FLASH NEWS
Breaking News
മണി പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പുപറയണം: സിപിഐ
kerala

ഗൂ​ണ്ട​ക​ളു​ടെ ചു​വ​ടു​മാ​റ്റം : ഭി​ക്ഷാ​ട​ന മാ​ഫി​യ​യി​ലേ​ക്ക്

Wednesday, Sep 28, 2016,8:44 IST By ബി​നി​ത ദേ​വ​സി A A A

കൊ​ച്ചി: ഒ​രു കാ​ല​ത്ത് ഗൂ​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പേ​രു​കേ​ട്ട കൊ​ച്ചി ന​ഗ​രം ഇ​ന്ന് ശാ​ന്ത​മാ​ണ്. പ്ര​ത്യ​ക്ഷ​ത്തി​ൽ ഗൂ​ണ്ടാ വി​ള​യാ​ട്ട​മോ, കൊ​ല​പാ​ത​ക​ങ്ങ​ളോ ന​ഗ​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നി​ല്ല. എ​ന്നാ​ൽ ഒ​രു വ​ശ​ത്ത് ഗൂ​ണ്ടാ വി​ള​യാ​ട്ടം അ​വ​സാ​നി​ക്കു​മ്പോ​ൾ മ​റു​വ​ശ​ത്ത് ഇ​വ​രു​ടെ ത​ന്നെ നേ​തൃ​ത്വ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന്, ഭി​ക്ഷാ​ട​ന മാ​ഫി​യ​ക​ളും പെ​ൺ​വാ​ണി​ഭ സം​ഘ​ങ്ങ​ളും പ​ട​ർ​ന്നു പ​ന്ത​ലി​ക്കു​ക​യാ​ണ്.
ദി​നം​പ്ര​തി ന​ഗ​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന കേ​സു​ക​ൾ ഇ​ത് ശ​രി​വ​യ്ക്കു​ന്നു. പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ള്ള സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളും നൈ​റ്റ് പ​ട്രോ​ളി​ങും ശ​ക്ത​മാ​ണെ​ങ്കി​ലും ഇ​വ​യെ​ല്ലാം മ​റി​ക​ട​ന്നാ​ണ് മാ​ഫി​യ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

അ​ന്വേ​ഷ​ണ​ങ്ങ​ൾ
ചെ​ന്നെ​ത്തു​ന്ന​ത്
ഗൂ​ണ്ടാ സം​ഘ​ങ്ങ​ളി​ൽ

ന​ഗ​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ഒ​ട്ടു​മി​ക്ക കേ​സു​ക​ളു​ടെ​യും അ​ന്വേ​ഷ​ണം ചെ​ന്നെ​ത്തി നി​ൽ​ക്കു​ന്ന​ത് ഗൂ​ണ്ടാ​സം​ഘ​ങ്ങ​ളി​ലാ​ണ്.
ചെ​റു​തെ​ന്നു തോ​ന്നാ​മെ​ങ്കി​ലും ന​ഗ​ര​ത്തി​ലെ മ​റ്റേ​തൊ​രു മാ​ഫി​യ​ക​ളേ​ക്കാ​ളും മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് ഭി​ക്ഷാ​ട​ന മാ​ഫി​യ​ക​ളാ​ണ്.
ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ഭി​ക്ഷാ​ട​ന മാ​ഫി​യ​യു​ടെ കേ​സ​ന്വേ​ഷ​ണം എ​ത്തി​നി​ൽ​ക്കു​ന്ന​ത് ജ​മ്മു കാ​ശ്മീ​രി​ലാ​ണ്. ഇ​തി​ൽ നി​ന്നു​ത​ന്നെ മാ​ഫി​യ​ക​ളു​ടെ അ​ന്താ​രാ​ഷ്ട്ര ബ​ന്ധം വ്യ​ക്ത​വു​മാ​ണ്. ന​ഗ​ര​ത്തി​ൽ കാ​ണു​ന്ന കൊ​ച്ചു​കു​ട്ടി​ക​ള​ട​ക്ക​മു​ള്ള ഭി​ക്ഷാ​ട​ക​ർ വ​ൻ മാ​ഫി​യ​യു​ടെ ക​ണ്ണി​ക​ളാ​ണ്.
ഓ​രോ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് പ്ര​ധാ​ന റോ​ഡു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡ്, റെ​യ്ൽ​വേ സ്റ്റേ​ഷ​ൻ, ജം​ക്‌​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭി​ക്ഷ യാ​ചി​ക്കാ​നി​രി​ക്കു​ന്ന​വ​ർ പ​ല ത​ര​ത്തി​ലു​ള്ള മോ​ഷ​ണ​ങ്ങ​ളും പി​ടി​ച്ചു​പ​റി​ക​ളും ന​ട​ത്തു​ന്ന​വ​രാ​ണ്.
നേ​രം പു​ല​രു​ന്ന​തി​നു മു​ന്നേ ഇ​വ​രെ ഭി​ക്ഷ യാ​ചി​ക്കാ​ൻ അ​താ​ത് സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തും വൈ​കി​ട്ട് തി​രി​കെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​ക്കു​ന്ന​തും അ​താ​ത് ദി​വ​സ​ത്തെ ക​ള​ക്ഷ​ൻ കൈ​പ്പ​റ്റു​ന്ന​തു​മെ​ല്ലാം വി​വി​ധ ഗൂ​ണ്ടാ​സം​ഘ​ങ്ങ​ളാ​ണ്.
പ്രാ​യ​മ​നു​സ​രി​ച്ച് ഒ​രാ​ൾ ദി​വ​സേ​ന ന​ൽ‌​കേ​ണ്ട തു​ക​യും ഇ​വ​ർ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.
ഈ ​തു​ക​യി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ വ​ന്നാ​ൽ ഗൂ​ണ്ടാ നേ​താ​ക്ക​ളു​ടെ​യും, അ​വ​രു​ടെ ബി​നാ​മി​ക​ളു​ടെ​യും ക​ടു​ത്ത പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന​ത് കൊ​ച്ചു​കു​ട്ടി​ക​ളാ​ണു താ​നും.