FLASH NEWS
Breaking News
മോഹൻലാലിന്‍റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് ജഗതി
Nri

ഒമാനിൽ എൻഒസി എടുത്ത് കളയുന്നു

Tuesday, Oct 11, 2016,14:38 IST By മെട്രൊവാര്‍ത്ത A A A

ഒമാൻ: എൻ.ഒ.സി നിയമം ഒമാനിൽ  എടുത്തുകളയുന്നു. മാനവവിഭവ മന്ത്രാലയം ഉപദേശകന്‍ സൈദ് ബിന്‍ നാസര്‍ അല്‍ സാദിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വീസ റദ്ദ് ചെയ്യുന്നവര്‍ക്ക് രാജ്യത്തേക്ക് പുതിയ തൊഴില്‍ വീസയില്‍ എത്തുന്നതിന് പഴയ സപോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന നിയമം 2014 ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വന്നത്.

ഒമാനിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി വിവിധ നിയമ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് എന്‍ഒസി നിയമ പരിഷ്‌കരണവും. തൊഴില്‍ നിയമം പരിഷ്‌കരിക്കുന്നത് നിക്ഷേപകരെ ആകര്‍ഷിക്കുമെന്നും സൈദ് ബിന്‍ നാസര്‍ അല്‍ സഅദി പറഞ്ഞു.
എന്നാല്‍, എന്‍ഒസി നിയമം കൂടുതല്‍ കര്‍ശനമാക്കി ഈ വര്‍ഷം ജനുവരി മുതല്‍ റോയല്‍ ഒമാന്‍ പൊലീസ് ഉത്തരവിറിക്കിയിരുന്നു. ജോലി മാറുന്ന സമയം ഇമിഗ്രേഷന്‍ ഓഫിസില്‍ പഴയ സ്‌പോണ്‍സറോ കമ്പനി പ്രതിനിധിയോ നേരിട്ട് ഹാജരാകണം എന്ന നിര്‍ദേശമാണ് ആര്‍ഒപി പുറപ്പെടുവിച്ചത്. യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ എന്‍ഒസി നിയമം പരിഷ്‌കരിച്ചിരുന്നു. നിക്ഷേപകരെ ആകര്‍ഷിക്കുക എന്നത് തന്നെയാണ് രണ്ടു രാജ്യങ്ങളെയും നിമയ പരിഷ്‌കരണത്തിന് പ്രേരിപ്പിച്ചത്.