FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
World

പാക്കിസ്ഥാന് തിരിച്ചടി; സാർക്ക് സമ്മേളനം റദ്ദാക്കിയേക്കും

Wednesday, Sep 28, 2016,17:54 IST By മെട്രൊവാര്‍ത്ത A A A

ന്യൂഡൽഹി: ലോക രാജ്യങ്ങൾക്കിടയിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് ഫലം കാണുന്നു. ഇസ്‌ലാമാബാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന സാർക് സമ്മേളനം ബുധനാഴ്ച റദ്ദാക്കിയതായാണ് വാർത്തകൾ വരുന്നത്. ഇന്ത്യയടക്കം നാല് രാജ്യങ്ങൾ പാക്കിസ്ഥാനിൽ നടക്കുന്ന ഉച്ചകോടിയിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് സാർക്ക് ഉച്ചകോടി റദ്ദാക്കുന്നത്.

ഇന്ത്യയെ കൂടാതെ ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് 19ാം സാർക് ഉച്ചകോടിയിൽ നിന്നും പിന്മാറിയിരുന്നത്. നവംബർ 9,10 തിയതികളിലാണ് സാർക് സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഉറിയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായതാണ് പാക്കിസ്ഥാനിൽ നടക്കുന്ന സാർക് ഉച്ചകോടിയിൽ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചത്.

തീവ്രവാദത്തിനെതിരെ പാക്കിസ്ഥാൻ സ്വീകരിക്കുന്ന നടപടികളെ അപലപിച്ചുകൊണ്ടാണ് ഇസ്‌ലാമാബാദിൽ നിശ്ചയിച്ചിരിക്കുന്ന സാർക് യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യയെ കൂടാതെയുള്ള മറ്റ് രാജ്യങ്ങൾ പ്രഖ്യാപിച്ചത്. സാർക് സമ്മേളനം ബഹിഷ്കരിക്കുന്ന കാര്യം സാർകിന്‍റെ അധ്യക്ഷ പദവിയിലുള്ള നേപ്പാൾ ആദ്യം പരിഗണിച്ചിരുന്നില്ല. ഇസ്‌ലാമാബാദിൽ നിന്നും വേദി മാറ്റുന്ന കാര്യമാണ് പരിഗണനയിലുണ്ടായിരുന്നതെങ്കിലും പിന്നീട് സാർക്ക് ഉച്ചകോടി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.