FLASH NEWS
Breaking News
ജിഷ വധക്കേസ്: ശിക്ഷാവിധി വ്യാഴാഴ്ച
Crime

സുഗന്ധ ദ്രവ്യ ഗവേഷക മോണിക്ക ഘുർഡെ കൊല്ലപ്പെട്ട നിലയിൽ

Friday, Oct 7, 2016,19:03 IST By മെട്രൊവാര്‍ത്ത A A A

പനാജി: പ്രശസ്ത സുഗന്ധ ദ്രവ്യ ഗവേഷക മോണിക്ക ഘുർഡെ കൊല്ലപ്പെട്ട നിലയിൽ. ഗോവ സാൻഗോൾഡയിലെ സ്വന്തം വീട്ടിലാണ് മോണിക്കയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂർമ നഗ്നമായിരുന്നു മൃതദേഹം. കൈകാലുകൾ കട്ടിലിൽ കെട്ടിയ നിലയിലായിരുന്നു. മോണിക്കയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്.

വ്യാഴാഴ്ച രാത്രിയാണ് കൊലനടന്നതെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മോണിക്കയുടെ സഹോദരൻ വ്യാവാഴ്ച രാവിലെ ഇവരെ പല തവണ വിളിച്ചിരുന്നു. എന്നാൽ പ്രതികരിച്ചിരുന്നില്ല. തുടർന്ന് ഇതേ ഫ്ലാറ്റിൽ താമസിക്കുകയായിരുന്ന മറ്റൊരാളോട് മോണിക്കയെ കുറിച്ച് അന്വേഷിച്ചു. ഇയാൾ വന്ന് നോക്കിയപ്പോഴാണ് മോണിക്കയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മോണിക്കയുടെ കഴുത്തിൽ മുറിവേറ്റ പാടുണ്ട്. ബുധനാഴ്ച രാത്രിയൊ വ്യാഴാഴ്ച പുലർച്ചയൊ ആണ് കൊലനടന്നതെന്നാണ് സംശയിക്കുന്നത്. മരണകാരണം എന്താണെന്നറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.