FLASH NEWS
Breaking News
തൃശൂരിൽ വ്യാഴാഴ്ച ഹർത്താൽ
Info

ച​രി​ത്ര​മു​റ​ങ്ങു​ന്ന ഇ​ന്ദ്ര​പ്ര​സ്ഥം

Wednesday, Oct 5, 2016,6:09 IST By മെട്രൊവാര്‍ത്ത A A A

മ​ഹാ​ഭാ​ര​ത​ത്തി​ലെ പ​ഞ്ച​പാ​ണ്ഡ​വ​രു​ടെ ത​ല​സ്ഥാ​ന​മാ​യി​രു​ന്നു ഇ​ന്ദ്ര​പ്ര​സ്ഥം.  മ​യ​ന്‍ എ​ന്ന മാ​ന്ത്രി​ക ശി​ല്പി പ​ടു​ത്തു​യ​ര്‍ത്തി​യ ന​ഗ​രം. അ​ന്നു​മു​ത​ല്‍ സ​ഹ​സ്രാ​ബ്ദ​ത്തി​ലേ​റെ​ക്കാ​ലം ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യാ​ധി​കാ​ര​ത്തി​ന്‍റെ അ​ച്ചു​ത​ണ്ടാ​യി​രു​ന്നു ഈ ​മ​ഹാ​ന​ഗ​രം. ര​ജ​പു​ത്ര​ര്‍, അ​ടി​മ​വം​ശം, ഖി​ല്‍ജി, തും​ഗ്ല​ക്ക്, സ​യ്യി​ദ്, ലോ​ധി, മു​ഗ​ള്‍ വം​ശ​ജ​ര്‍ എ​ന്നു തു​ട​ങ്ങി എ​ത്ര​യോ രാ​ജാ​ക്ക​ന്മാ​രു​ടെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യി​രു​ന്ന ന​ഗ​രം. ചെ​ങ്കോ​ട്ട​യുും ജു​മാ​മ​സ്ജി​ദും ഹു​മ​യൂ​ണ്‍ ടോ​മ്പും കു​ത്ത​ബ്മി​നാ​റു​മൊ​ക്കെ ത​ല​യു​യ​ര്‍ത്തി നി​ല്‍ക്കു​ന്ന​ത്. ഈ ​ച​രി​ത്ര ന​ഗ​ര​ത്തി​ലാ​ണ്. പ​ല പ​ല സാ​മ്രാ​ജ്യ​ങ്ങ​ളു​ടെ സിം​ഹാ​സ​ന​മാ​യി​രു​ന്ന കാ​ലം മു​ത​ല്‍ ആ​ധു​നി​ക ഭാ​ര​ത​ത്തി​ന്‍റെ ത​ല​സ്ഥാ​ന ന​ഗ​രം വ​രെ​യു​ള്ള ഡ​ല്‍ഹി​യു​ടെ ആ ​ച​രി​ത്ര​ക​ഥ​ക​ളാ​ണ് ഈ ​ല​ക്ക​ത്തി​ല്‍.
ഇ​ന്ത്യ​യു​ടെ വാ​തി​ല്‍പ്പ​ടി
ദെ​ഹ്ലി എ​ന്ന ഹി​ന്ദി വാ​ക്കി​ന്‍റെ അ​ര്‍ഥം വാ​തി​ല്‍പ്പ​ടി എ​ന്നാ​ണ്. ആ​ര​വ​ല്ലി പ​ര്‍വ​ത​നി​ര​ക​ളു​ടെ​യും യ​മു​നാ ന​ദി​യു​ടെ​യും ഇ​ട​യി​ലൂ​ടെ ഗം​ഗാ​സ​മ​ത​ല​ത്തി​ലേ​ക്ക് തു​റ​ക്കു​ന്ന വാ​തി​ല്‍പ്പ​ടി എ​ന്ന അ​ര്‍ഥ​ത്തി​ലാ​ണെ​ത്രെ ദെ​ഹ്ലി എ​ന്ന പേ​രു​വ​ന്ന​ത്. ആ ​ദെ​ഹ്ലി എ​പ്പോ​ഴോ ചെ​റു​താ​യി ദി​ല്ലി​യും ഡെ​ല്‍ഹി​യു​മാ​യി.
ച​രി​ത്രം
മ​ഹാ​ഭാ​ര​ത​ത്തി​ല്‍ പ​രാ​മ​ര്‍ശി​ക്കു​ന്ന പാ​ണ്ഡ​വ​രു​ടെ ഇ​ന്ദ്ര​പ്ര​സ്ഥം മ​ഥു​ര റോ​ഡി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന പു​രാ​ണ കി​ല​യു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​ണ് എ​ന്നാ​ണ് വി​ശ്വാ​സം. 1954 മു​ത​ല്‍ പ​ല കാ​ല​ങ്ങ​ളി​ലാ​യി ആ​ര്‍ക്കി​യോ​ള​ജി​ക്ക​ല്‍ സ​ര്‍വ്വേ ഒ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഉ​ത്ഖ​ന​ന​ത്തി​ല്‍ ഇ​തി​നു​ള്ള തെ​ളി​വു​ക​ള്‍ ല​ഭി​ക്കു​ക​യു​ണ്ടാ​യി. മ​ഹാ​ഭാ​ര​ത ക​ഥ ന​ട​ന്ന കാ​ല​ഘ​ട്ട​ത്തി​ലേ​തെ​ന്നു ക​രു​തു​ന്ന പാ​ത്ര​ങ്ങ​ള്‍ ഇ​വി​ടെ നി​ന്നു ല​ഭി​ച്ചു. മ​ഹാ​ഭാ​ര​ത​ത്തി​ല്‍ പ​ര​മാ​ര്‍ശി​ക്കു​ന്ന ഹ​സ്തി​ന​പു​രി (ഹ​സ്തി​നാ​പു​രി) കു​രു​ക്ഷേ​ത്രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും ഇ​തേ ത​രം പാ​ത്ര​ങ്ങ​ള്‍ ഉ​ദ്ഖ​ന​നം ചെ​യ്തെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.
ആ​ദി​മ മ​നു​ഷ്യ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ല്‍മ​ഴു പോ​ലു​ള്ള ആ​യു​ധ​ങ്ങ​ള്‍ ച​ത്ത​ര്‍പൂ​ര്‍, സൂ​ര​ജ്കു​ണ്ഡ്, ക​ല്‍ക്കാ​ജി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് പു​രാ​വ​സ്തു ഗ​വേ​ഷ​ണ വ​കു​പ്പ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.
ആ​ദ്യം ഭ​രി​ച്ച​വ​ര്‍
രാ​ജ​സ്ഥാ​നി​ലെ ക​നൗ​ജി​ല്‍ നി​ന്നു വ​ന്ന ര​ജ​പു​ത്ര​വം​ശ​ജ​രാ​യ തോ​മ​ര്‍മാ​രാ​ണ് ഡ​ല്‍ഹി​യി​ലെ ആ​ദ്യ രാ​ജ​വം​ശം. തോ​മ​ര്‍ രാ​ജാ​വാ​യ അ​നം​ഗ്പാ​ല്‍ ഒ​ന്നാ​മ​ന്‍ സൂ​ര​ജ്കു​ണ്ഡി​ല്‍ കോ​ട്ട​കൊ​ത്ത​ള​ങ്ങ​ള്‍ നി​ര്‍മ്മി​ച്ചു. അ​നം​ഗ്പാ​ല്‍ ര​ണ്ടാ​മ​ന്‍ ഡ​ല്‍ഹി​യെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​ക്കി ഉ​യ​ര്‍ത്തി. അ​ദ്ദേ​ഹം മെ​ഹ്റോ​ളി​യി​ല്‍ പ​ണി​ത ലാ​ല്‍കോ​ട്ട് ആ​ണ് ഡ​ല്‍ഹി​യി​ല്‍ പ​ണി​ത ആ​ദ്യ പ്ര​തി​രോ​ധ​ക്കോ​ട്ട. പ​ന്ത്ര​ണ്ടാം നൂ​റ്റാ​ണ്ടി​ന്‍റെ പ​കു​തി വ​രെ ഇ​വി​ടം തോ​മ​ര്‍ രാ​ജ​വം​ശം ഭ​രി​ച്ചു.
തു​ട​ര്‍ന്ന് ര​ജ​പു​ത്ര​ന്മാ​രാ​യ ചൗ​ഹാ​ന്‍മാ​ര്‍ ഇ​വി​ടം കീ​ഴ​ട​ക്കി. ചൗ​ഹാ​ന്‍മാ​രി​ലെ ശ​ക്ത​നാ​യ പൃ​ഥി​രാ​ജ് ചൗ​ഹാ​ന്‍ ഡ​ല്‍ഹി​യി​ലെ ആ​ദ്യ​ന​ഗ​ര​മാ​യ ഖി​ലാ​റാ​യ് പി​ത്തോ​ര പ​ണി​തു. പൃ​ഥി​രാ​ജി​ന്‍റെ കാ​ല​ത്താ​ണ് മു​ഹ​മ്മ​ദ് ഗോ​റി​യു​ടെ സൈ​ന്യം ഡ​ല്‍ഹി​യെ ആ​ക്ര​മി​ച്ച​ത്. ഈ ​യു​ദ്ധ​ത്തി​ല്‍ പൃ​ഥി​രാ​ജ് വി​ജ​യി​ച്ചു. ഒ​രു വ​ര്‍ഷ​ത്തി​നു ശേ​ഷം വീ​ണ്ടും തി​രി​ച്ചു​വ​ന്ന ഗോ​റി ത​റൈ​ന്‍  യു​ദ്ധ​ത്തി​ല്‍ പൃ​ഥി​രാ​ജി​നെ തോ​ല്‍പ്പി​ച്ച് ഡ​ല്‍ഹി​യി​ല്‍ മു​സ്ലിം ഭ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു. തു​ട​ര്‍ന്ന് പ​ത്തൊ​ന്‍പ​താം നൂ​റ്റാ​ണ്ടി​ന്‍റെ മ​ധ്യ​കാ​ല​ഘ​ട്ടം വ​രെ മു​സ്ലിം ച​ക്ര​വ​ര്‍ത്തി​മാ​രാ​ണ് ഡ​ല്‍ഹി​യെ അ​ട​ക്കി വാ​ണ​ത്. ഇ​സ്ലാ​മി​ക വാ​സ്തു​ശി​ല്പ​ത്തി​ന്‍റെ സൗ​ന്ദ​ര്യം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത് ഇ​ക്കാ​ല​ത്താ​ണ്.
ചെ​ങ്കോ​ട്ട​യി​ലു​യ​ര്‍ന്ന ബ്രി​ട്ടിഷ് പ​താ​ക
പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ല്‍ ത​ന്നെ തെ​ന്നി​ന്ത്യ​യി​ല്‍ സാ​ന്നി​ധ്യ​മു​റ​പ്പി​ച്ചി​രു​ന്ന ബ്രി​ട്ടീ​ഷു​കാ​ര്‍ക്ക് ഡ​ല്‍ഹി ക​ര​ഗ​ത​മാ​കു​ന്ന​ത് 1803 ലാ​ണ്. മ​റാ​ത്ത​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ മു​ഗ​ള്‍ രാ​ജാ​വാ​യ ഷാ ​ആ​ലം ര​ണ്ടാ​മ​ന്‍ ബ്രി​ട്ടി​ഷ് ജ​ന​റ​ലി​ന്‍റെ സ​ഹാ​യം തേ​ടി. ലോ​ര്‍ഡ് ലേ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബ്രി​ട്ടി​ഷ് സൈ​ന്യം പ​ഡാ​പ​ഡ്ഗ​ഞ്ചി​ല്‍ വ​ച്ച് മ​റാ​ത്ത​ക​ളെ തോ​ല്പ്പി​ച്ച് ഡ​ല്‍ഹി​യി​ല്‍ അ​ടി​ത്ത​റ​യു​റ​പ്പി​ക്കാ​നു​ള്ള ആ​ദ്യ ശി​ല​യി​ട്ടു. 1857 ലെ ​ഒ​ന്നാം സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തോ​ടെ ഡ​ല്‍ഹി​യി​ല്‍ മു​ഗ​ള്‍ ഭ​ര​ണ​ത്തി​ന് തി​ര​ശ്ശീ​ല വീ​ണു.
ത​ല​സ്ഥാ​ന മാ​റ്റം
ത​ല​സ്ഥാ​ന ന​ഗ​ര​മാ​യി​രു​ന്ന ക​ല്‍ക്ക​ത്ത​യ്ക്കു പ​ക​രം ബ്രി​ട്ടി​ഷു​കാ​ര്‍ ഡ​ല്‍ഹി​യി​ലേ​യ്ക്ക് ത​ല​സ്ഥാ​നം മാ​റ്റു​ന്ന​ത് 1911 ലാ​ണ്. ഡി​സം​ബ​ര്‍ 12 ന്. ​ജോ​ര്‍ജ് 5ാമ​നെ ബ്രി​ട്ടി​ഷ് ഇ​ന്ത്യ​യു​ടെ ച​ക്ര​വ​ര്‍ത്തി​യാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​യി ഡ​ല്‍ഹി​യി​ലെ കൊ​റോ​ണേ​ഷ​ന്‍ പാ​ര്‍ക്കി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​ന്‍ സ​ര്‍ക്കാ​രി​ന്‍റെ ഇ​രി​പ്പി​ടം കൊ​ല്‍ക്ക​യി​ല്‍ നി​ന്ന് ഡ​ല്‍ഹി​യി​ലേ​ക്ക് മാ​റ്റു​ന്ന കാ​ര്യം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. 1931 ഫി​ബ്ര​വ​രി 10 ന് ​ലോ​ര്‍ഡ് ഇ​ര്‍വി​ന്‍ ന്യൂ​ഡ​ല്‍ഹി ന​ഗ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. 1947 വ​രെ ഡ​ല്‍ഹി ഭ​രി​ച്ച​ത് ബ്രി​ട്ടി​ഷു​കാ​രാ​ണ്.
ന്യൂ​ഡ​ല്‍ഹി രൂ​പ​ക​ല്പ​ന ചെ​യ്ത​വ​ര്‍
1911 ലെ ​ത​ല​സ്ഥാ​ന മാ​റ്റ​ത്തി​നാ​യ് പു​തി​യൊ​രു ഡ​ല്‍ഹി ബ്രി​ട്ടി​ഷു​കാ​ര്‍ കെ​ട്ടി​പ്പ​ടു​ത്തു. ഭ​ര​ണാ​സി​രാ​കേ​ന്ദ്ര​മാ​യ ന്യൂ​ഡ​ല്‍ഹി രൂ​പ​ക​ല്പ​ന ചെ​യ്ത് നി​ര്‍മി​ക്കാ​ന്‍ അ​ന്ന​ത്തെ വി​ഖ്യാ​ത വാ​സ്തു​ശി​ല്പി​ക​ളാ​യ സ​ര്‍ എ​ഡ്വി​ന്‍ ല്യൂ​ട്ടി​ന്‍സി​നേ​യും  സ​ര്‍ ഹെ​ര്‍ബ​ര്‍ട്ട് ബേ​ക്ക​റെ​യു​മാ​ണ് വൈ​സ്റോ​യ് ഹാ​ര്‍ഡി​ഞ്ച് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഇം​ഗ്ലി​ഷ് ഇ​ന്ത്യ​ന്‍ വാ​സ്തു​വി​ദ്യാ രീ​തി സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ട് അ​വ​ര്‍ ഡ​ല്‍ഹി​യെ പു​തു​ക്കി​പ്പ​ണി​തു. രാ​ഷ്ട്ര​പ​തി​ഭ​വ​നും സൗ​ത്ത്  നോ​ര്‍ത്ത് ബ്ലോ​ക്കു​ക​ളും പാ​ര്‍ല​മെ​ന്‍റ് ഹൗ​സും ഇ​ന്ത്യാ​ഗേ​റ്റും കൊ​ണാ​ട്ട് പ്ലേ​സും ഉ​ദ്യാ​ന​ങ്ങ​ളും വി​ശാ​ല​മാ​യ പാ​ത​ക​ളും ഉ​ള്‍പ്പെ​ട്ട ന്യൂ​ഡ​ല്‍ഹി ലോ​ക​ത്തെ ഏ​തൊ​രു ത​ല​സ്ഥാ​ന ന​ഗ​ര​ത്തോ​ടും കി​ട​പി​ടി​ക്കു​ന്ന ന​ഗ​ര​മാ​യി മാ​റി. ബ്രി​ട്ടി​ഷു​കാ​രു​ടെ നി​ര്‍മി​തി​ക്കു പു​റ​മെ ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യു​ടെ നി​ര​വ​ധി കാ​ര്യാ​ല​യ​ങ്ങ​ളും പി​ല്‍ക്കാ​ല​ത്ത് ന്യൂ​ഡ​ല്‍ഹി​യി​ല്‍ ഉ​യ​ര്‍ന്നു വ​ന്നു.
റെ​യ്സി​ന കു​ന്നും രാ​ഷ്ട്ര​പ​തി ഭ​വ​നും
ചു​റ്റ വ​ട്ട​ത്തു നി​ന്ന് 60 അ​ടി​യോ​ളം ഉ​യ​ര്‍ന്നു നി​ല്‍ക്കു​ന്ന റെ​യ്സി​ന കു​ന്നി​ല്‍ ല്യൂ​ട്ടി​ന്‍സ് രൂ​പ​ക​ല്പ​ന ചെ​യ്ത വൈ​സ്രോ​യി ഹൗ​സ് ആ​ണ് ന്യൂ​ഡ​ല്‍ഹി​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന കെ​ട്ടി​ടം. സ്വാ​ത​ന്ത്രാ​ന​ന്ത​രം അ​ത് രാ​ഷ്ട്ര​പ​തി ഭ​വ​നാ​യി മാ​റി. ഇം​ഗ്ലി​ഷ് അ​ക്ഷ​ര​മാ​ല​യി​ലെ ഒ ​ആ​കൃ​തി​യി​ല്‍ 4 നി​ല​ക​ളി​ലാ​യി 340മു​റി​ക​ളു​ള്‍പ്പെ​ടു​ന്ന​താ​ണ് രാ​ഷ്ട്ര​പ​തി ഭ​വ​ന്‍. 1950 മു​ത​ലാ​ണ് വൈ​സ്രോ​യി ഹൗ​സ് രാ​ഷ്ട്ര​പ​തി ഭ​വ​നാ​യി മാ​റി​യ​ത്. നാ​ല് ല​ക്ഷം പൗ​ണ്ടി​ല്‍ നാ​ലു വ​ര്‍ഷം​കൊ​ണ്ട് ഈ ​കെ​ട്ടി​ടം പൂ​ര്‍ത്തി​യാ​ക്കാ​നാ​ണ് ബ്രി​ട്ടി​ഷു​കാ​ര്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ പ​ണി 17 വ​ര്‍ഷ​ത്തോ​ളം നീ​ണ്ടു. ചെ​ല​വാ​ക​ട്ടെ 4 ല​ക്ഷം പൗ​ണ്ടി​ല്‍ നി​ന്ന് 8,77,136 (1.28 കോ​ടി) പൗ​ണ്ടാ​യി ഉ​യ​ര്‍ന്നു.
രാ​ഷ്ട്ര​പ​തി ഭ​വ​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന ആ​ക​ര്‍ഷ​ണം റോ​മ​ന്‍ ദേ​വാ​ല​യ മാ​തൃ​ക​യി​ല്‍ പ​ണി​ത, ത​ല​യു​യ​ര്‍ത്തി​നി​ല്‍ക്കു​ന്ന താ​ഴി​ക​ക്കു​ട​മാ​ണ്. സൂ​ര്യ പ്ര​കാ​ശം നേ​രി​ട്ട് പ​തി​ക്കാ​തി​രി​ക്കാ​നും മ​ഴ​ക്കാ​ല​ത്ത് മ​ഴ​വെ​ള്ളം ചു​മ​രു​ക​ളി​ല്‍ വീ​ഴു​ന്ന​ത് ത​ട​യാ​നും മേ​ല്‍ക്കൂ​ര​യ്ക്കു താ​ഴെ പ​തി​പ്പി​ച്ച ച​ജ്ജു​ക​ള്‍, മേ​ല്‍ക്കൂ​ര​ക​ളെ അ​ല​ങ്ക​രി​ക്കാ​നാ​യി സ്വീ​ക​രി​ക്കു​ന്ന ക​മാ​നാ​കൃ​തി​യി​ലു​ള്ള നി​ര്‍മാ​ണ​മാ​യ ച​ത്രി​ക​ള്‍, ബു​ദ്ധി​സ്റ്റ് രീ​തി​യി​ലു​ള്ള കൈ​വ​രി​ക​ള്‍ എ​ന്നി​വ ഇ​ന്ത്യ​ന്‍ വാ​സ്തു​ശി​ല്പ മാ​തൃ​ക​യു​ടെ മ​കു​ടോ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്.  രാ​ഷ്ട്ര​പ​തി ഭ​വ​ന്‍റെ പി​ന്നി​ലാ​യാ​ണ് മ​നോ​ഹ​ര​മാ​യ മു​ഗ​ള്‍ ഗാ​ര്‍ഡ​ന്‍.
സൗ​ത്ത് നോ​ര്‍ത്ത് ബ്ലോ​ക്കു​ക​ള്‍
രാ​ഷ്ട​പ​തി ഭ​വ​നു മു​ന്നി​ല്‍ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യാ​ണ് കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് മ​ന്ദി​ര​ങ്ങ​ളാ​യ സൗ​ത്ത് നോ​ര്‍ത്ത് ബ്ലോ​ക്കു​ക​ള്‍ സ്ഥി​തി​ചെ​യ്യു​ന്ന​ത്. വി​ഖ്യാ​ത ബ്രി​ട്ടി​ഷ് വാ​സ്തു ശി​ല്പി​യാ​യ ഹെ​ര്‍ബേ​ര്‍ട്ട് ബേ​ക്ക​റാ​ണ് ഈ ​മ​നോ​ഹ​ര കെ​ട്ടി​ടം രൂ​പ​ക​ല്പ​ന ചെ​യ്ത​ത്. സൗ​ത്ത് ബ്ലോ​ക്കി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും വി​ദേ​ശ​കാ​ര്യ  പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും കാ​ര്യാ​ല​യ​ങ്ങ​ള്‍.
പാ​ര്‍ല​മെ​ന്‍റ് മ​ന്ദി​രം
ബ്രി​ട്ടി​ഷ് ഭ​ര​ണ കാ​ല​ത്തെ കൗ​ണ്‍സി​ല്‍ ഹൗ​സാ​ണ് ഇ​ന്ന​ത്തെ പാ​ര്‍ല​മെ​ന്‍റ് മ​ന്ദി​രം. സെ​ക്ര​ട്ട​റി​യേ​റ്റ് കെ​ട്ടി​ട​ങ്ങ​ള്‍ക്ക് അ​ല്പ​മ​ക​ലെ​യാ​യി ഇ​തു സ്ഥി​തി ചെ​യ്യു​ന്നു. ഹെ​ര്‍ബ​ര്‍ട്ട് ബേ​ക്ക​റാ​ണ് പാ​ര്‍ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ശി​ല്പി. 1921 ഫെ​ബ്രു​വ​രി 12 ന് ​കൊ​ണാ​ട്ടി​ലെ പ്ര​ഭു​വാ​യ പ്രി​ന്‍സ് ആ​ര്‍ത​ര്‍ പാ​ര്‍ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു. ആ​റു​വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം 1927 ജ​നു​വ​രി 18 ന് ​ഗ​വ​ര്‍ണ​ര്‍ ജ​ന​റ​ല്‍ ലോ​ര്‍ഡ് ഇ​ര്‍വി​ന്‍ പാ​ര്‍ല​മെ​ന്‍റ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​റ് ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് വൃ​ത്താ​കൃ​തി​യി​ല്‍ രൂ​പ​ക​ല്പ​ന ചെ​യ്ത പാ​ര്‍ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന് 144 തൂ​ണു​ക​ളും 560 അ​ടി വ്യാ​സ​വു​മു​ണ്ട്. 98 അ​ടി വ്യാ​സ​മു​ള്ള താ​ഴി​ക​ക്കു​ട​മാ​ണ് പാ​ര്‍ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന് മാ​റ്റു​കൂ​ട്ടു​ന്ന​ത്. അ​ര്‍ധ​വൃ​ത്താ​കൃ​തി​യി​ലു​ള്ള രാ​ജ്യ​സ​ഭ​യും ലോ​ക​സ​ഭ​യും, മ​ധ്യ​ത്തി​ല്‍ വൃ​ത്താ​കൃ​തി​യി​ലു​ള്ള സെ​ന്‍ട്ര​ല്‍ ഹാ​ളും ഈ ​മ​ന്ദി​ര​ത്തി​ന​ക​ത്താ​ണ്.
ഇ​ന്ത്യാ​ഗേ​റ്റ്
ഒ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ല്‍ മ​രി​ച്ച ജ​വാ​ന്മാ​രു​ടെ സ്മ​ര​ണ​യ്ക്കാ​യി ല്യൂ​ട്ടി​ന്‍സ് രൂ​പ ക​ല്പ​ന ചെ​യ്ത് നി​ര്‍മി​ച്ച സ്മാ​ര​ക ഗേ​റ്റാ​ണ് ഇ​ന്ത്യാ​ഗേ​റ്റ്. രാ​ഷ്ട്ര​പ​തി ഭ​വ​നും റെ​യ്സി​ന​കു​ന്നി​നും അ​ഭി​മു​ഖ​മാ​യാ​ണ് ഇ​തി​ന്‍റെ നി​ല്പ്. 1921 ലാ​രം​ഭി​ച്ച ഇ​ന്ത്യാ​ഗേ​റ്റി​ന്‍റെ നി​ര്‍മാ​ണം 10 വ​ര്‍ഷ​ങ്ങ​ള്‍ക്കു​ശേ​ഷം 1931ലാ​ണ് പൂ​ര്‍ത്തി​യാ​യ​ത്. ഓ​ള്‍ ഇ​ന്ത്യ വാ​ര്‍ മെ​മ്മോ​റി​യ​ല്‍ എ​ന്നാ​യി​രു​ന്നു ആ​ദ്യ പേ​ര്. 42 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള ഈ ​ഗേ​റ്റി​ല്‍ 13,516 സൈ​നി​ക​രു​ടെ പേ​രു​ക​ള്‍ ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്നു.
1971 മു​ത​ല്‍ ഒ​രി​ക്ക​ലും കെ​ടാ​തെ ഇ​വി​ടെ അ​മ​ര്‍ ജ​വാ​ന്‍ ജ്യോ​തി ജ്വ​ലി​ക്കു​ന്നു. ക​ര​സേ​ന​യു​ടെ​യും നാ​വി​ക സേ​ന​യു​ടെ​യും വ്യോ​മ​സേ​ന​യു​ടെ​യും ഓ​രോ​വി​ധം സൈ​നി​ക​ന്‍ 24 മ​ണി​ക്കൂ​റും ഇ​ന്ത്യാ​ഗേ​റ്റി​ന് കാ​വ​ല്‍ നി​ല്‍ക്കു​ന്നു.
ജ​ന്ദ​ര്‍ മ​ന്ത​ര്‍
ജ​യ്പൂ​ര്‍ രാ​ജാ​വാ​യ മ​ഹാ​രാ​ജ ജ​യ്സി​ങ്ങ് ര​ണ്ടാ​മ​ന്‍ 1724 ല്‍ ​നി​ര്‍മ്മി​ച്ച വാ​ന നി​രീ​ക്ഷ​ണ കേ​ന്ദ്രം. കോ​ണാ​ട്ട് പ്ലേ​സി​നു സ​മീ​പം സ​ന്‍സ​ദ് മാ​ര്‍ഗി​നോ​ടു ചേ​ര്‍ന്ന് സ്ഥി​തി ചെ​യ്യു​ന്നു. സൂ​ര്യ​ന്‍, ച​ന്ദ്ര​ന്‍, മ​റ്റു​ഗ്ര​ഹ​ങ്ങ​ൾ എ​ന്നി​വ​യെ ഇ​വി​ടെ നി​ന്നും നി​രീ​ക്ഷി​ക്ക​ക്കാം.
ലോ​ട്ട​സ് ടെം​മ്പി​ള്‍: തെ​ക്ക​ന്‍ ഡ​ല്‍ഹി​യി​ലെ ക​ല്‍ക്കാ​ജി​യി​ല്‍ പ​ണി​ത ബ​ഹാ​യി മ​ത​ക്കാ​രു​ടെ ആ​രാ​ധ​നാ​ല​യം. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ താ​ജ്മ​ഹ​ല്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ക്ഷേ​ത്ര​ത്തി​ന്‍റെ പ​ണി പൂ​ര്‍ത്തി​യാ​യ​ത് 1986 ലാ​ണ്. കാ​ന​ഡ​ക്കാ​ര​നാ​യ വാ​സ്തു ശി​ല്പി ഫ​രി​ബോ​ര്‍ഡ് സാ​ഹ​ബ​യാ​ണ് ഇ​ത് രൂ​പ​ക​ല്പ​ന ചെ​യ്ത​ത്.
അ​ക്ഷ​ര്‍ധാം ക്ഷേ​ത്രം
കി​ഴ​ക്ക​ന്‍ ഡ​ല്‍ഹി​യി​ലെ യ​മു​നാ​തീ​ര​ത്തു പ​ണി​ത ഈ ​ക്ഷേ​ത്ര സ​മു​ച്ഛ​യം 2005 ല്‍ ​രാ​ഷ്ട്ര​പ​തി​യാ​യി​രു​ന്ന എ.​പി.​ജെ അ​ബ്ദു​ള്‍ക​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
രാ​ജ്ഘ​ട്ട്: യ​മു​നാ​തീ​ര​ത്ത് ന​രി​കി​ലാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ശ​വ​കു​ടീ​രം സ്ഥി​തി​ചെ​യ്യു​ന്ന രാ​ജ്ഘ​ട്ട്. ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു​വി​ന്‍റെ ശ​വ​കു​ടീ​ര​മാ​യ ശാ​ന്തി​വ​നം, ലാ​ല്‍ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി ശ​വ​കു​ടീ​രം വി​ജ​യ്ഘ​ട്ട്, ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ശ​വ​കു​ടീ​രം​ശ​ക്തി​സ്ഥ​ല്‍, രാ​ജീ​വ് ഗാ​ന്ധി​യു​ടെ വീ​ര്‍ഭൂ​മി, ചൗ​ധ​രി ച​ര​ണ്‍സിം​ഗി​നെ കി​സാ​ന്‍ഘ​ട്ട് തു​ട​ങ്ങി​യ ശ​വ​കു​ടീ​ര​ങ്ങ​ളും രാ​ജ്ഘ​ട്ടി​ന​ടു​ത്താ​ണ്.
ഗ്യാ​ര​ഹ് മൂ​ര്‍ത്തി
സ​ര്‍ദാ​ര്‍ പ​ട്ടേ​ല്‍ റോ​ഡും മ​ദ​ര്‍ തെ​രേ​സ റോ​ഡും കൂ​ട്ടി​മു​ട്ടു​ന്ന ടി ​ജം​ഗ്ഷ​നി​ല്‍ നി​ല​കൊ​ള്ളു​ന്ന, ഗാ​ന്ധി​ജി​യു​ടെ ദ​ണ്ഡി​മാ​ര്‍ച്ചി​നെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ശി​ല്പ​സ​മു​ച്ഛ​യ​മാ​ണ് ഗ്യാ​ര​ഹ് മൂ​ര്‍ത്തി. ദേ​വി പ്ര​സാ​ദ്റോ​യ് ചൗ​ധ​രി​യാ​ണ് ശി​ല്പി.
ദേ​ശീ​യ മ്യൂ​സി​യം
ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ മ്യൂ​സി​യ​ങ്ങ​ളി​ലൊ​ന്ന്. അ​യ്യാ​യി​രം വ​ര്‍ഷ​ത്തെ ഭാ​ര​ത​ത്തി​ന്‍റെ സാം​സ്ക്കാ​രി​ക പൈ​തൃ​ക​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം ച​രി​ത്ര​ശേ​ഷി​പ്പു​ക​ള്‍ ഇ​വി​ടെ പ്ര​ദ​ര്‍ശി​പ്പി​ച്ചി​രി​ക്കു​ന്നു.
ഗാ​ന്ധി സ്മൃ​തി
ന്യൂ​ഡ​ല്‍ഹി​യി​ലെ തീ​സ് ജ​ന​വ​രി മാ​ര്‍ക്കി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി മ്യൂ​സി​യ​മാ​ണി​ത്. അ​വ​സാ​ന​കാ​ല​ത്ത് 144 ദി​വ​സ​ങ്ങ​ള്‍ ഗാ​ന്ധി​ജി ചെ​ല​വ​ഴി​ച്ച ബി​ര്‍ളാ​ഹൗ​സാ​ണ് ഇ​ന്ന​ത്തെ ഗാ​ന്ധി സ്മൃ​തി. 1948 ജ​ന​വ​രി 30ന് ​ഗാ​ന്ധി​ജി വെ​ടി​യേ​റ്റു വീ​ണ​ത് ഇ​തി​ന്‍റെ മു​റ്റ​ത്താ​ണ്. ഗാ​ന്ധി​ജി​യു​ടെ ജീ​വ​ച​രി​ത്ര​ഗ്ര​ന്ഥ​ങ്ങ​ളും ചി​ത്ര​ങ്ങ​ളു​മൊ​ക്കെ ഇ​വി​ടെ സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.
റെ​യ്‌ല്‍ മ്യൂ​സി​യം
ഇ​ന്ത്യ​ന്‍ റെ​യി​ല്‍വേ​യു​ടെ ച​രി​ത്രം വെ​ളി​വാ​ക്കു​ന്ന ദേ​ശീ​യ മ്യൂ​സി​യ​മാ​ണ് റെ​യി​ല്‍ മ്യൂ​സി​യം. ചാ​ണ​ക്യ​പു​രി​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്നു. 1977ല്‍ ​പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള ഏ​ഷ്യ​യി​ലെ ഏ​ക​മ്യൂ​സി​യ​മാ​ണി​ത്.
പാ​വ​മ്യൂ​സി​യം
മ​ല​യാ​ളി​ക​ളും ഇ​ന്ത്യ​ന്‍ കാ​ര്‍ട്ടൂ​ണി​ന്‍റെ കു​ല​പ​തി​യു​മാ​യി​രു​ന്ന ശ​ങ്ക​ര്‍ മു​ന്‍കൈ​യ്യെ​ടു​ത്ത് രൂ​പം​കൊ​ടു​ത്ത മ്യൂ​സി​യം ബ​ഹ​ദൂ​ര്‍ഷാ സ​ഫ​ര്‍ മാ​ര്‍ഗി​ലെ നെ​ഹ്രു ഹൗ​സി​ല്‍ സ്ഥി​തി ചെ​യ്യു​ന്നു. 85 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ആ​റാ​യി​ര​ത്തോ​ളം പാ​വ​ക​ള്‍ ഈ ​മ്യൂ​സി​യ​ത്തി​ലു​ണ്ട്.
ഡ​ല്‍ഹി​യി​ലെ സ്മാ​ര​ക​ങ്ങ​ള്‍
ഓ​രോ കാ​ല​ഘ​ട്ട​ത്തി​ന്‍റെ​യും സാം​സ്ക്കാ​രി​ക​ത്ത​നി​മ പ്ര​തി​ഫ​ലി​പ്പി​ച്ചു കൊ​ണ്ട് ത​ല​യു​യ​ര്‍ത്തി നി​ല്‍ക്കു​ന്ന ഒ​രു​പാ​ട് സ്മാ​ര​ക​മ​ന്ദി​ര​ങ്ങ​ളും കോ​ട്ട​ക​ളും ഡ​ല്‍ഹി​യി​ല്‍ ഇ​ന്നും സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ട്.
കു​ത്ത​ബ്മി​നാ​ര്‍, ഖു​വു​ത്തു​ല്‍ ഇ​സ്ലാം മ​സ്ജി​ദ്, പു​രാ​ത​ന കാ​ല​ത്തെ ഇ​ന്ത്യ​ന്‍ ലോ​ഹ​സം​സ്ക്ക​ര​ണ വി​ദ്യ വി​ളി​ച്ചോ​തു​ന്ന ഇ​രു​മ്പു​തൂ​ണ്‍, അ​ലാ​വു​ദ്ദീ​ന്‍ ഖി​ല്‍ജി നി​ര്‍മ്മി​ച്ച അ​ല​യ് മി​നാ​ര്‍, സ​ഫ​ര്‍ മ​ഹ​ല്‍, ജ​ഹാ​സ്മ​ഹ​ല്‍, സു​ല്‍ത്താ​ന്‍ ഘ​ഡി​യു​ടെ ശ​വ​കു​ടീ​രം, ഫി​റോ​ഷ് ഷാ​യു​ടെ ശ​വ​കു​ടീ​രം , ഈ​ദ്ഗാ​ഹ്, വി​ജ​യ് മ​ണ്ഡ​ല്‍ കോ​ട്ട, തു​ഗ്ല​ക്കാ​ബാ​ദ് കോ​ട്ട്, സ​ഫ്ദ​ര്‍ജ​ങ് ടോ​മ്പ്, കോ​ട്ട്ല ഫി​റോ​സ്ഷാ, പു​രാ​ണ​കി​ല, ഹു​മ​യൂ​ണ്‍ ടോ​മ്പ്, അ​മീ​ര്‍ഖു​സ്രു​വി​ന്‍റെ ശ​വ​കു​ടീ​രം, ചെ​ങ്കോ​ട്ട, ജു​മാ​മ​സ്ജി​ദ്, ഫ​ത്തേ​പു​രി മ​സ്ജി​ദ്, റ​സി​യ സു​ല്‍ത്താ​ന​യു​ടെ ശ​വ​കു​ടീ​രം, ടെ​ലി​ഗ്രാ​ഫ് മെ​മ്മോ​റി​യ​ല്‍ എ​ന്നു തു​ട​ങ്ങി അ​നേ​കം സ്മാ​ര​ക​മ​ന്ദി​ര​ങ്ങ​ള്‍ ഡ​ല്‍ഹി​യി​ലു​ണ്ട്.