FLASH NEWS
Breaking News
കേജ്രിവാളിനെതിരേ അരുണ്‍ ജയ്റ്റ്ലി മാന നഷ്ടക്കേസ് ഫയല്‍ ചെയ്തു
Cinema

പുലിമുരുകന് പാരയായി ഒപ്പം

Wednesday, Oct 5, 2016,12:47 IST By മെട്രൊവാര്‍ത്ത A A A

കൊച്ചി : പുലിമുരുകന് പാരയായി  മോഹൻലാൽ.  ഇത് കേട്ട് നെറ്റി  ചുളിക്കാൻ വരട്ടെ. മോഹൻലാൽ പ്രീയദർശൻ ‌ടീമന്‍റെ ഒപ്പം കാരണം പുലിമുരുകൻ വിചാരിച്ച അത്ര തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ  സാധിക്കില്ലയെന്ന് പുതിയ വാർത്തകൾ.

മലയാളത്തിലും മറ്റ് ഭാഷകളിലുമായി 300 ലേറെ തീയേറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ്  ഇപ്പോൾ ഒപ്പം കാരണം തീയേറ്ററുകളുടെയെണ്ണം വെട്ടിക്കുറച്ചത്. പുലിമുരുകന്‍റെ റിലീസ് ഇപ്പോള്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന ‘ഒപ്പ’ ത്തിന്റെ കളക്ഷനെ ബാധിക്കും എന്നതുകൊണ്ടാണ് റിലീസിംഗ് സെന്‍ററുകളുടെ എണ്ണം കുറച്ചത്. ഒപ്പം മികച്ച കളക്ഷന്‍ നേടി കുതിയ്ക്കുകയാണെന്നും തന്‍റെ തന്നെ ചിത്രമായ ‘പുലിമുരുകന്‍’ കാരണം ‘ഒപ്പ’ ത്തിന്‍റെ കളക്ഷനെ ബാധിക്കരുതെന്ന് മോഹന്‍ലാലിന് നിര്‍ബന്ധമുണ്ട്

ചിത്രം കേരളത്തില്‍ ആദ്യ ദിവസം തന്നെ 200 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതില്‍ നിന്നും 40 എണ്ണം വെട്ടിക്കുറച്ചു. കേരളത്തില്‍ 160 തിയേറ്ററുകളില്‍ ‘പുലിമുരുകന്‍’ പ്രദര്‍ശിപ്പിക്കും എന്നാണ് ഇപ്പോഴുള്ള തീരുമാനം. ഒക്ടോബര്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ എത്തും.  റിലീസിന് ശേഷം പ്രേക്ഷക പ്രതികരണത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രദര്‍ശനം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.