FLASH NEWS
Breaking News
ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി
kerala

ആ ​​ഭാ​​ഗ്യ​​വാ​​ന്‍ നെ​​ന്മാ​​റ​​യി​​ലെ ഗ​​ണേ​​ശ​​ന്‍

Monday, Oct 3, 2016,10:52 IST By മെട്രൊവാര്‍ത്ത A A A

നെ​​ന്മാ​​റ: തി​രു​വോ​ണം ബം​പ​ർ ലോ​ട്ട​റി​യു​ടെ ടി​ക്ക​റ്റ് അ​ബ​ദ്ധ​ത്തി​ൽ ക​ത്തി​ച്ചു​ക​ള​ഞ്ഞ കാ​യം​കു​ളം സ്വ​ദേ​ശി വി​ശാ​ലി​ന് ഇ​നി ആ​ശ്വ​സി​ക്കാം. താ​ന​ല്ല, നെ​​ന്മാ​​റ ചേ​​രാ​​മം​​ഗ​​ലം പ​​ഴ​​ത​​റ ഗോ​​പാ​​ല​​ന്‍റെ മ​​ക​​ന്‍ ഗ​​ണേ​​ശ​​നാ​ണ് കേ​ര​ളം ദി​വ​സ​ങ്ങ​ളാ​യി തേ​ടി​ക്കൊ​ണ്ടി​രു​ന്ന  ആ ​ഭാ​ഗ്യ​വാ​ൻ. എ​ട്ടു​കോ​ടി​യു​ടെ തി​രു​വോ​ണം ബം​പ​ർ അ​ടി​ച്ചി​ട്ടും ഇ​തേ​വ​രെ അ​വ​കാ​ശ​മു​ന്ന​യി​ക്കാ​ത്ത ഭാ​ഗ്യ​വാ​നു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് അ​ങ്ങ​നെ വി​രാ​മ​മാ​യി. തൃ​​ശൂ​​ര്‍ ചേ​​ര്‍പ്പ് വ​​ല്ല​​ച്ചി​​റ ഡേ​​വീ​​സി​​ന്‍റെ വ​​ർ​​ക്ക്‌ ഷോ​​പ്പി​​ല്‍ ക​​ഴി​​ഞ്ഞ പ​​ത്തു​​വ​​ര്‍ഷ​​മാ​​യി ജോ​ലി ചെ​യ്യു​ന്ന ഗ​ണേ​ശ​ൻ സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റ് ഇ​ന്ന​ലെ വൈ​കി​ട്ട് നെ​ന്മാ​റ എ​സ്ബി​ടി ശാ​ഖ​യു​ടെ മാ​നെ​ജ​ർ​ക്കു കൈ​മാ​റി.
തി​രു​വോ​ണം ബം​പ​റി​ന്‍റെ വി​ജ​യി​യെ​ക്കു​റി​ച്ചു​ള്ള പു​കി​ലു​ക​ളൊ​ന്നു​മ​റി​യാ​ത്ത ഗ​ണേ​ശ​ൻ ശ​​നി​​യാ​​ഴ്ച വൈ​​കി​​ട്ട് വീ​​ട്ടി​​ലെ​​ത്തി അ​​ല​​മാ​​ര​​യി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന ലോ​​ട്ട​​റി ടി​​ക്ക​​റ്റ് എ​​ടു​​ത്തു നോ​​ക്കി​​യ​​പ്പോ​​ഴാ​​ണ് ഭാ​ഗ്യം തെ​ളി​ഞ്ഞ​ത് അ​റി​ഞ്ഞ​ത്. പ​​തി​​വാ​​യി ശ​​നി​​യാ​​ഴ്ച​​ക​​ളി​​ലാ​​ണ് ചേ​​ര്‍പ്പി​​ല്‍ നി​​ന്ന് വീ​​ട്ടി​​ലേ​​ക്കു വ​​രി​​ക. തി​​ങ്ക​​ളാ​​ഴ്ച തി​​രി​​ച്ച് ജോ​​ലി സ്ഥ​​ല​​ത്തേ​​ക്കു പോ​​കും. ഉ​​ത്രാ​​ട​​ദി​​ന​​ത്തി​​ൽ വീ​​ട്ടി​​ലേ​​ക്കു വ​​രു​​മ്പോ​​ള്‍ കു​​തി​​രാ​​ന്‍ അ​​യ്യ​​പ്പ​​ക്ഷേ​​ത്ര​​ത്തി​​ല്‍ തൊ​​ഴാ​​ന്‍ ഇ​​റ​​ങ്ങി. അ​​വി​​ടെ​​യു​​ള്ള ലോ​​ട്ട​​റി​​ക്കാ​​ര​​നി​​ല്‍ നി​​ന്ന് സാ​​ധാ​​ര​​ണ ടി​​ക്ക​​റ്റ് എ​​ടു​​ക്കു​​മ്പോ​​ഴാ​​ണ് ലോ​​ട്ട​​റി വി​​ല്‍പ്പ​​ന​​ക്കാ​​ര​​ന്‍ സ​​ന്തോ​​ഷ് ബം​​പ​​റെ​​ടു​​ക്കാ​​ന്‍ നി​​ര്‍ബ​​ന്ധി​​ച്ച​​ത്. സ​​ന്തോ​​ഷി​​നെ മു​​ന്‍പ​​രി​​ച​​യ​​മി​​ല്ല. തി​​രു​​വോ​​ണം ബം​​പ​​റാ​​യ​​ത് കൊ​​ണ്ട് എ​​ടു​​ത്തു. വീ​​ട്ടി​​ല്‍ കൊ​​ണ്ടു വ​​ന്ന് ടി​​ക്ക​​റ്റ് അ​​ല​​മാ​​ര​​യി​​ല്‍ സൂ​​ക്ഷി​​ച്ചു. തി​​രു​​വോ​​ണ​​ത്തി​​നു​​ശേ​​ഷം വീ​​ണ്ടും ജോ​​ലി​​ക്കു പോ​​യി. 29കാ​​ര​​നാ​​യ ഗ​​ണേ​​ശ​​ന്‍ അ​​വി​​വാ​​ഹി​​ത​​നാ​​ണ്.
ബം​പ​ർ സ​മ്മാ​ന​ത്തി​ന് അ​വ​കാ​ശ​മു​ന്ന​യി​ച്ച് ആ​രു​മെ​ത്തി​യി​ല്ലെ​ന്ന​ത് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ അ​മ്പ​ര​പ്പു​ണ്ടാ​യി​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ, സ​ന്തോ​ഷി​ൽ നി​ന്നു ടി​ക്ക​റ്റെ​ടു​ത്ത കാ​യം​കു​ളം സ്വ​ദേ​ശി വി​ശാ​ലാ​ണോ ആ ​ഭാ​ഗ്യ​വാ​ൻ എ​ന്ന സം​ശ​യ​മു​യ​ർ​ന്നു.  സ​ന്തോ​ഷി​ൽ നി​ന്നു വാ​ങ്ങി​യ ടി​ക്ക​റ്റ് പി​ന്നീ​ട് അ​ബ​ദ്ധ​ത്തി​ൽ ക​ത്തി​ച്ചു ക​ള​ഞ്ഞ​താ​യി വി​ശാ​ൽ പ​റ​ഞ്ഞി​രു​ന്നു. ടി​ക്ക​റ്റ് ക​ത്തി​ച്ചു ക​ള​ഞ്ഞ​തി​ൽ വി​ശാ​ലി​ന് ഇ​നി ന​ഷ്ട​ബോ​ധം വേ​ണ്ട. ഒ​രു​പ​ക്ഷേ, ലോ​ട്ട​റി അ​ടി​ച്ചി​ല്ലെ​ന്ന​തി​ൽ ന​ഷ്ട​ബോ​ധ​മി​ല്ലാ​ത്ത ആ​ദ്യ ആ​ളും വി​ശാ​ലാ​യി​രി​ക്കാം.