FLASH NEWS
Breaking News
ഓഹരി സൂചികകൾ നഷ്ടത്തിൽ
India

പെല്ലറ്റ് ആക്രമണത്തിൽ പന്ത്രണ്ടുകാരൻ കൊല്ലപ്പെട്ടു; ശ്രീനഗറിൽ കർഫ്യു

Saturday, Oct 8, 2016,9:56 IST By മെട്രൊവാര്‍ത്ത A A A

ശ്രീനഗർ: ഒരു ഇടവേളയ്ക്ക് ശേഷം കശ്മീർ വീണ്ടും സംഘർഷ ഭൂമിയാകുന്നു. വെള്ളിയാഴ്ച വൈകീട്ട് പ്രതിഷേധക്കാർക്ക് നേരെയുള്ള സുരക്ഷ സേനയുടെ പെല്ലറ്റ് ആക്രമണത്തിൽ പന്ത്രണ്ടു വയസുകാരൻ കൊല്ലപ്പെട്ടതോടെയാണ് വീണ്ടും സംഘർഷം ഉടലെടുത്തിരിക്കുന്നത്.

പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ പന്ത്രണ്ടുകാരൻ ജുനൈദ് അഹ്‌മദ് കൊല്ലപ്പെട്ടതോടെ ശ്രീനഗറിൽ സംഘർഷം രൂക്ഷമാവുകയായിരുന്നു. ഇതിനെ തുടർന്ന് ശ്രീനഗറിൽ വീണ്ടും കർഫ്യു പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനിടെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 91 ആയി.

എന്നാൽ ജുനൈദ് പ്രതിഷേധ പ്രകടനങ്ങൾ ഭാഗമായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. തന്‍റെ വീടിന് മുന്നിലെ ഗേറ്റിൽ നിൽക്കുമ്പോഴായിരുന്നു ജുനൈദിന് നേരെയുള്ള സേനയുടെ പെല്ലറ്റ് ആക്രമണം. നൂറ് കണക്കിന് ആളുകളാണ് ജുനൈദിന്‍റെ മരണത്തെ തുടർന്ന് തെരുവിൽ പ്രതിഷേധത്തിനിറങ്ങിയത്. സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധക്കാരുടെ മുദ്രാവാക്യങ്ങൾ. ജുനൈദിന്‍റെ മൃതദേഹവുമായുള്ള വിലാപയാത്രയ്ക്ക്  നേരെ സുരക്ഷ സേന കണ്ണീർ വാതകം പ്രയോഗിച്ചു.