FLASH NEWS
Breaking News
കൊല്ലത്ത് അനധികൃത പണം പിടിച്ചു
Crime

മോണിക്കയുടെ കൊലപാതകം : നിർണായക വെളിപ്പെടുത്തലുമായി രാജ് കുമാർ സിങ്

Tuesday, Oct 11, 2016,17:12 IST By മെട്രൊവാര്‍ത്ത A A A

പനാജി  : പ്രശസ്ത സുഗന്ധ ദ്രവ്യ ഗവേഷക മോണിക്ക ഖുർഡെയുടെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ പ്രതി രാജ്കുമാർ സിങ്. മോണിക്കയെ ശ്വാസം മുട്ടിച്ച ശേഷം നഗ്നയാക്കിയത് അവരുടെ ചിത്രങ്ങൾ ഷൂട്ട് ചെയ്ത് ബ്ലാക്ക്മെയിൽ ചെയ്യുന്നതിന് വേണ്ടിയാണെന്ന് പ്രതി വ്യക്തമാക്കി. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് മോണിക്കയെ ഇയാൾ മാനഭംഗപ്പെടുത്തിയതായും സമ്മതിച്ചിട്ടുണ്ട്.

അതേസമയം ശ്വാസം മുട്ടിച്ച ശേഷം മോണിക്ക അബോധാവസ്ഥയിലായെന്നും കുറച്ചു കഴിയുമ്പോൾ അവർ എണീക്കുമെന്ന് കരുതി അടുക്കളയിൽ നിന്ന് രണ്ട് മുട്ട പുഴുങ്ങി കഴിച്ചതായും പ്രതി വ്യക്തമാക്കി. മോണിക്ക എണീക്കാതിരുന്നതോടെ പരിശോധിച്ചപ്പോഴാണ് മരിച്ചുവെന്ന കാര്യം വ്യക്തമായതെന്നും പിന്നാലെ ഇവിടെ നിന്ന് കടക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. അതേസമയം ഇയാൾ മോണിക്കയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയോ എന്ന കാര്യം വ്യക്തമായിട്ടില്ല.

വ്യക്തമായി ആസൂത്രണം ചെയ്ത ശേഷമാണ് താൻ ഇത് ചെയ്തതെന്ന് ഇയാൾ വ്യക്തമാക്കി. ബുധനാഴ്ച രാത്രിയാണ് മോണിക്കയുടെ ഫ്ലാാറ്റിൽ കടന്നതെന്നും ഉറങ്ങിക്കിടക്കുകയായിരുന്ന മോണിക്കയുടെ കൈകാലുകൾ കൂട്ടിക്കെട്ടിയ ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു. അതിനു ശേഷമാണ് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചത്.

ഞായറാഴ്ചയാണ് പ്രതിയായ രാജ് കുമാർ എന്ന രാജേഷ് അറസ്റ്റിലായത്. ഖുർഡെ താമസിക്കുകയായിരുന്ന അപ്പാർട്ട്മെന്‍റിലെ സുരക്ഷാ ജീവനക്കാരനാണ് ഇയാൾ. പഞാബ് സ്വദേശിയായ ഇയാൾ മുംബൈയിൽ നിന്ന് ആറ് ഗോവയിലെത്തിയിട്ട് ആറ് മാസമെ ആയിട്ടുള്ളു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.