FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
India

പട്ടാളക്കാരനെ രക്ഷിച്ച് കശ്മീരിലെ യുവാക്കൾ

Sunday, Oct 9, 2016,19:11 IST By മെട്രൊവാര്‍ത്ത A A A

ശ്രീനഗർ: ഹിസ്ബുൾ മുജാഹിദ്ധീൻ അംഗം ബുർഹാൻ വാനിയുടെ മരണത്തിന് ശേഷം സുരക്ഷ സേനയും കശ്മീരികളും തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ വാർത്തകളായിരുന്നു കശ്മീരിൽ നിന്നും വന്നിരുന്നത്. എന്നാൽ അപകടത്തിൽപ്പെട്ട ‌ട്രക്കിൽ കുടുങ്ങിയ ജവാനെ രക്ഷിക്കുന്ന കശ്മീരി യുവാക്കളുടെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ശ്രീനഗർ ബൈപ്പാസ് റോഡിന് സമീപം പട്ടാള വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്‌ടപ്പെട്ട് മറിഞ്ഞ വാഹനത്തിനുള്ളിൽ കുടുങ്ങിയ പട്ടാളക്കാരനെ പുറത്തെടുക്കാൻ പ്രദേശവാസികൾ ഒാടിയെത്തുകയായിരുന്നു. പ്രതിഷേധ പ്രകടനങ്ങളിൽ പെല്ലറ്റ് തോക്കകളിലൂടെയും കല്ലുകളിലൂടെയും സംവദിച്ചിരുന്ന സുരക്ഷ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള വിദ്വേഷങ്ങളൊന്നും അവിടെ കണ്ടില്ല. വാഹനത്തിനുള്ളിൽ കുടുങ്ങിയ പട്ടാളക്കാരനെ രക്ഷിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം.

പട്ടാളക്കാരനെ രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിലും ചർച്ചാ വിഷയമായിട്ടുണ്ട്. സുരക്ഷ സേനയുടെ പെല്ലറ്റ് ആക്രണത്തിൽ പന്ത്രണ്ടുകാരൻ കൊല്ലപ്പെട്ടതിനെ തുടർന്ന് കശ്മീരിൽ വീണ്ടും സംഘർഷം ഉടലെടുക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.