FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
Crime

മാതാപിതാക്കളെ ബന്ദിയാക്കി പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

Wednesday, Sep 28, 2016,14:05 IST By മെട്രൊവാര്‍ത്ത A A A

ലക്നൗ: ഉത്തർപ്രദേശിൽ മാതാപിതാക്കളെ ബന്ദികളാക്കിയ ശേഷം 12കാരിയെ കൂട്ട മാനഭംഗം ചെയ്തു. ലക്നൗവിലാണ് സംഭവം. 12 പേർ തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചുവെന്നും ഇത് തടഞ്ഞ മാതാപിതാക്കളെ ബന്ദിയാക്കിയ ശേഷം സംഘത്തിലെ അഞ്ചുപേർ തന്നെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിനു നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

വീടിനടുത്തുള്ള മറ്റൊരു സ്ഥലത്ത് വച്ചാണ് തന്നെ പീഡിപ്പിച്ചതെന്നും പെൺകുട്ടി പറയുന്നു. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.