FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
Cinema

കിമ്മിനും രക്ഷയില്ല; തോക്കു ചൂണ്ടി കിമ്മിൽ നിന്ന് ത‌ട്ടിയത് ലക്ഷങ്ങൾ

Monday, Oct 3, 2016,16:42 IST By മെട്രൊവാര്‍ത്ത A A A

ലോസ് ആഞ്ചൽസ് : കിംകർദാഷിയാനും രക്ഷയില്ലാത്ത കാലമാണിത്. പാരീസ് ഫാഷൻ വീക്കിനെത്തിയ കിമ്മിനെ തോക്കു ചൂണ്ടി കൊള്ളയടിച്ചതാ‍യി റിപ്പോർട്ട്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. കിമ്മിൽ നിന്ന് കള്ളന്മാർ ലക്ഷങ്ങൾ തട്ടി എന്നാണ് വിവരം. മുഖംമൂടി ധരിച്ചെത്തിയ കള്ളന്മാർ കിം താമസിക്കുന്ന ഹോട്ടൽ റൂമിൽ കടന്നാണ് മോഷണം നടത്തിയത്.

5-6 മില്യൺ യൂറോ വിലയുള്ള ആഭരണങ്ങളടങ്ങുന്ന പെട്ടിയും നാല് മില്യൺ യൂറോ വില വരുന്ന മോതിരവും കള്ളന്മാർ മോഷ്ടിച്ചതായി പൊലീസ് പറയുന്നു. ഫാഷൻ ഷോയിൽ നിന്ന് പിന്മാറുന്നതായി കിം ആരാധകരെ അറിയിച്ചു.

പൊലീസ് ഓഫിസറുടെ വേഷത്തിലാണ് കള്ളന്മാർ എത്തിയതെന്നാണ് കിം പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.