ​വി​ക്കാ​നാ​വ​രു​തെ​ന്നു മാ​ത്രം . നി​ങ്ങ​ളു​ടെ വ്യ​ക്തി​ത്വ​ത്തെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കാ​ൻ ഈ ​സ്വ​ഭാ​വം സ​ഹാ​യി​ക്കും.

പക്വതയും മര്യാദയും

പ​ക്വ​ത​യും മ​ര്യാ​ദ​യും സൂ​ക്ഷി​ക്കു​ക. ഇ​തു നി​ങ്ങ​ളു​ടെ വ്യ​ക്തി​ത്വ​ത്തി​നു മാ​റ്റു കൂ​ട്ടും . സ​മൂ​ഹ​ത്തി​ലാ​യാ​ലും നി​ങ്ങ​ളാ​യി​രി​ക്കു​ന്ന ഏ​തു സാ​ഹ​ച​ര്യ​ത്തി​ലാ​യാ​ലും പ​ര​സ​ഹാ​യം ചെ​യ്യു​ന്ന​തി​ൽ വൈ​മു​ഖ്യം കാ​ട്ട​രു​ത്. ലാ​ളി​ത്യം നി​റ​ഞ്ഞ പു​ഞ്ചി​രി​ക്ക് നി​റ​നി​ലാ​വി​ന്‍റെ കു​ളി​ർ​മ​യും ഐ​ശ്വ​ര്യ​വു​മു​ണ്ട് എ​ന്നു മ​റ​ക്കാ​തി​രി​ക്കു​ക. ആ​രെ​യും ഗൗ​നി​ക്കാ​തെ ത​ന്നി​ലേ​ക്കു ത​ന്നെ ഉ​ൾ​വ​ലി​ഞ്ഞ് ക​പ​ട ഗൗ​ര​വ​വു​മാ​യി ന​ട​ക്കു​ന്ന​വ​രെ ആ​രും ഇ​ഷ്ട​പ്പെ​ടി​ല്ല. ജീ​വി​ത​ത്തെ ഒ​രു പു​ഞ്ചി​രി​യോ​ടെ സ​മീ​പി​ക്കു​ന്ന​താ​ണ് ന​ല്ല വ്യ​ക്തി​ത്വ​ത്തി​ന്‍റെ ല​ക്ഷ​ണം.

നല്ലൊരു ബോഡി ലാംഗ്വജ് വളർത്തിയെടുക്കുക

നി​ങ്ങ​ളു​ടെ ബോ​ഡി ലാം​ഗ്വേ​ജ് നി​ങ്ങ​ള​റി​യാ​തെ ത​ന്നെ നി​ങ്ങ​ളെ മ​റ്റു​ള്ള​വ​ർ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി കൊ​ടു​ക്കു​ന്ന ഒ​രു തു​റ​ന്ന പു​സ്ത​ക​മാ​ണെ​ന്ന​റി​യു​ക . ആ​കാ​ര​വ​ടി​വി​നൊ​ത്ത ന​ട​പ്പ് ചെ​റു​പ്പ​ത്തി​ലേ ശീ​ലി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ് . ഇ​തി​ന് മാ​താ​പി​താ​ക്ക​ൾ മ​ക്ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം . നാ​ണി​ച്ചു പി​ന്നോ​ട്ടു വ​ലി​യു​ന്ന കൗ​മാ​ര​ക്കാ​രെ നി​വ​ർ​ന്നു ന​ട​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം . എ​പ്പോ​ഴും മ​റ്റൊ​രാ​ളോ​ടു സം​സാ​രി​ക്കു​മ്പോ​ൾ ക​ണ്ണി​ൽ നോ​ക്കി സം​സാ​രി​ക്കു​ക . മ​നു​ഷ്യ ശ​രീ​ര​ത്തി​ൽ ക​ള്ളം പ​റ​യാ​ത്ത ഒ​രേ​യൊ​രു അ​വ​യ​വ​മാ​ണ് ക​ണ്ണ്. അ​തു കൊ​ണ്ടു ത​ന്നെ നി​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന വ്യ​ക്തി​യെ കു​റി​ച്ച് ഒ​രു പാ​ടു കാ​ര്യ​ങ്ങ​ൾ ക​ണ്ണി​ൽ നോ​ക്കി സം​സാ​രി​ക്കു​ന്ന​തി​ലൂ​ടെ മ​ന​സി​ലാ​കും എ​ന്ന​ത് ഒ​രു വ​ലി​യ മ​ന:​ശാ​സ്ത്ര ര​ഹ​സ്യം കൂ​ടി​യാ​ണെ​ന്ന​റി​യു​ക .

നിങ്ങൾ നിങ്ങളായിരിക്കുക
നി​ങ്ങ​ൾ നി​ങ്ങ​ളാ​യി​രി​ക്കു​ക . മ​റ്റൊ​രാ​ളെ പോ​ലെ​യാ​കാ​ന​ല്ല , നി​ങ്ങ​ളാ​കാ​നാ​ണ് ഈ ​ഭൂ​മി​യി​ൽ നി​ങ്ങ​ൾ പി​റ​ന്ന​തെ​ന്ന​റി​യു​ക . മ​റ്റു​ള്ള​വ​രു​ടെ വ​ള​ർ​ച്ച​യി​ൽ നി​ന്നും പ്രോ​ത്സാ​ഹ​ന​വും ഊ​ർ​ജ​വും ഉ​ൾ​ക്കൊ​ണ്ടു കൊ​ള്ളു​ക .എ​ന്നാ​ൽ അ​വ​രെ പോ​ലെ​യാ​കാ​ൻ ശ്ര​മി​ച്ചാ​ൽ സ്വ​ന്തം ക​ഴി​വു​ക​ൾ കാ​ണാ​നാ​യി​ല്ലെ​ന്നു വ​രും . അ​തി​നി​ട ന​ൽ​ക​രു​ത്. നി​ങ്ങ​ൾ​ക്കു പ​ക​രം നി​ങ്ങ​ൾ മാ​ത്ര​മേ​യു​ള്ളു എ​ന്ന​റി​യു​ക. അ​തു​കൊ​ണ്ടു ത​ന്നെ നി​ങ്ങ​ളി​ൽ നി​ക്ഷി​പ്ത​മാ​യ ക​ർ​ത്ത​വ്യ​ങ്ങ​ൾ നി​ങ്ങ​ൾ​ക്കു മാ​ത്ര​മേ പെ​ർ​ഫെ​ക്ഷ​നോ​ടെ ചെ​യ്യാ​നാ​വൂ എ​ന്നു മ​റ്റു​ള്ള​വ​രെ കൊ​ണ്ടു പ​റ​യി​ക്ക​ത്ത​ക്ക നി​ല​വാ​ര​ത്തി​ൽ നി​ങ്ങ​ളു​ടെ ദൈ​നം ദി​ന കാ​ര്യ​ങ്ങ​ൾ മു​ത​ൽ പ്രൊ​ഫ​ഷ​ന​ൽ കാ​ര്യ​ങ്ങ​ൾ വ​രെ ചെ​റു​തെ​ന്നേോ വ​ലു​തെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ ചെ​യ്യു​ക. ഇ​താ​ണ് മ​ഹ​ത്വ​ത്തി​ലേ​ക്കു​ള്ള ആ​ദ്യ പ​ടി.

 

മാന്യമായ വസ്ത്രധാരണം

മാ​ന്യ​മാ​യ വ​സ്ത്ര​ധാ​ര​ണം ആ​ക​ർ​ഷ​ക​മാ​യ വ്യ​ക്തി​ത്വ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണെ​ന്നു പ​റ​യാം . അ​തി​നു ബ്രാ​ൻ​ഡ് തേ​ടി​പ്പോ​കേ​ണ്ട​തി​ല്ല . പ​ണ​വും അ​ധി​കം മു​ട​ക്കേ​ണ്ട​തി​ല്ല . വേ​ണ്ട​ത് ത​നി​ക്കു ചേ​രു​ന്ന വേ​ഷ​വി​ധാ​നം വൃ​ത്തി​യോ​ടെ ഉ​പ​യോ​ഗി​ക്കാ​നു​ള്ള വ​ക​തി​രി​വാ​ണ് . ഇ​തു പ​ക്ഷേ , പ​ല​രി​ലും കാ​ണാ​റി​ല്ല . ശ്ര​ദ്ധി​ക്ക​പ്പെ​ടാ​നു​ള്ള വ്യ​ഗ്ര​ത​യി​ൽ എ​ന്തെ​ങ്കി​ലു​മൊ​ക്കെ കാ​ട്ടി​ക്കൂ​ട്ടു​ക​യാ​ണ് പൊ​തു​വേ കാ​ണു​ന്ന ദു​ശ്ശീ​ലം . അ​തൊ​രു വ്യ​ക്തി​ത്വ​വൈ​ക​ല്യ​മാ​യി തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട് .

നല്ലൊരു ശ്രോതാ്വായിരിക്കുക
ന​ല്ലൊ​രു ശ്രോ​താ​വാ​യി​രി​ക്കു​ക. ന​ല്ലൊ​രു നേ​താ​വി​ന്‍റെ ഗു​ണം കൂ​ടി​യാ​ണി​ത്. ശി​ഥി​ല​മാ​യ കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ൽ പെ​ട്ടു​ഴ​ലു​ന്ന പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ൽ ചി​ല​യി​ട​ത്തൊ​ക്കെ ത​ങ്ങ​ളെ ശ്ര​വി​ക്കാ​ൻ ഒ​രാ​ളി​ല്ലാ​ത്ത​തി​നു പ്ര​തി​വി​ധി​യാ​യി ഊ​ഹും തെ​റാ​പ്പി ത​ന്നെ​യു​ണ്ട് . ചി​രി​ക്കേ​ണ്ട …ഇ​തു സ​ത്യ​മാ​ണ്. ഒ​രു ക​ർ​ട്ട​നു മ​റ​ഞ്ഞി​രി​ക്കു​ന്ന ശ്രോ​താ​വി​ന്‍റെ ഇ​പ്പു​റ​ത്താ​യി സം​സാ​രി​ക്കേ​ണ്ട​യാ​ളെ​ത്തു​ന്നു. ത​ന്‍റെ ഹൃ​ദ​യ​ത്തെ ഭാ​ര​പ്പെ​ടു​ത്തു​ന്ന​തെ​ല്ലാം ക​ർ​ട്ട​ന​പ്പു​റ​ത്തു​ള്ള മ​റ​ഞ്ഞി​രി​ക്കു​ന്ന വ്യ​ക്തി​യോ​ടാ​യി പ​റ​ഞ്ഞു തീ​ർ​ക്കു​ന്നു. ഓ​രോ വി​ഷ​മ​ത​ക​ളും പ​റ​യു​മ്പോ​ൾ മ​റ​ഞ്ഞി​രി​ക്കു​ന്ന ശ്രോ​താ​വ് ഊ​ഹും എ​ന്നു മൂ​ളു​ന്നു …ഇ​താ​ണ് ഊ​ഹും തെ​റാ​പ്പി. ഇ​തി​നു ഫീ​സു​മു​ണ്ട് . ജ​ർ​മ​നി​യാ​ണ് ഇ​തി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്രം . ഇ​തി​ൽ നി​ന്നും ന​ല്ലൊ​രു ശ്രോ​താ​വാ​കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം എ​ത്ര​യാ​ണെ​ന്നു മ​ന​സി​ലാ​ക്കാ​മ​ല്ലോ.

ആത്മവിശ്വാസം സൂക്ഷിക്കുക
നി​ങ്ങ​ൾ​ക്കു നി​ങ്ങ​ളി​ൽ ത​ന്നെ​യൊ​രു ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​യി​രി​ക്ക​ണം. എ​വി​ടെ​യൊ​ക്കെ​യാ​ണ് നി​ങ്ങ​ൾ​ക്ക് എ​ളു​പ്പം വ​ള​രാ​നാ​കു​ന്ന​തെ​ന്നും എ​വി​ടെ​യൊ​ക്കെ​യാ​ണ് നി​ങ്ങ​ൾ​ക്കു വീ​ഴ്ച പ​റ്റാ​നി​ട​യു​ള്ള​തെ​ന്നും മ​ന​സി​ലാ​ക്കി കു​റ​വു​ക​ൾ നി​ക​ത്താ​നു​ള്ള മാ​ന​സി​ക​വി​ശാ​ല​ത​യും നി​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്ക​ണം. അ​പ്പോ​ൾ ആ​ത്മ​വി​ശ്വാ​സം വ​ള​രും. എ​ന്നാ​ൽ അ​ന്ധ​മാ​യ ആ​ത്മ​വി​ശ്വാ​സം അ​ഹ​ങ്കാ​ര​ത്തി​ലേ​ക്കു മാ​ത്ര​മേ വ​ഴി തെ​ളി​ക്കൂ എ​ന്നു മ​റ​ക്കാ​തി​രി​ക്കു​ക.