FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Crime

ക്ലാസിൽ നിന്ന് പുറത്താക്കി : അധ്യാപകനെ വിദ്യാർഥികൾ കുത്തിക്കൊന്നു

Tuesday, Sep 27, 2016,13:28 IST By മെട്രൊവാര്‍ത്ത A A A

ന്യൂഡൽഹി : ഹാജർ കുറഞ്ഞതിനെ തുടർന്ന് ക്ലാസിൽ നിന്ന് പുറത്താക്കിയ അധ്യാപകനെ വിദ്യാർഥികൾ കുത്തിക്കൊന്നു. വെസ്റ്റ് ഡൽഹിയിലെ സർക്കാർ സ്കൂളിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളാണ് മറ്റ് വിദ്യാർഥികൾക്ക് മുന്നിലിട്ട് അധ്യാപകനെ കുത്തിക്കൊന്നത്.

വൈകിട്ട് അഞ്ച്മണിയോടെയാണ് സംഭവം. പരീക്ഷ നടക്കുന്നതിനിടെയാണ് വിദ്യാർഥികൾ അദ്യാപകനെ കുത്തിവീഴ്ത്തിയത്. സ്കൂളിലെ ഹിന്ദി അധ്യാപകനായ മുകേഷ് കുമാറാണ് കൊല്ലപ്പെട്ടത്. മൂന്നു തവണ വിദ്യാർഥികൾ ഇദ്ദേഹത്തെ കുത്തി. ഇവർ അധ്യാപകനെ മർദിച്ചതായും വിവരങ്ങളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വിദ്യാർഥികൾ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ ഒരാൾ 18 വയസുകാരനും മറ്റൊരാൾ 18 വയസ് പൂർത്തിയായിട്ടില്ലാത്ത ആളുമാണ്.

ക്ലാസിൽ നിന്ന് പുറത്താക്കിയതിനെ ചൊല്ലി വിദ്യാർഥികളിലൊരാൾ അധ്യാപകനുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെ പരീക്ഷ എുതുകയായിരുന്ന ഇയാളുടെ സുഹൃത്തും വാക്കേറ്റത്തിൽ പങ്കാളിയായി. എന്നിട്ടായിരുന്നു അധ്യാപകനെ കുത്തിയത്. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അധ്യാപകനെ കുത്തിയ വിദ്യാർഥികൾ സ്ഥിരമായി പരീക്ഷകളിൽ പരാജയപ്പെട്ടവരാണ്. ഇവർ നേരത്തെ ഈ അധ്യാപകനെയും പ്രിൻസിപ്പലിനെയും ഭീഷണിപ്പെടുത്തിയിരുന്നു.