FLASH NEWS
Breaking News
കൊല്ലത്ത് ബിജെപി ഹർത്താലിൽ സംഘർഷം
Nri

എണ്ണ വിലയിടിവ് : സൗദിയിൽ ചെലവ് ചുരുക്കൽ

Tuesday, Sep 27, 2016,15:35 IST By മെട്രൊവാര്‍ത്ത A A A

റിയാദ് : തുടർച്ചയായ എണ്ണ വിലയിടിവ് രാജ്യത്തിന്‍റെ സാമ്പത്തികനിലയെ ബാധിച്ചതിനെ തുടർന്ന് സൗദിയിൽ ചെലവ് ചുരുക്കൽ പ്രഖ്യാപിച്ചു. സൗദി രാജാവ് സൽമാനാണ് സൗദിയിൽ ചെലവ് ചുരുക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു.

മന്ത്രിമാരുടെ ശമ്പളത്തിൽ 20 ശതമാനം വെട്ടിച്ചുരുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതിൽ ഇന്‍റീരിയർ മിനിസ്റ്റർ മുഹമ്മദ് ബിൻ നയെഫ്, പ്രതിരോധ മന്ത്രി മുഹമ്മദ് ബിൻ സൽമാൻ എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. മന്ത്രിമാർ തന്നെ അവരവരുടെ ഫോൺ ബിൽ അടയ്ക്കണമെന്നും നിർദേശം നൽകുന്നു. സാധാരണ സർക്കാർ ജീവനക്കാരുടെ ശമ്പളം കുറയ്ക്കില്ലെങ്കിലും ബോണസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിർത്തിവയ്ക്കും.

അതേസമയം യെമനിൽ സൈനിക നടപടികളിൽ ഏർപ്പെട്ടിരിക്കുന്ന സൈനികരുടെ ശമ്പളത്തെ ഇത് ബാധിക്കില്ലെന്നാണ് വിവരം. ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന ഹിജ്റ വർഷത്തിൽ ശമ്പള വർധന ഉണ്ടാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനം കൈക്കൊണ്ടത്.