FLASH NEWS
Breaking News
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
kerala

മോഡിയെ വിമർശിച്ച് കനയ്യ തലസ്ഥാനത്ത്

Tuesday, Oct 11, 2016,12:57 IST By മെട്രൊവാര്‍ത്ത A A A

തിരുവനന്തപുരം: മോഡിക്കെതിരേയും ആര്‍എസ്എസ് അജണ്ടകള്‍ക്ക് എതിരേയും ആഞ്ഞടിച്ച് ജെഎന്‍യു സമരനേതാവ് കനയ്യ കുമാര്‍. എഐവൈഎഫ് സംഘടിപ്പിച്ച വര്‍ഗീയ-സാമ്രാജ്യത്വ വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയതായിരുന്നു അദേഹം. ആര്‍എസ്എസിന്‍റേത്  കപട ദേശഭക്തിയാണെന്നും ദേശഭക്തിയെ മോഡിഭക്തിയാക്കി മാറ്റാനുളള ശ്രമങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുതെന്നും പറഞ്ഞു.

വര്‍ഗീയതയെ എതിര്‍ക്കുന്നവരെയെല്ലാം ദേശവിരുദ്ധരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയില്‍ നടക്കുതെന്നും കനയ്യ കുറ്റപ്പെടുത്തി. ഓഫീസില്‍ ഇരുന്ന് ട്വീറ്റ് ചെയ്തതു കൊണ്ടോ കൈവീശി കാണിച്ചതു കൊണ്ടോ രാജ്യം പുരോഗമിക്കില്ലെന്നും മോഡിയെ കടന്നാക്രമിച്ചു കൊണ്ട് കനയ്യ പറഞ്ഞു.എഐവൈഎഫ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സമ്മേളനത്തിലായിരുന്നു കനയ്യ കുമാറിന്‍റെ പ്രഭാഷണം. സ്വതസിദ്ധമായ ശൈലിയില്‍ സദസിനെ കൈയ്യിലെടുത്ത കനയ്യ, തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടി കൂടിയായിരുന്നു ഇത്.

ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമില്ലാതെ വര്‍ഗീയതയെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും കനയ്യ ആഹ്വാനം ചെയ്തു. സമ്മേളനം നടക്കുന്ന തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലേക്ക് കേരളീയ ശൈലിയില്‍ വസ്ത്രമണിഞ്ഞു വന്ന കനയ്യ കുമാറിന് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. മന്ത്രി വിഎസ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍, ജാസി ഗിഫ്റ്റ്, തുടങ്ങിയവരും അതിഥികളായെത്തി.