FLASH NEWS
Breaking News
നടിയെ അക്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതിയാകില്ല
kerala

എഴുതാൻ മടികാണിച്ചു; നാലു വയസുകാരിക്ക് അധ്യാപികയുടെ ക്രൂരമർദനം

Friday, Sep 23, 2016,18:30 IST By മെട്രൊവാര്‍ത്ത A A A

കാസർഗോഡ്: എഴുതാൻ മടികാണിച്ച നാലുവയസുകാരിക്ക് അധ്യാപികയുടെ ക്രൂരമർദനം. കാഞ്ഞങ്ങാടാണ് സംഭവം. ഇവിടത്തെ ലിറ്റിൽഫ്ലവർ സ്കൂളിലെ എൽകെജി വിദ്യാർഥിനി ഇൽഷ ഷെഹ്സിനെയാണ് അധ്യാപിക ചൂരലുകൊണ്ട് തല്ലിയത്. കുട്ടിയുടെ ശരീരത്തിൽ ചൂരൽപതിച്ച പാടുകളുണ്ട്. പ്രീത എന്ന അധ്യാപികയാണ് കുട്ടിയെ തല്ലിയത്. വാട്ടർബോട്ടിൽ തുറന്നു കൊടുക്കാൻ ആവശ്യപ്പെട്ടിട്ടും അധ്യാപിക ചെയ്തു നൽകിയില്ലെന്നും പരാതിയുണ്ട്. അധ്യാപികയെ ഭയന്ന് കുട്ടി സ്കൂളിൽ പോകാൻ മടി കാണിക്കുന്നതായി മാതാപിതാക്കൾ പറയുന്നു.

അതേസമയം അടിച്ച കാര്യം അധ്യാപിക സ്കൂൾ മാനെജ്മെന്‍റിനു മുന്നിൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ അബദ്ധത്തിൽ അടിച്ചതാണെന്നാണ് ഇവർ പറയുന്നത്.